Post Header (woking) vadesheri

വീടിനുള്ളില്‍ വയോധികയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി.

Above Post Pazhidam (working)

തൃശൂര്‍: ശ്രീനാരായണപുരത്ത് വീടിനുള്ളില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. ചെന്തെങ്ങ് ബസാര്‍ സ്വദേശികളായ വനജ(61) വിജേഷ് (38) എന്നിവരെയണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്തിയത്. വീട്ടില്‍ അമ്മയും മകനും മാത്രമായിരുന്നു താമസം. മൃതദേഹം കണ്ടെത്തിയ നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. ഗൃഹനാഥന്‍ മോഹനന്‍ നേരത്തെ മരണപ്പെട്ടിരുന്നു.

Ambiswami restaurant

വനജയ്ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. തൂങ്ങി മരിച്ച നിലയിലാണ് വിജേഷിനെ കണ്ടെത്തിയത്. വനജ അടുക്കളയില്‍ വീണു കിടക്കുന്ന നിലയിലായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനയച്ചു. ആത്മഹത്യയാണെന്നാണ് നിഗമനം. മതിലകം പൊലീസ് അന്വേഷണം ആരംഭിച്ചു.