Madhavam header
Above Pot

കോവിഡ്​ ബാധിച്ച് ചാവക്കാട് സ്വദേശി ഒമാനിൽ മരിച്ചു.

മസ്കത്ത്: കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന ചാവക്കാട് സ്വദേശി ഒമാനിലെ നിസ്​വയിൽ മരിച്ചു. ചാവക്കാട് വടക്കേക്കാട് സ്വദേശി പിലാക്കാടയിൽ മൊയ്തീൻ -ആയിഷ ദമ്പതികളുടെ മകൻ ഖലീൽ (55) ആണ്​ മരിച്ചത്​.കോവിഡ് ബാധിച്ച് രണ്ട് ആഴ്ചയോളമായി നിസ്‌വ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്​ച രാത്രിയാണ്​ മരണം സംഭവിച്ചത്​. റാണി ജ്യൂസ് കമ്പനിയിൽ ഏരിയ സെയിൽസ് മാനേജറായിരുന്നു. മാതാവ് :ആയിഷ , ഭാര്യ : ഷമീന ​. മക്കൾ: സിനാൻ, ഹനാൻ, ഹാനിയ

Vadasheri Footer