പോണ്ടിചേരി ആര്‍ട്ട് അക്കാദമിയുടെ പെയിന്‍റിംങ് മത്സരത്തിലെ രണ്ടാം സമ്മാനം ഗുരുവായൂര്‍ സ്വദേശിക്ക്

jyothibhas guruvayur

ഗുരുവായൂര്‍ : പോണ്ടിചേരി ആര്‍ട്ട് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടന്ന ആദ്യ ദേശീയ പെയിന്‍റിംങ് മത്സരത്തിലെ രണ്ടാം സമ്മാനം ഗുരുവായൂര്‍ സ്വദേശിജ്യോതി ഭാസിന് . പതിനായിരം രൂപയും പ്രശസ്ത്രി പത്രവും മെമ്മന്‍റോയുമാണ് സമ്മാനമായി ഈ അനുഗ്രഹീത ചിത്രകാരനെ തേടിയെത്തിയത്. ചെന്നൈയിലെ ചോളമണ്ഡല്‍ ആര്‍ട്ടിസ്റ്റ് വില്ലേജില്‍ ജനുവരി പത്തിനു നടന്ന ചടങ്ങില്‍ നെന്മിനി മനപറമ്പില്‍ ജ്യോതിഭാസ് അവാര്‍ഡ് ഏറ്റുവാങ്ങി .പോണ്ടിചേരിയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയില്‍ നിന്ന് നാനൂറോളം ചിത്രകാരന്മാരാണ് മത്സരത്തില്‍ പങ്കെടുത്തത് . അതില്‍ നിന്ന് 50 പേരെ അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കുകയും അതില്‍ നിന്നുമാണ് ഇദ്ദേഹത്തിന് രണ്ടാം സ്ഥാനം ലഭിക്കുന്നത്. ഉത്തര്‍ പ്രദേശിലെ ഖരക്പൂര്‍ ആസ്പത്രിയില്‍ പ്രാണവായു ലഭിക്കാതെ മരണപ്പെട്ട നൂറുകണക്കിന് പിഞ്ചു പൈതങ്ങളുടെ നിറം കെടാത്ത ഓര്‍മ്മകളാണ് കലാകാരന്‍ റിമെമ്പര്‍റിംങ് ബ്ലാക്ക് ഡേ എന്ന പേരില്‍ ആവിഷ്ക്കരിച്ചത്.

jyothibhas painting

അക്രലിക് പെയിന്‍ന്‍റിങ് രീതിയില്‍ രണ്ട് അടി വീതിയിലും മൂന്ന് അടി നീളത്തിലുമുള്ള ക്യാന്‍വാസിലാണ് ഈ ചിത്രം വരച്ചത്. ബ്ലാംഗ്ലൂരില്‍ നടന്ന പെയിന്‍റിംങ് എക്സിബിഷനില്‍ പങ്കെടുക്കുന്നതിനിടയിലാണ് പോണ്ടിചേരിയില്‍ നിന്നുള്ള കലാകാരډാര്‍ മത്സരത്തെ കുറിച്ച് പറയുകയും ഇതിനെ തുടര്‍ന്ന് മത്സരത്തിലേക്ക് പെയിന്‍റിംങ് അയച്ചുകൊടുക്കുകയുമായിരുന്നു. . ചെറുപ്പം മുതലേ കലാരംഗത്ത് സജീവമായിരുന്ന ഈ കലാകാരന്‍ ഗുരുവായൂരിലെ ശ്രീകൃഷ്ണ സ്കൂളില്‍ പഠിക്കുന്ന സമയത്ത് കവിതാമത്സരത്തില്‍ സംസ്ഥാന തലത്തില്‍ സമ്മാനം നേടിയിരുന്നു കഥാരംഗത്തും നാടകരംഗത്തും താല്പര്യം പുലര്‍ത്തിയിരുന്ന ഇദ്ദേഹം 1992 ല്‍ ത്യശൂരിലെ കോളെജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍ നിന്ന് ചിത്രരചനയില്‍ നാഷണല്‍ ഡിപ്ലോമ കരസ്ഥമാക്കിയതിന് ശേഷമാണ് ചിത്രരചനാ രംഗത്ത് സജീവമാകുന്നത്. വ്യത്യസ്ത സാമൂഹ്യപ്രശ്നങ്ങള്‍ അവതരിപ്പിക്കുന്ന നൂറോളം ചിത്രങ്ങളുടെ ശേഖരം ഇദ്ദേഹത്തിന്‍റെ പക്കലുണ്ട്. കേരള ശൈലിയിലുള്ള ചുമര്‍ചിത്രങ്ങള്‍ക്കും ശില്പങ്ങള്‍ക്കും ജന്മം നല്‍കിയ ഈ ചിത്രകാരന്‍ നിരവധി തവണ ഗ്രൂപ്പ് എക്സിബിഷനില്‍ തന്‍റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഒരൊറ്റ വേദിയില്‍ തന്‍റെ ചിത്രങ്ങള്‍ മാത്രം പ്രദര്‍ശിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ജ്യോതിഭാസ്. ഇദ്ദേഹത്തിന് പ്രോത്സാഹനവുമായി ഭാര്യ സജിതയും മക്കളായ അദ്വൈതയും അശ്വതയും കൂടെയുണ്ട്. ഇവരും കലാരംഗത്ത് സജീവമാണ്.

Leave a Reply

Your email address will not be published. Required fields are marked *

4 × 1 =

Sponsors