സഹകരണ ബാങ്കിംഗ് മേഖലയുടെ കടക്കല്‍ കത്തി വെക്കുന്ന സമീപനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറ ണം : ഉമ്മന്‍ചാണ്ടി

ommen chandy jilla bank

തൃശ്ശൂര്‍ ; സംസ്ഥാനത്തിന്‍റെ സമ്പദ് ഘടനയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന സഹകരണ ബാങ്കിംഗ് മേഖലയുടെ കടക്കല്‍ കത്തി വെക്കുന്ന സമീപനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു . ആള്‍ കേരള ജില്ല സഹകരണ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ കൌണ്‍സില്‍ തൃശ്ശൂരില്‍ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . രാജ്യത്തിന്‌ മാതൃകയായ് നൂറ്റാണ്ടിന്‍റെ പാരമ്പര്യമുള്ള കേരളത്തിലെ സഹകരണ മേഖലയുടെ സ്വയം ഭരണാവകാശത്തെ തകര്‍ക്കും വിധം ജനാധിപത്യ വിരുദ്ധമായാണ് സര്‍ക്കാര്‍ കേരള ബാങ്കിന്റെ രൂപീകരണം നടത്തികൊണ്ടിരിക്കുന്നത് . ഈ നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .

സംഘടന പ്രസിഡന്‍റ് ശൂരനാട് രാജശേഖരന്‍ അധ്യക്ഷത വഹിച്ചു .തേറമ്പില്‍ രാമകൃഷ്ണന്‍ ,ആള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡ റേഷന്‍ സംസ്ഥാന പ്രസിഡന്‍റ് അനിയന്‍ മാത്യു ജനറല്‍ സെക്രട്ടറി സി ഡി ജോസണ്‍ ,ആള്‍ കേരള ജില്ല സഹകരണ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് നേതാക്കളായ സി കെ അബ്ദുള്‍ റഹിമാന്‍ , പി പ്രദീപ്കുമാര്‍ ആര്‍ രവി കുമാര്‍ , സാജന്‍ സി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു . .

Leave a Reply

Your email address will not be published. Required fields are marked *

19 − 8 =

Sponsors