പോസ്റ്റല്‍ ലൈസന്‍സ് ദേവസ്വം പുതുക്കിയില്ല ,ഭക്തപ്രിയ മാസിക അയക്കാന്‍ കഴിഞ്ഞില്ല

gvr temple 1

ഗുരുവായൂര്‍ : ഗുരുവായൂര്‍ ദേവസ്വം പുറത്തിറക്കുന്ന ഭക്ത പ്രിയ മാസിക ജനുവരി മാസം പകുതിയായിട്ടും വരിസംഖ്യ അടച്ചവര്‍ക്ക് ലഭിച്ചില്ലെന്ന് പരാതി . പോസ്റ്റലില്‍ ലഭിക്കെണ്ടവര്‍ക്കാണ് മാസിക ലഭിക്കാതെ പോയത് . കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള പോസ്റ്റല്‍ ലൈസന്‍സ് പുതുക്കാത്തതിനാല്‍ ജനുവരി മാസത്തെ ഭക്ത പ്രിയ വരിക്കാര്‍ക്ക് പോസ്റ്റലില്‍ അയക്കാന്‍ കഴിഞ്ഞല്ല .പോസ്റ്റല്‍ വിഭാഗം ജീവനക്കാരുടെ കടുത്ത അനാസ്ഥയാണ് ലൈസന്‍സ് പുതുക്കാതെ പോയത് .പോസ്റ്റല്‍ വകുപ്പിലെ ഉന്നതരുടെ കാല് പിടിച്ച് താല്‍ക്കാലിക ലൈസന്‍സ് ദേവസ്വം സംഘടിപ്പിച്ചെങ്കിലും പുസ്തകത്തില്‍ പ്രിന്‍റ് ചെയ്തിട്ടുള്ളത് പഴയ ലൈസന്‍സ് നമ്പര്‍ ആണ് അതിനാല്‍ ആ പേജ് മാറ്റി പുതിയ മുഖ പേജ് അച്ചടിച്ച്‌ പുസ്തകത്തില്‍ കൂട്ടിച്ചേര്‍ത്തു വേണം അയക്കാന്‍ . ഇതിന് പുറമെ പുസ്തകത്തിന്‍റെ പുറത്ത് ഒട്ടിക്കുന്ന റാപ്പറിലും പുതിയ ലൈസന്‍സ് നമ്പര്‍ അച്ചടിക്കണം .ഇതെല്ലം തയ്യാറായി വരുമ്പോഴേക്കും ഈ മാസം കഴിഞ്ഞിട്ടുണ്ടാകും . റാപ്പര്‍ അടിക്കാന്‍ ഗുരുവായൂരിലെ ഒരു പ്രമുഖനെ ദേവസ്വം ഏല്‍പ്പിച്ചുവെന്നറിയുന്നു . പകരം ദേവസ്വത്തിന്‍റെ 100 രൂപ വിലയുള്ള 200 ഡയറി സൗജന്യ മായി നല്‍കിയാണ്‌ റാപ്പര്‍ അടിപ്പിക്കുന്നതത്രെ . പുറത്ത് ഏതെങ്കിലും പ്രസില്‍ കൊടുത്താല്‍ ആയിരമോ , രണ്ടായിരമോ നല്‍കിയാല്‍ റാപ്പര്‍ അടിപ്പി ക്കാമെന്നിരിക്കെയാണ് 20,000 രൂപക്ക് ദേവസ്വ ത്തിന് വില്‍ക്കാന്‍ കഴിയുന്ന ഡയറി പാരിതോഷികമായി നല്‍കി റാപ്പര്‍ അടിപ്പിക്കുന്നതന്ന്‍ ഒരു വിഭാഗം ജീവനക്കാര്‍ ആരോപിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

fifteen − two =

Sponsors