Post Header (woking) vadesheri

ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസ് ബുക്കിങ്ങിന് വ്യാജ വെബ് സൈറ്റ്

Above Post Pazhidam (working)

ഗുരുവായൂർ  : ദേവസ്വം പാഞ്ചജന്യം ,കൗസ്തുഭം റെസ്റ്റ് ഹൗസുകളിൽ മുറികൾ ബുക്ക് ചെയ്ത് നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഭക്തരിൽ നിന്ന് പണം തട്ടിയെടുക്കാൻ വ്യാജ വെബ് സൈറ്റുകൾ പ്രവർത്തിക്കുന്നതായി ദേവസ്വത്തിന് പരാതി ലഭിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ വ്യാജ വെബ് സൈറ്റുകൾക്കെതിരെ പോലീസിൽ പരാതി നൽകി. ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസുകളിൽ ഭക്തർക്ക് റൂം ബുക്ക് ചെയ്യാൻ www.guruvayurdevaswom. in എന്ന ദേവസ്വം ഔദ്യോഗിക വെബ് സെറ്റ് വഴി സാധ്യമാണ്

Ambiswami restaurant

. മറ്റ് സ്വകാര്യ വെബ്സൈറ്റുകളിൽ നിന്ന് ഈ സേവനം ലഭ്യമല്ല. ദേവസ്വം റെസ്റ്റ് ഹൗസുകളിൽ മുറികൾ മുൻകൂർ ബുക്ക് ചെയ്ത് നൽകാമെന്ന വാഗ്ദാനത്തിൽ വീഴരുത്. തട്ടിപ്പ് സംഘങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഭക്തർ ജാഗ്രത പാലിക്കണമെന്ന് ദേവസ്വം അറിയിച്ചു. ഗുരുവായൂർ ദേവസ്വം റൂം ബുക്കിങ്ങിനെക്കുറിച്ച് കൂടുതൽ അറിയാൻ (പാഞ്ചജന്യം റെസ്റ്റ് ഹൗസ് – 0487-2556535
കൗസ്തുഭം – 0487-2556537)
0487-2556335 എന്ന നമ്പറിൽ ഭക്തർക്ക് ബന്ധപ്പെടാവുന്നതാണ്.

അതെ സമയം റസ്റ്റ്‌ ഹൗസ് ബുക്കിങ്ങിനു മാത്രമല്ല ക്ഷേത്ര ത്തിലെ പൂജയുടെ അഡ്വാൻസ് ബുക്കിങ്ങിനും വ്യാജ വെബ് സൈറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന് ഭക്തരുടെ കാലങ്ങളയുള്ള പരാതിയാണ്. ഓൺലൈൻ വഴി അഹസ് പോലുള്ള വഴിപാട് ബുക്ക് ചെയ്തവർ പ്രസാദം വാങ്ങിക്കാൻ എത്തുമ്പോഴാണ് തങ്ങൾ കബളിപ്പിക്ക പെട്ട വിവരം അറിയുക. പല തവണ ദേവസ്വം പബ്ലിക്കേഷനിൽ പരാതി അറിയിച്ചിട്ടും ഇത് വരെ ഒരു നടപടിയും ദേവസ്വം എടുത്തിരുന്നില്ല

Second Paragraph  Rugmini (working)

ദേവസ്വത്തിലെ ഉദ്യോഗസ്ഥരുടെ പിന്തുണ ഇല്ലാതെ ഇത്തരം തട്ടിപ്പ് നടത്താൻ കഴിയില്ല എന്നാണ് ഭക്തരുടെ ആക്ഷേപം