ക്രിസ്തുമസിന്റെ പ്രധാന ആകര്‍ഷണമായ ക്രിസ്തുമസ് ട്രീ നമുക്കും അലങ്കരിക്കാം !

images-17

ക്രിസ്തുമസ് എന്നും ഒരു പുതുമയുടെ വിളിച്ചോതലാണ്. പ്രകാശവും സ്‌നേഹവും ആചാരങ്ങളുമെല്ലാം ചേര്‍ന്ന ഒരു അവധിക്കാല ഉത്സവം. ഒന്നും നഷ്ട്‌പ്പെടുത്തതാതെ സ്‌നേഹം പങ്കുവെയ്ക്കുവാനും എല്ലാം ആസ്വദിക്കുവാനും  എല്ലാവരും ശ്രദ്ധിക്കുന്ന ദിനം. ക്രിസ്തുമസ് ആചാരങ്ങള്‍ക്കും അലങ്കാരങ്ങള്‍ക്കും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ക്രിസ്തുമസിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ക്രിസ്തുമസ് ട്രീ. കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒന്നുകൂടിയാണിത്. ഒരുപാട് മരങ്ങള്‍ക്ക് നടുവിലായി ആരും ശ്രദ്ധിക്കാതെ നിന്ന ഒരു ചെറു മരം. ആ തണുത്ത രാത്രിയുടെ ഓര്‍മ്മയ്ക്കാണ് നമ്മള്‍ ആ ചെറു മരത്തെ വര്‍ണങ്ങളാല്‍ അലങ്കരിക്കുന്നത്. തന്‍റെ ചുറ്റുമുള്ള അന്ധകാരത്തെ തന്നാലാവുന്ന വിധം നീക്കം ചെയ്യുവാനാണ് ആ മരം ശ്രമിക്കുന്നത്. എങ്ങിനെയെല്ലാമാണ് ക്രിസ്തുമസ് ട്രീ അലങ്കരിക്കുകയെന്നും മറ്റെന്തെല്ലാം അലങ്കാരങ്ങളാണ് ക്രിസ്തുമസിനുള്ളതെന്നും നോക്കാം. ക്രിസ്തുമസ് ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണമാണ് ക്രിസ്തുമസ് ട്രീ. പൈന്‍, മുള എന്നിങ്ങനെയുള്ള മരങ്ങൾ മുറ്റത്ത് വളർത്തി ക്രിസ്തുമസ് ട്രീയായി അലങ്കരിച്ചിരുന്ന കാലം മാഞ്ഞുപോയി. ഇപ്പോളെല്ലാം ഫാഷൻ ആർട്ടിഫിഷ്യൽ ട്രീകളാണ്. വീണ്ടും ഉപയോഗിക്കാമെന്ന ഗുണവും ഇതിനുണ്ട്. ക്രിസ്തുമസ് ട്രീ അലങ്കരിക്കുമ്പോൾ ഏറെ പ്രധാനപ്പെട്ട ഒന്നാണ് കുടുംബാംഗങ്ങളുടെ പങ്കാളിത്തം.  സഹവർത്തിത്വത്തിന്റെ സന്തോഷം പകരാനും ഇത്തരം അവസരങ്ങൾ പ്രയോജനപ്രദമാകും. കടുംചുവപ്പ്, കോബാള്‍ട്ട് നീല എന്നിങ്ങനെയുള്ള നിറങ്ങള്‍ ചാര്‍ത്തിയാണ് ക്രിസ്തുമസ് ട്രീയെ മനോഹരമാക്കേണ്ടത്. അതില്‍ ഒരേ നിറത്തിലുള്ള റിബ്ബണുകളും തിളങ്ങുന്ന ഗോളങ്ങളും തൂക്കിയിടുന്നത് നല്ലതാണ്. അതോടൊപ്പം വിവിധ വര്‍ണ്ണങ്ങളിലുള്ള മാല ബള്‍ബുകളും തൂക്കിയിടണം. ഉത്സവഹാരങ്ങള്‍ മെഴുകുതിരികളും ആഭരണങ്ങളും ഉപയോഗിച്ച് മാന്റില്‍പീസ് അലങ്കരിക്കാവുന്നതാണ്. മരത്തിന്റെ പ്രാകൃതരൂപം മറയ്ക്കുന്നതിന് ഇത് സാധിക്കും

Leave a Reply

Your email address will not be published. Required fields are marked *

9 − five =

Sponsors