ഐ ടി മേഖലയില്‍ നിന്നും 56,000 പേരെ പിരിച്ചു വിടുന്നു

i t comany

ബംഗളൂരു: അമേരിക്കയിലെ ഡൊണാൾഡ് ട്രംപ് ഭരണകൂടം വിസ നയങ്ങളിലും മറ്റും കാതലായ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതോടെ ഇന്ത്യയിലെ പ്രമുഖ ഐ.ടി കന്പനികളിലുള്ളവർക്ക് തൊഴിൽ നഷ്ടമായേക്കും. ഈ വർഷത്തോടെ ഏഴ് പ്രമുഖ ഐ.ടി കന്പനികൾ 56,000 പേരെ പിരിച്ചു വിടുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെക്കാൾ ഇരട്ടിയാണിത്. ഇൻഫോസിസ്, വിപ്‌റോ, ടെക് മഹീന്ദ്ര, എച്ച്.സി.എൽ ടെക്നോളജീസ്, യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊഗ്‌നിസന്റ് ടെക്നോളജി സൊല്യൂഷൻസ് കോർപ്പറേഷൻ, ഡി.എക്സ്.സി ടെക്നോളജി, ഫ്രാൻസ് ആസ്ഥാനമായ കാപ്ജെയ്മിനി എസ്.എ എന്നിവയാണ് പിരിച്ചു വിടലിനൊരുങ്ങുന്നത്. ഈ കന്പനികളിലായി 12 ലക്ഷം ജീവനക്കാരാണുള്ളത്. ഇവരിൽ നിന്ന് 4.5 ശതമാനത്തെയാണ് ഈ വർഷം പിരിച്ചു വിടുക.

പിരിച്ചുവിടുമെന്ന വ്യക്തമായ സൂചന നൽകി ഏഴ് കമ്പനികളും റേറ്റിംഗ് മോശമാണെന്ന് ചൂണ്ടിക്കാട്ടി ജീവനക്കാർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. കോഗ്നിസന്റിൽ 15,000 പേരെ ബക്കറ്റ് 4 വിഭാഗത്തിലേക്ക് തരംതാഴ്‌ത്തി. ഇൻഫോസിസിൽ 3000 സീനിയർ മാനേജർമാരെ മെച്ചപ്പെടാനുള്ളവരുടെ പട്ടികയിൽ പെടുത്തി. ഡി.എക്സ്.സി ടെക്‌നോളജി ഇന്ത്യയിലെ ഓഫീസുകളുടെ എണ്ണം മൂന്നു വർഷം കൊണ്ട് 50 ൽ നിന്ന് 26 ആക്കി ചുരുക്കാനും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കമ്പനിയുടെ 1,75,000 ജീവനക്കാരിൽ 10,000 പേരോട് ഈ വർഷം പിരിഞ്ഞുപോകാൻ ഉടൻ തന്നെ ആവശ്യപ്പെടും. അതേസമയം, കന്പനികൾ ഈ വാർത്ത നിഷേധിച്ചിട്ടുണ്ട്.

മുൻകാലങ്ങളിലും, മോശം പ്രകടനം ചൂണ്ടിക്കാട്ടി 1.5 ശതമാനം ജീവനക്കാരോടെങ്കിലും പിരിഞ്ഞു പോവണമെന്ന് കന്പനികൾ ആവശ്യപ്പെട്ടിരുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *

7 − 3 =

Sponsors