ഇൻഡോറിലും കങ്കാരുക്കളെ തരിപ്പണമാക്കി , ഇന്ത്യക്ക് പരമ്പര

indore crket match

ഇൻഡോർ: ആസ്ട്രേലിയ ഉയർത്തിയ 294 റൺസ് എന്ന വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 47.5 ഓവറിൽ മൂന്നാം മത്സരത്തിലും മികച്ച വിജയം നേടിയ ഇന്ത്യയ്ക്ക് പരമ്പര സ്വന്തം .ഈ ഏകപക്ഷീയ വിജയത്തോടെ ഏകദിന റാങ്കിംഗിൽ ദക്ഷിണാഫ്രിക്കയെ മറികടന്ന് ഒന്നാമത് എത്താനും ഇന്ത്യയ്ക്ക് സാധിച്ചു. രോഹിത് ശർമ്മ (71), അജിൻക്യ രഹാന (70), ഹർദിക് പാണ്ഡ്യ (78) എന്നിവരുടെ അർദ്ധ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ അനായാസ വിജയം കരസ്ഥമാക്കിയത്. തുടക്കത്തിലെ തകർത്തടിച്ച് കളിച്ച ഇന്ത്യൻ ബാറ്റ്സ്മാരെ ഒരിക്കൽ പോലും സമ്മർദ്ദത്തിലാക്കാൻ ഓസിസ് ബൗളർമാർക്ക് സാധിച്ചില്ല.

indore criket 1 ഓപ്പണിംഗ് വിക്കറ്റിൽ തന്നെ 139 റൺസിന്റെ കൂട്ടുകെട്ട് ഉയർത്തിയ രോഹിത്-രഹാന എന്നിവരുടെ ബാറ്റിംഗ് തന്നെയായിരുന്നു ഇന്ത്യൻ ബാറ്റിംഗിന്റെ അടിത്തറ. ഇരുവരും പുറത്തായതിന് ശേഷം എത്തിയ നായകൻ കൊഹ്‌ലിയും ജാദവും പെട്ടെന്ന് മടങ്ങി. എന്നാൽ പാണ്ഡ്യ, മനീഷ് പാണ്ഡയേും കൂട്ടുപിടിച്ച് നടത്തിയ വെടിക്കെട്ട് പ്രകടനം ഇന്ത്യൻ വിജയം അനായാസമാക്കി. അഞ്ച് ഫോറും നാല് സിക്സും പാണ്ഡ്യയുടെ ബാറ്റിൽ നിന്നും പിറന്നു. നേരത്തെ, ടീമിലേക്ക് തിരിച്ചെത്തിയ ആരോൺ ഫിഞ്ചിന്റെ സെഞ്ച്വറിക്കരുത്തിൽ ഓസിസ് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 293 റൺസെടുത്തു. ഫിഞ്ചിനെ കൂടാതെ നായകൻ സ്റ്റീവ് സ്മിത്ത് (61), ഡേവിഡ് വാർണർ (42) എന്നിവരും മികച്ച പ്രകടനം കാഴ്ച വച്ചു. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറയും, കുൽദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ, യുവേന്ദ്ര ചാഹലും ഹർദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് വീതം നേടി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസിസിന് തുടക്കത്തിലെ വാർണറും ഫിഞ്ചും ചേർ‌ന്ന് മികച്ച തുടക്കമാണ് നൽകിയത്. ഓപ്പണിംഗ് വിക്കറ്റിൽ 70 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ഉയർത്തിയത്. 44 പന്തിൽ നാലു ബൗണ്ടറിയും ഒരു സിക്‌സും ഉൾപ്പെടെ 42 റൺസെടുത്ത വാർണറിനെ പാണ്ഡ്യ പുറത്താക്കുകയായിരുന്നു. പിന്നീട് നായകൻ സ്മിത്ത് ഫിഞ്ചിന് കൂട്ടായി എത്തിയതോടെ ഓസിസ് സ്കോറിംഗിന് വേഗത കൂട്ടി. തുടർച്ചായി രണ്ടാം മത്സരത്തിലും അർദ്ധ സെഞ്ച്വറി നേടിയ സ്മിത്തിനെയും പിന്നാലെ സെഞ്ച്വറി നേടിയ ഫിഞ്ചിനേയും മടക്കി കുൽദീപ് യാദവ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ട് വന്നു. രണ്ടാം വിക്കറ്റിൽ 154ന്റെ കൂട്ടികെട്ടാണ് ഇരുവരും പടുത്തുയർത്തിയത്. എന്നാൽ പിന്നാലെ വന്നവരൊന്നും കാര്യമായി സ്കോർ ചെയ്യാതിരുന്നതോടെ ഓസിസ് സ്കോറിംഗിന്റെ വേഗത കുറഞ്ഞു. ഇരുവരും പുറത്തായതിന് പിന്നാലെ ഇന്ത്യ മത്സരത്തിൽ പിടിമുറുക്കുകയായിരുന്നു. പിന്നീട് മികച്ച പ്രകടനം കാഴ്ച വച്ച ഇന്ത്യൻ ബൗളർമാർ ഓസിസിനെ 300 കടക്കുന്നതിൽ നിന്നും തടഞ്ഞു. മാക്‌സ്‌വെല്ലിനെ (13 പന്തിൽ അഞ്ച്) സ്റ്റംപു ചെയ്തു പുറത്താക്കി ധോണി വീണ്ടും സാന്നിദ്ധ്യമറിയിച്ചപ്പോൾ, ഹെഡ് (ആറു പന്തിൽ നാല്), ഹാൻഡ്സ്കോംബ് (ഏഴു പന്തിൽ മൂന്ന്) എന്നിവരെ ബുംറ മടക്കി.

Leave a Reply

Your email address will not be published. Required fields are marked *

3 × two =

Sponsors