Madhavam header
Above Pot

ഗുരുവായൂർ ക്ഷേത്രം തന്ത്രി നാരായണൻ നമ്പൂതിരിപ്പാടിന്റെ ഭൗതിക ശരീരം സംസ്കരിച്ചു .

ഗുരുവായൂര്‍: ഇന്നലെ രാത്രി അന്തരിച്ച ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി പുഴക്കര ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടി (71) ന്റെ ഭൗതിക ശരീരം എരമംഗലത്തെ ചേന്നാസ് മനയിലെ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. മകന്‍ ശ്രീകാന്ത് നമ്പൂതിരിപ്പാട് ചിതയ്ക്ക് അഗ്നി പകര്‍ന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ ഇരിക്കെ തിങ്കളാഴ്ച്ച രാത്രി പതിനൊന്നരോടേയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

Astrologer

തന്ത്രിയുടെ വിയോഗത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അനുശോചനം രേഖപ്പെടുത്തി . എരമംഗലത്തെ മനയിൽ നിരവധി പ്രമുഖർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു ഗുരുവായൂർ നഗര സഭ ചെയർ മാന് എം കൃഷ്ണദാസ് , ദേവസ്വം ചെയർ മാന് അഡ്വ കെ ബി മോഹൻദാസ് ,ഭരണ സമിതി അംഗങ്ങൾ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.

തിരുവെങ്കിടാചലപതി ക്ഷേത്രതന്ത്രി കൂടിയായ ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടിൻ്റെ നിര്യാണത്തിൽ തിരുവെങ്കിടാചല ക്ഷേത്ര ഭരണ സമിതി യോഗം ചേർന്ന് അനുശോചിച്ചു. സമിതി പ്രസിഡണ്ട് ശശി വാറണാട്ടിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി പ്രഭാകരൻ മണ്ണൂർ അനുശോചന പ്രമേയം അവതരിപ്പിച്ചു.ഭാരവാഹികളായ സേതു തിരുവെങ്കിടം, ശിവൻകണിച്ചാടത്ത്; ബാലൻ വാറണാട്ട്, വിനോദ് കുമാർ അകമ്പടി, ഹരി കൂടത്തിങ്കൽ, ഹരിനാരായണൻ, പുത്തൻവീട്ടിൽ, ടി.എസ് അനന്തകൃഷ്ണൻ, ക്ഷേത്രം മാനേജർ.പി.രാഘവൻ നായർ, വിജയകുമാർ അകമ്പടി, ഉണ്ണികൃഷ്ണൻ കാഞ്ഞുള്ളി;ഹരി വടക്കുട്ട്, രാമകൃഷ്ണൻ വീട്ടിക്കിഴി എന്നിവർ സംസാരിച്ചു

തന്ത്രിയുടെ വിയോഗത്തിൽ പെരുന്തട്ട ശിവക്ഷേത്രം പരിപാലന സമിതി അനുശോചനം രേഖപ്പെടുത്തി.പ്രസിഡണ്ട് കോങ്ങാട്ടിൽ അരവിന്ദാക്ഷമേനോൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാമകൃഷ്ണൻ ഇളയത് . ആർ. പരമേശ്വരൻ .കീഴേടം രാമൻ നമ്പൂതിരി ,ജയറാം ആലക്കൽ എന്നിവർ സംസാരിച്ചു.

തന്ത്രി ചേന്ദാസ് നാരായണൻ നമ്പൂതിരിപ്പാടിന്റെ നിര്യാണത്തിൽ ഗുരുവായൂർ ദേവസ്വം പെൻഷനേഴ്സ് അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് എം.കെ.നാരായണൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശിവദാസ് മൂത്തേടത്ത്, ട്രഷറർ പി.എ.അശോക് കുമാർ , കെ വി . രാധാകൃഷ്ണവാര്യർ, ടി.എ. ശിവദാസൻ , വി.ബാലകൃഷ്ണൻ നായർ , പി.ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

നമ്പൂതിരിപ്പാടിൻ്റെ നിര്യാണത്തിൽ തിരുവെങ്കിടം പാനയോഗം അനുശോചിച്ചു..പാനയോഗം പ്രസിഡണ്ട് ശശി വാറണാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗുരുവായൂർ ജയപ്രകാശ് അനുശോചന പ്രമേയം അവതരിപ്പിച്ചു.ബാലൻ വാറണാട്ട്, ഉണ്ണികൃഷ്ണൻ എടവന, മാധവൻ പൈക്കാട്ട്, ഷൺമുഖൻ തെച്ചിയിൽ, ഇ.ദേവീദാസൻ, മുരളി അകമ്പടി, പ്രഭാകരൻ മുത്തേടത്ത്,പ്രീതാ മോഹൻ എന്നിവർ സംസാരിച്ചു

ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അനുശോചനം രേഖപ്പെടുത്തി.
കേരളത്തിലെ പ്രമുഖ താന്ത്രിക കുടുംബാംഗമായിരുന്ന അദ്ദേഹത്തിന്റെ പെട്ടെന്നുള്ള ദേഹവിയോഗം അധ്യാത്മിക രംഗത്ത് കനത്ത നഷ്ടമാണ്. ക്ഷേത്രങ്ങിലെ ആചാര അനുഷ്ഠാനങ്ങളെ സംബന്ധിച്ച് വളരെ ക്രിയാത്മകവും, ഭാവാത്മകവുമായ ചിന്തകൾക്ക് ഉടമയായിരുന്നു ചേന്നാസ് നാരായണൻ നമ്പൂതിരി എന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധാകരൻ പ്രസ്താവനയിൽ പറഞ്ഞു

Vadasheri Footer