കേരള ബാങ്ക് രൂപീകരണത്തെ യു ഡി എഫ് ശക്തമായി എതിര്‍ക്കും : പ്രതിപക്ഷ നേതാവ്

ramesh sahakaranam

ഗുരുവായൂര്‍ : കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാന്‍ ഉള്ള കേരള ബാങ്ക് രൂപീകരണത്തെ യു ഡി എഫ് ശക്തമായി എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല . സഹകാരികളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . ആള്‍ കേരള ജില്ല സഹകരണ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസിന്‍റെ ജനറല്‍ കൌണ്‍സിലില്‍ നടന്ന കേരള ബാങ്ക് സഹകരണ മേഖലെ ശക്തി പ്പെടുത്തുമോ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് . സംഘടന പ്രസിഡന്‍റ് ശൂരനാട് രാജശേഖരന്‍ അധ്യക്ഷത വഹിച്ചു . പി പ്രദീപ്കുമാര്‍ , ഇ എം അഗസ്തി , കെ എസ് കൃഷ്ണ , മനയത്ത് ചന്ദ്രന്‍ , കെ ജി ശിവാനന്ദന്‍ , എം കെ അബ്ദുള്‍ സലാം , ആര്‍ രവികുമാര്‍ സാജന്‍ സി ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു . സമാപന സമ്മേളനം കൃഷി വകുപ്പ് മന്ത്രി സി എസ് സുനില്‍ കുമാര്‍ ഉല്‍ഘാടനം ചെയ്തു . കേരളത്തിലെ സഹകരണ മേഖലക്ക് ദോഷം വരുത്തുന്ന ഒരു നടപടിയും സര്‍ക്കാര്‍ കൈകൊള്ളില്ലെന്ന് മന്ത്രി പ്രസ്താവിച്ചു . ജീവനക്കാരെയും സഹകരികളെയും വിശ്വാസത്തില്‍ എടുത്ത് മാത്രമെ കേരള ബാങ്ക് രൂപീകരണം നടത്തുകയുള്ളൂ എന്ന് മന്ത്രി അറിയിച്ചു അനില്‍ അക്കര എം എല്‍ എ മുഖ്യാഥിതി യായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

5 − four =

Sponsors