ഇമാന്റെ ഭാരം കുറഞ്ഞെന്ന വാർത്ത വ്യാജമെന്ന് സഹോദരി; ആരോപണങ്ങൾ ‌നിഷേധിച്ചു ഡോക്ടര്‍മാര്‍

iman weight

മുംബൈ : ലോകത്തിലെ ഏറ്റവും ഭാരമേരിയ വനിത ഇമാൻ അഹമ്മദിന്റെ ആരോഗ്യ നിലയിൽ യാതൊരു മാറ്റവുമില്ലെന്നും ഡോക്‌ടർമാർ എല്ലാവരെയും വി‌ഡ്‌ഢികളാക്കുകയാണെന്നും ആരോപണം ഉന്നയിച്ച് ഇമാന്റെ സഹോദരി സയ്‌മ സലിം രംഗത്ത്. മുംബയ് സെയ്ഫി ആശുപത്രിയിലെ ‌ഡോ.മുഫാസൽ ലക്‌ഡാവാല നുണപറയുകയാണ്. ഇമാന്റെ മാറ്റങ്ങളെ കുറിച്ച് ശരിയായ വിവരങ്ങൾ അയാൾ തരുന്നില്ല. ഇമാന് ഒരു തരി പോലും മാറ്റം വന്നിട്ടില്ലെന്നും അവർ പറയുന്നു.

അതേസമയം ആരോപണങ്ങൾ ‌ഡോക്‌ടർ നിഷേധിച്ചു. ഇമാൻ ആരോഗ്യവതിയായി ഇരിക്കുന്നു. അവരുടെ നാഡീവ്യൂഹത്തിന്റെ അവസ്ഥകൾ മനസിലാക്കാൻ സി.ടി സ്‌കാൻ ചെയ്യാൻ ഒരുങ്ങുകയാണെന്നും സാമ്പത്തിക കാരണങ്ങൾ മൂലം സഹോദരിയെ തിരികെ ഈജിപ്‌തിലേക്ക് കൊണ്ടു പോവാൻ താൽപര്യമില്ലാത്തതിനാലാണ് അവർ ഇത്തരം ബഹളം സൃഷ്‌ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാർഡിൽ നിന്നും സി.ടി സ്‌കാനിനായി പുറത്തുവരുന്ന ഇമാനെ കാണുന്നവർക്ക് യാഥാർത്ഥ്യം മനസിലാവുമെന്നും ഡോക്‌ടർ വ്യക്തമാക്കി.അഞ്ഞൂറു കിലോയിൽ അധികം ഭാരമുണ്ടായിരുന്ന ഇമാൻ സെയ്‌ഫി ആശുപത്രിയിൽ ശസ്‌ത്രക്രിയക്ക് വിധേയയായ ശേഷം 250 ഓളം കിലോ കുറച്ചിരുന്നു. ഇത് അത്‌ഭുതകരമായ മാറ്റമാണെന്നും ഇത്ര പെട്ടെന്നൊരു മാറ്രം പ്രതീക്ഷിച്ചിരുന്നില്ലെന്നും ഡോക്‌ടർമാർ അറിയിച്ചിരുന്നു.

ഇതുമൂലം ഇമാന്റെ ഹൃദയം, വൃക്കകൾ, ശ്വാസകോശം എന്നിവയുടെ പ്രവർത്തനം മെച്ചപ്പെട്ടിട്ടുണ്ട്.’ഒരു വെല്ലുവിളി എന്നതിന് അപ്പുറം ഇമാന്റെ അവസ്ഥ മനുഷ്യത്വത്തിന്റെ പേരിലാണ് ഏറ്റെടുത്തത്. നിസഹായായി അവർ മരിക്കുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഇപ്പോൾ അവർക്ക് ജീവിക്കാൻ ഒരു അവസരം കൂടി നമ്മൾ കൊടുക്കുകയാണെന്നാണ് ഞങ്ങൾ കരുതുന്നത്. മൂന്ന് നാല് ആഴ്‌ചയ്‌ക്കുള്ളിൽ വീണ്ടും ഇമാന്റെ ഭാരം തൂക്കും. അത് 200 കിലോഗ്രാമിന് താഴെ ആയിരിക്കുമെന്നാണ് കരുതുന്നത്. അവർ ഒരു പോരാളിയാണ്. ഇതിന് വേണ്ടി പോരാടാനുള്ള ഒരു മനസ് അവർക്ക് ഉണ്ട്.”- ഡോക്‌ടർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

7 + seven =

Sponsors