ഇവള്‍ മാലാഖ തന്നെ , അതിജീവിച്ചത് ആറു ഹൃദയ സ്തംഭനത്തെ

vidisha

മുംബയ്: വെറും നാലുമാസം മാത്രം പ്രായമുള്ള കുഞ്ഞ് മുംബൈയിലെ ഡോക്‌ടർമാർക്ക് അത്‌ഭുത ശിശുവായി മാറി .ഹൃദയത്തിനുള്ള തകറാറു മൂലം ആറു തവണ ഹാർട്ട് അറ്റാക്ക് വന്ന വിദിഷ, 12 മണിക്കൂർ നീണ്ട ശ്രമകരമായ ശസ്‌ത്രക്രിയക്ക് ശേഷം ജീവിതത്തിലേക്ക് തിരികെ വരികയാണ്. കല്യാൺ സ്വദേശികളായ വിശാഖയുടെയും വിനോദിന്റെ മകളാണ് വെറും നാലുമാസം മാത്രം പ്രായമുള്ള വിദിഷ.

വെറും 45 ദിവസം പ്രായമുള്ളപ്പോഴാണ് പാൽ കുടിച്ച് കൊണ്ടിരിക്കെ ഛർദ്ദിച്ച വിദിഷ അബോധാവസ്ഥയിലായത്. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അവർ നിസഹായരായതിനാൽ കുഞ്ഞിനെ ബി.ജെ വാഡിയ ആശുപത്രിയിൽ എത്തിച്ചു. തുടർന്നുള്ള പരിശോധനയിലാണ് അവളുടെ ഹൃദയത്തിന് തകരാറുള്ളതായി വ്യക്തമായത്. ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ധമനികൾക്കായിരുന്നു തകരാർ. ഹൃദയത്തിന്റെ ഘടനയ്‌ക്കും അസ്വാഭാവികത ഉണ്ടായിരുന്നു. ശസ്‌ത്രിക്രിയ മാത്രമായിരുന്നു ജീവൻ നിലനിർത്താനുള്ള ഏക മാർഗം.

പന്ത്രണ്ട് മണിക്കൂർ നീണ്ടുനിൽക്കുന്ന ശസ്‌ത്രിക്രിയ, അതും അത്ര എളുപ്പമല്ലായിരുന്നു. രക്തത്തിൽ ഓക്‌സിജന്റെ അളവ് കുറയുകയും കാർബൺ ഡയോക്‌സൈഡിന്റെ അളവ് വർദ്ധിക്കുകയും ചെയ്‌തു. പിന്നീട് ഐ.സിയുവിലേക്ക് മാറ്റിയപ്പോൾ, ഹാർട്ട് അറ്റാക്കിന്റെ രൂപത്തിലാണ് വിധി പരീക്ഷിച്ചത്. ആറ് തവണയാണ് അറ്റാക്കുണ്ടായത്. എന്നാൽ അവൾ അതും അതിജീവിച്ചു. മാത്രമല്ല ദുർബലമായ ശ്വാസകോശവും അവൾക്ക് വെല്ലുവിളിയായിരുന്നു. ശ്വാസകോശത്തിന്റെ സ്ഥിരത കൈവരിക്കാൻ പ്രത്യേക വെന്റിലേറ്ററായിരുന്നു സജ്ജീകരിച്ചിരുന്നത്.

കുഞ്ഞിന്റെ ജീവൻ നിലനിർത്താനായുള്ള ചികിത്സയ്‌ക്ക് ആവശ്യമായ അഞ്ചു ലക്ഷത്തോളം രൂപ ആശുപത്രിയിലുണ്ടായിരുന്ന രോഗികളും കൂട്ടിരുപ്പുകാരും ജീവനക്കാരും ചേർന്നാണ് സമാഹരിച്ച് നൽകിയത്. എല്ലാ ദുർഘടങ്ങളും മറികടന്ന്, വിധിയെ തോൽപ്പിച്ച് പുഞ്ചിരിയോടെ ആശുപത്രി വിടാൻ തയ്യാറെടുക്കുകയാണ് വിദിഷയിപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *

twelve + 2 =

Sponsors