കര്‍ഷ കദ്രോഹ നടപടികളുമായാണ് സര്‍ക്കാരുകള്‍ ഭരണം നടത്തുന്നത് : കുറുക്കോളി മോഇദീന്‍

kurukoo_li

ചാവക്കാട് : കര്‍ഷ കദ്രോഹ നടപടികളുമായാണ് കേന്ദ്ര കേരള സര്‍ക്കാറുകള്‍ ഭരണം നടത്തുന്നതെന്ന് സ്വതന്ത്ര കര്‍ഷ ക സംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍ പറഞ്ഞു. ത്യശൂര്‍ ജില്ലാ കര്‍ഷ കസംഘം ചാവക്കാട് സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ഭരണകര്‍ത്താക്കള്‍ അധികാരത്തില്‍ കയറുന്നതിനു മുന്‍മ്പ് കര്‍ഷ കര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും തന്നെ പാലിക്കാന്‍ കഴിഞ്ഞിട്ടില്ല. മോഡി സര്‍ക്കാര്‍ അഞ്ചാം കൊല്ലത്തിലേക്കും, പിണറായി സര്‍ക്കാര്‍ രണ്ടണ്‍് കൊല്ലവും പൂര്‍ത്തീകരിക്കുവാന്‍ പോവുകയാണ്,കര്‍ഷ കരുടെ വിളകള്‍ മതിയായ വില നല്‍കി സംഭരിക്കുമെന്നായിരുന്നു ഇവരുടെ വാഗ്ദാനങ്ങള്‍ എന്നാല്‍ കര്‍ഷ കദ്രോഹ നപടികളാണ് തുടര്‍ന്നുകൊണ്ടണ്‍ിരിക്കുന്നത്. ഉദ്പാദകര്‍ക്ക് വില നിശ്ഛയിക്കാന്‍ കഴിയാത്തമേഖലയായി ക്യഷി മാറി.രാജ്യത്തെ കുത്തക മുതലാളിമാരുടെ വരുമാനം ആയിരംമടങ്ങ് വര്‍ദ്ധിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ വരുമാനം275 മടങ്ങും വര്‍ദ്ധിച്ചു. എന്നാല്‍ നാമമാത്രമായവര്‍ദ്ധനവുമാത്രമാണ് കര്‍ഷ കരുടെ വരുമാനത്തിലുണ്‍ണ്ടായത് . കര്‍ഷ ക സംഘം ത്യശൂര്‍ ജില്ലാപ്രസിഡന്റ് പി എം അബ്ദുട്ടി ഹാജി അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് സി എച്ച് റഷീദ് മുഖ്യപ്രഭാഷണം നടത്തി,ജന: സെക്രട്ടറി ഇ പി ഖമറുദ്ധീന്‍, കര്‍ശക സംഘം സംസ്ഥാന സിക്രട്ടറി എം എം അലി, പി എം അമ്മീര്‍, വി കെ മുഹമ്മദ് ,ആര്‍ വി അബ്ദുല്‍ റഹീം, ജലീല്‍ വലിയകത്ത്, ആര്‍ എസ് മുഹമ്മദ് മോന്‍, കെ കെ അഫ്‌സല്‍ അഫ്‌സല്‍ യൂസഫ് ,പി എ ഷാഹുല്‍ ഹമ്മീദ് അശറഫലി, ഉമ്മര്‍ഹാജി, എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

2 × three =

Sponsors