പ്രദേശിക വികസനപദ്ധികള്‍ സര്‍ക്കാര്‍ അട്ടിമറിച്ചു : സി എച്ച് റഷീദ് .

kadapuram dharna

ചാവക്കാട് : ലൈഫ് പദ്ധതി യുടെ പേരില്‍ പ്രദേശിക വികസനപദ്ധികള്‍ സര്‍ക്കാര്‍ അട്ടിമറിചെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് സി എച്ച് റഷീദ് പറഞ്ഞു. കടപ്പുറം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം. തദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ വഴി സംസ്ഥാനത്തു നടന്നു വന്നിരുന്ന ഭവന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിച്ചതോടെ ആയിരകണക്കിനാളുകളുടെ വീടെന്ന സ്വപ്നമാണ് ഇല്ലാതായത്. കൊട്ടി ആഘോഷിച്ചു തുടക്കം കുറിച്ച ലൈഫ് മിഷന്‍ ഭവന പദ്ധതി ഇതോടെ പാവപ്പെട്ടവരുടെ തലചായ്ക്കാനുള്ള സ്വപ്നമാണ് തകിടം മറിച്ചത് .

പദ്ധതി പൂര്‍ത്തീകരണത്തിനു രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ പദ്ധതി നിര്‍വഹണത്തില്‍ സര്‍ക്കാറിന്‍റെ അനാസ്ഥമൂലം തദേശസ്വയംഭരണസ്ഥാപനങ്ങള്‍ ഏറെ പുറകിലാണ്. പാവപ്പെട്ട ജനങ്ങളുടെ പെണ്‍ഷന്‍ പദ്ധതിയും അവതാളത്തിലാണ് . കേരളത്തില്‍ പുതിയ വിവിധ പെണ്‍ഷന്‍ പദ്ധതകള്‍ക്ക് തുടക്കം കുറിച്ചത് കിഞ്ഞ യു ഡി എഫ് സര്‍ക്കാറാണ് . ആവശ്യമായ ഫണ്ട് വകയിരുത്തിയാണ് യു ഡി എഫ് സര്‍ക്കാര്‍ ഇറങ്ങിയത് . എന്നാല്‍ പെണ്‍ഷന്‍ വീടുകളിലെത്തിച്ച സര്‍ക്കാര്‍ വീടുകളില്ലാത്തവരുടെ പെണ്‍ഷന്‍ സര്‍ക്കാിലേക്ക് തിരിച്ചടപ്പിച്ച് സംസ്ഥാനത്ത് ആയിരങ്ങളുടെ പെണ്‍ഷന്‍ ഇല്ലാതാക്കിയതായി റഷീദ് ആരോപിച്ചു.

പഞ്ചായത്ത് പ്രസിഡന്‍റ് തെക്കരകത്ത് കരീം ഹാജി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് .യൂത്ത് ലീഗ് നേതാക്കളായ ആര്‍.കെ ഇസ്മയില്‍. എ.കെ അബ്ദുല്‍ കരീം, പി.എം മുജീബ്,പി.കെ അബൂബക്കര്‍, പണ്ടാരി കുഞ്ഞുമുഹമ്മദ്, റാഫി വലിയകത്ത്, കൊച്ചുതങ്ങള്‍, ആര്‍.എസ് മുഹമ്മദ്മോന്‍, പി.കെ അലിക്കുഞ്ഞി, പി വി ഉമ്മര്‍കുഞ്ഞി പി.കെ ബഷീര്‍, വി.എം മനാഫ്, സുഹൈല്‍ തങ്ങള്‍, ജനപ്രതിനിധികളായ ഹസീന താജുദ്ധീന്‍, പി.എ അഷ്കറലി, ഷൈല മുഹമ്മദ്, ഷംസിയ തൗഫീഖ്, റെഫീഖ ടീച്ചര്‍, ശ്രീബ രതീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

8 − four =

Sponsors