Madhavam header
Above Pot

‘ഗാന്ധിജിയെ അടുത്തറിയുക’ എന്ന മുദ്രാവാക്യമുയർത്തി മഹാത്മ കൾച്ചറൽ സെൻ്റർ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു..

ചാവക്കാട്: ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ‘ഗാന്ധിജിയെ അടുത്തറിയുക’ എന്ന മുദ്രാവാക്യമുയർത്തി മഹാത്മ കൾച്ചറൽ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.
ഒക്ടോബർ 2 ന് ചാവക്കാട് സെൻ്ററിൽ താലൂക്ക് ഓഫീസിന് പരിസരത്ത് ‘ഗാന്ധിജി ചരിത്ര മുഹൂർത്തങ്ങൾ’ എന്ന പേരിൽ ചിത്ര പ്രദർശനം സംഘടിപ്പിക്കുന്നു. രാവിലെ 10 മണിക്ക് ചിത്രപ്രദർശനത്തിൻ്റെ ഉദ്ഘാടനം പ്രമുഖ ഗാന്ധിയനും മുൻ എം.പി.യുമായ സി.ഹരിദാസ് നിർവഹിക്കുമെന്ന് പ്രസിഡണ്ട് സി.ബക്കർ, ജന:സെക്രട്ടറി കെ.എസ്.ബാബുരാജ്, സംഘാടക സമിതി കൺവീനർ കെ.വി.ഷാനവാസ് തിരുവത്ര എന്നിവർ അറിയിച്ചു. ഒക്ടോ: രണ്ടിന് രാവിലെ 8 മണിക്ക് ചാവക്കാട് മഹാത്മാ ആസ്ഥാനത്ത് പുഷ്പാർച്ചനയും, പ്രാർത്ഥനയും നടത്തും
ഗാന്ധിയൻ ആശയങ്ങൾക്ക് ഏറെ പ്രസക്തിയും, പ്രാധാന്യവുമുള്ള കാലിക ഇന്ത്യയിൽ വിദ്യാർത്ഥികൾക്കും, യുവജനങ്ങൾക്കും ഈ വിഷയത്തിൽ കൂടുതൽ അറിവും, വിജ്ഞാനവും നൽകാൻ പര്യാപ്തമായ വിവിധ പരിപാടികൾ മഹാത്മ ഏറ്റെടുത്ത് നടത്തുമെന്നും ഹൈസ്കൂൾ +2 വിദ്യാർത്ഥികൾക്കായി ‘ഗാന്ധിസം ആധുനിക ഭാരതത്തിൽ’ എന്ന വിഷയത്തെ ആസ്പദമാക്കി ജില്ലാതല ഉപന്യാസ രചനാ മത്സരം സംഘടിപ്പിച്ചിട്ടുണ്ടെന്നും ഒന്നാം സമ്മാനം ലഭിക്കുന്ന രചനക്ക് 5001 രൂപയുടെ ക്യാഷ് അവാർഡുംരണ്ടും, മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് യഥാക്രമം 2001, 1001 രൂപയുടെ ക്യാഷ് അവാർഡും വിതരണം ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു.

Vadasheri Footer