ഐഡിയയും വോഡഫോണും ലയിക്കാൻ ധാരണ

idea vodafone

ന്യൂഡൽഹി: ബ്രിട്ടീഷ് മൊബൈൽ ഭീമൻ വോഡഫോണിന്റെ ഇന്ത്യൻ യൂണിറ്റും ഐഡിയ സെല്ലുലാരും ഔദ്യോഗികമായി ഒന്നിക്കാൻ ധാരണയായി. ലയനത്തോടെ 400 മില്യൻ ഉപഭോക്‌താക്കളുമായി രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റർമാരായി ജിയോയുടെ വെല്ലുവിളി മറികടക്കാനൊരുങ്ങുകയാണ് ഇരുകമ്പനികളും.

കമ്പനികളുടെ ലയനത്തോടെ വോഡഫോണിന് 45 ശതമാനം ഓഹരികൾ സ്വന്തമാകും. ചെയർമാനെ നിയമിക്കാനുള്ള അവകാശം ഐഡിയയ്‌ക്കാണ്. ചീഫ് എക്‌സിക്യൂട്ട് ഓഫീസർ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എന്നിവരെ തിരഞ്ഞെടുക്കുന്നത് ഇരുകമ്പനികളുടെയും അംഗീകാരത്തോടെ ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

1 × four =

Sponsors