മലേഷ്യയെ തകര്‍ത്ത് ഇന്ത്യക്ക് ഏഷ്യ കപ്പ്‌ ഹോക്കിയില്‍ മൂന്നാം കിരീടം

hokey asia cup win

ധാക്ക: മലേഷ്യ യെ തകര്‍ത്ത് ഇന്ത്യ ഏഷ്യാ കപ്പ് ഹോക്കിയില്‍ മൂന്നാം കിരീടംചൂടി . ധാക്കയില്‍ നടന്ന ഫൈനലില്‍ മലേഷ്യയെ ഒന്നിനെതിരെ രണ്ടു ഗോളിന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ നിര കിരീടം ചൂടിയത്. ഇതിന് മുമ്പ് 2007-ലായിരുന്നു ഇന്ത്യയുടെ കിരീടനേട്ടംസൂപ്പര്‍ ഫോര്‍ മത്സരത്തില്‍ മലേഷ്യയെ 6-2ന് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവുമായി കളിക്കാനിറങ്ങിയ ഇന്ത്യക്ക് ഫൈനലിലും പിഴവ് പറ്റിയില്ല. കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ രമണ്‍ദീപ് സിങ്ങ് ഇന്ത്യയെ മുന്നിലെത്തിച്ചു. പിന്നീട് 29-ാം മിനിറ്റില്‍ ഇന്ത്യ ലീഡ് വര്‍ദ്ധിപ്പിച്ചു. ഇത്തവണ ലളിത് ഉപാദ്ധ്യായ് ആയിരുന്നു ഗോള്‍സ്‌കോറര്‍.

പിന്നീട് മലേഷ്യ ഗോള്‍ തിരിച്ചടിക്കാനുള്ള ശ്രമത്തിലായിരുന്നു. അമ്പതാം മിനിറ്റില്‍ അതിന് ഫലവുമുണ്ടായി. ഷഹ്‌രില്‍ സാബഹിലൂടെ മലേഷ്യ ഒരു ഗോള്‍ തിരിച്ചടിച്ചു. ഇതോടെ ഇന്ത്യ കൂടുതല്‍ പ്രതിരോധത്തിലായി. പിന്നീട് മലേഷ്യക്ക് ഒരവസരവും നല്‍കാതെ ഇന്ത്യ കിരീടം കൈപ്പിടിയിലൊതുക്കി.

നേരത്തെ രണ്ടു തവണ ഇന്ത്യ ഏഷ്യാ കപ്പ് കിരീടം നേടിയിട്ടുണ്ട്. 2003ല്‍ ക്വാലാലംപൂരില്‍ നടന്ന ടൂര്‍ണമെന്റില്‍ പാകിസ്താനെ 4-2ന് തോല്‍പ്പിച്ചപ്പോള്‍ 2007ല്‍ ദക്ഷിണ കൊറിയയെ കീഴ്‌പ്പെടുത്തിയാണ് ഇന്ത്യ കിരീടം ചൂടിയത്. ചെന്നൈയില്‍ നടന്ന ഫൈനലില്‍ 7-2നായിരുന്നു കൊറിയക്കെതിരെ ഇന്ത്യയുടെ വിജയം. അതേസമയം അജാസ് അഹമ്മദിന്റെ ഹാട്രിക്കിന്റെ പിന്‍ബലത്തില്‍ ദക്ഷിണ കൊറിയയെ 6-3ന് തോല്‍പ്പിച്ച് പാകിസ്താന്‍ വെങ്കലം നേടി

Leave a Reply

Your email address will not be published. Required fields are marked *

16 − 14 =

Sponsors