ഒരു ക്രിസ്മസ് യാത്ര

images-18

ശാന്തിയുടെയും സാമാധാനത്തിന്റെയും പുണ്യരാവായ ക്രിസ്തുമസിനെ വരവേല്‍ക്കുകയാണ് ലോകരാജ്യങ്ങള്‍. ലോകം എങ്ങും ക്രിസ്തുമസ് ലഹരിയിലാണ്. ബെത്‌ലഹേമിലെ പുല്‍ക്കൂട്ടില്‍ ഉണ്ണിയേശു പിറന്നതിന്റെ സ്മരണയില്‍ ഈ വര്‍ഷവും ലോകരാജ്യങ്ങള്‍ ഗംഭീര ആഘോഷങ്ങളാണ് ഒരുക്കിയത്. നക്ഷത്ര വിളക്കുകളും, പുല്‍ക്കൂടുകളും, മണിനാദങ്ങളും നഗരങ്ങളില്‍ അണിനിരന്നു.

കണ്ണിന് കുളിര്‍മയേകുന്ന കാഴ്ചകളാണ് എവിടെയും കാണാന്‍ കഴിയുന്നത്. ഒപ്പം പുതു വര്‍ഷത്തെ വരവേല്‍ക്കുന്നതിനുള്ള ഒരുക്കങ്ങളും ഒരുങ്ങിക്കഴിഞ്ഞു. എങ്ങും സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ദിനങ്ങള്‍. എല്ലാ രാജ്യങ്ങളും ക്രിസ്തുമസ് പുതുവത്സര ആഘോഷത്തില്‍ മുഴുകിയിരിക്കുകയാണ്. നമുക്ക് ആ കാഴ്ചകളിലൂടെ ഒന്നു നടന്നു നീങ്ങാം.
ക്രിസ്തുമസ് തെരുവ്

ക്രിസ്തുമസ് തെരുവ്

ചെക്ക്‌റിപ്പബ്ലിക് പട്ടണത്തിലെ ഒരു ക്രിസ്തുമസ് തെരുവ്. ക്രിസ്തുമസ് ട്രീയും,മണിനാദങ്ങളും,നക്ഷത്രങ്ങളും അണിഞ്ഞൊരുങ്ങിയ ഒരു കാഴ്ച.
സെന്‍ട്രല്‍ കൊളോസിയം

സെന്‍ട്രല്‍ കൊളോസിയം

ലോകാത്ഭുതങ്ങളില്‍ ഒന്നായ ഇറ്റലിയിലെ സെന്‍ട്രല്‍ കൊളോസിയം ക്രിസ്തുമസിനെ വരവേറ്റപ്പോള്‍..
നഗരങ്ങള്‍ ഒരുങ്ങി നിന്നു

നഗരങ്ങള്‍ ഒരുങ്ങി നിന്നു

ഫ്രാന്‍സിലെ ഒരു നഗരം ക്രിസ്തുമസ് രാവില്‍. നാടെങ്ങും ക്രിസ്തുമസ് ആഘോഷത്തിലാണ്.
ക്രിസ്തുമസ് പാര്‍ക്ക്

ക്രിസ്തുമസ് പാര്‍ക്ക്

ക്രോയേഷ്യയിലെ ഒരു പാര്‍ക്ക്. ക്രിസ്തുമാസ് ദിനത്തില്‍ വ്യത്യസ്ത കാഴ്ച നല്‍കുന്നു
നെതര്‍ലാന്‍ഡ്‌സിലെ നഗരക്കാഴ്ച്ച

നെതര്‍ലാന്‍ഡ്‌സിലെ നഗരക്കാഴ്ച്ച

നെതര്‍ലാന്‍ഡ്‌സിലെ ആംസ്റ്റ്രഡാമ് ഉണ്ണിയേശുവിനായി ഒരുങ്ങി.
നക്ഷത്ര വെട്ടത്തില്‍ നഗരങ്ങള്‍ പ്രകാശിച്ചു

നക്ഷത്ര വെട്ടത്തില്‍ നഗരങ്ങള്‍ പ്രകാശിച്ചു

ബെര്‍ലിന്‍ നഗരത്തിലെ ക്രിസ്തുമസ് രാവ്. നന്മയുടെ നറുവെട്ടം വിതറുകയാണ് ബെര്‍ലിന്‍ നഗരം.
പടുകൂറ്റന്‍ ക്രിസ്തുമസ് ട്രീ

പടുകൂറ്റന്‍ ക്രിസ്തുമസ് ട്രീ

ബെല്‍ജിയത്തിലെ ബ്രസ്സല്‍സ് നഗരത്തില്‍ ഒരുങ്ങി നിന്ന പടുകൂറ്റന്‍ ക്രിസ്തുമസ് ട്രീ.
തെരുവുകള്‍ ക്രിസ്തുമസ് നക്ഷത്രങ്ങളാല്‍ തിളങ്ങി

തെരുവുകള്‍ ക്രിസ്തുമസ് നക്ഷത്രങ്ങളാല്‍ തിളങ്ങി

ജര്‍മ്മനിയിലെ എട്ടല്‍ നഗരത്തിലെ ഒരു കാഴ്ച. നഗരങ്ങളില്‍ ജനങ്ങളുടെ പ്രവാഹമാണ്.
വീടുകളും ആഢംബരമായി ഒരുങ്ങി

വീടുകളും ആഢംബരമായി ഒരുങ്ങി

നഗരത്തില്‍ ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയ വീട്ക്രിസ്തുമസ് ആപ്പൂപ്പനെ കാത്ത് വീടുകള്‍ അണിഞ്ഞൊരുങ്ങിയപ്പോള്‍    
ലണ്ടന്‍ നഗരവും ക്രിസ്തുമസില്‍ മുഴുകി

ലണ്ടന്‍ നഗരവും ക്രിസ്തുമസില്‍ മുഴുകി

ലണ്ടന്‍ നഗരത്തിലെ ഒരു അത്ഭുതക്കാഴ്ച. ക്രിസ്തുമസ്, പുതുവത്സര ആഘോഷത്തില്‍ മുഴുകി ലണ്ടന്‍ നഗരം.

Leave a Reply

Your email address will not be published. Required fields are marked *

fifteen − thirteen =

Sponsors