പ്രവാസ നര്‍ത്തകി പ്രിയ മനോജിന്‍റെ കൃഷ്ണ -ദ്രൗപതി സംവാദം വേറിട്ട അനുഭവമായി .

priya manoj mohiniyatta

ഗുരുവായൂര്‍ : കൃഷ്ണനും, ദ്രൗപതി യും ചേര്‍ന്നുള്ള സൗഹൃദ  സംവാദം   പ്രമേയമാക്കി ചിട്ടപ്പെടുത്തിയ കൃഷ്ണ മോഹിനിയാട്ട കച്ചേരിയുടെ ആദ്യ അവതരണം അനുവാചകര്‍ക്ക് വേറിട്ട അനുഭവമായി.   പ്രസിദ്ധ പ്രവാസ നര്‍ത്തകി പ്രിയാമനോജ് ആണ് കൃഷ്ണനും കൃഷ്ണയും (ദ്രൌപദി) സംവാദം മോഹിനിയാട്ട രൂപത്തില്‍ അരങ്ങില്‍ എത്തിച്ചത് . മനുഷ്യ ജീവിതത്തിലെ സുപ്രധാന മൂല്ല്യങ്ങളെ ഇതിവൃത്തമാക്കിയ നൃത്താവിഷ്ക്കാരം കണ്ണന് മുന്നില്‍ നിറഞ്ഞാടിയത് കയ്യടി കളോടെയാണ് സദസ് സ്വീകരിച്ചത് priya manoj മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം തവനൂര്‍ സ്വദേശിനി പ്രിയാമനോജ് അബുദാബിയിലെ മോഡല്‍സ്ക്കൂള്‍ അദ്ധ്യാപികയാണ് . കലാമണ്ഡലം ഗണേഷ് ഒരുക്കിയ വരികള്‍ കോട്ടയം ജമനീഷ് ഭാഗവതരാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. ജമനീഷ് ഭാഗവതര്‍, കിള്ളികുറിശ്ശിമംഗലം റാംമോഹന്‍, കല്ലേംകുളങ്ങര ഉണ്ണികൃഷ്ണന്‍, പാലക്കാട് സൂര്യനാരായണയ്യര്‍ എന്നിവര്‍ പക്കമേളത്തില്‍ പിന്തുണ നല്‍കി .

Leave a Reply

Your email address will not be published. Required fields are marked *

six + 8 =

Sponsors