ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു;പരാജയമെന്ന് യുഎസ്

korea missele

സോള്‍: യുദ്ധഭീതിയില്‍ ലോകത്തെ ആശങ്കയിലാഴ്ത്തി ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു. തലസ്ഥാനമായ പോങ്യാങിനു വടക്കാണ് ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചത്. ആണവ പരീക്ഷണങ്ങളില്‍ നിന്ന് ഉത്തരകൊറിയയെ തടയുന്നതിനു ലോക രാജ്യങ്ങള്‍ ഒന്നിക്കണമെന്ന യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആവശ്യമുയര്‍ത്തിയതിനു പിന്നാലെയാണ് വീണ്ടും പ്രകോപനം ഉയര്‍ത്തി മിസൈല്‍ തൊടുത്തത്. ഇതോടെ ഉത്തരകൊറിയയ്‌ക്കെതിരെ ഉടന്‍ മറുപടി ഉണ്ടാകുമെന്ന് യുഎസ് വ്യക്തമാക്കി.

വിക്ഷേപണം ദക്ഷിണകൊറിയയും അമേരിക്കയും സ്ഥിരീകരിച്ചു. ഉത്തരകൊറിയന്‍ സൈന്യത്തിന്റെ 85-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി രാജ്യം ആയുധങ്ങള്‍ പരിക്ഷിച്ചതായുള്ള ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മുന്നറിയിപ്പുകള്‍ ഇനിയും ലംഘിക്കുകയാണെങ്കില്‍ വലിയ യുദ്ധത്തിനു സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏത് ആക്രമണവും നേരിടാന്‍ തയറാണെന്ന നിലപാടിലാണ് ഉത്തരകൊറിയ. വീണ്ടും മിസൈല്‍ പരിക്ഷണത്തിനു ഉത്തരകൊറിയ തയറായ സാഹചര്യത്തില്‍ ട്രംപ് ഭരണകൂടം സൈനിക നടപടികള്‍ക്ക് തുടക്കമിട്ടേക്കുമെന്നാണ് സൂചനകള്‍

Leave a Reply

Your email address will not be published. Required fields are marked *

three × 4 =

Sponsors