ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തി നൂറാമത്തെ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച് ഐ എസ് ആര്‍ ഒ

pslv launching

ശ്രീഹരിക്കോട്ട: ഇന്ത്യന്‍ ബഹിരാകാശ ചരിത്രത്തില്‍ ഒരു പൊന്‍ തൂവല്‍ കൂടി , ഐ.എസ്.ആർ.ഒയുടെ പടക്കുതിരയെന്ന് അറിയപ്പെടുന്ന പി.എസ്.എൽ.വി റോക്കറ്റ് 31 ഉപഗ്രഹങ്ങളെ വഹിച്ചു കൊണ്ട് ശ്രീഹരിക്കോട്ടയിൽ നിന്ന് കുതിച്ചുയർന്നു. ഇന്ത്യയുടെ കാർട്ടോസാറ്റ് 2 ഉപഗ്രഹവും 29 നാനോ ഉപഗ്രഹങ്ങളും ഒരു മൈക്രോ ഉപഗ്രഹവുമാണ് വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ കേന്ദ്രത്തിൽ നിന്ന് ഇന്ന് രാവിലെ 9.29നായിരുന്നു ചരിത്രദൗത്യം. പി.എസ്.എൽ.വിയുടെ നാല്പതാമത്തെ വിക്ഷേപണമാണിത്.

കഴിഞ്ഞ ആഗസ്റ്റിൽ ഗതിനിർണയത്തിനുള്ള നാവിക് ശൃംഖലയിലേക്കുള്ള ഐ.ആർ.എൻ.എസ്.എസ്.എസ് 1 എച്ച് ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടതിനെ തുടർന്ന് പി.എസ്.എൽ.വിയുടെ ഈ വിക്ഷേപണത്തിൽ കൂടുതൽ ജാഗ്രത വേണമെന്ന് തീരുമാനിച്ചിരുന്നു. അങ്ങനെയാണ് ഡിസംബറിൽ നടത്താനിരുന്ന വിക്ഷേപണം പലതവണ മാറ്റിവച്ചത്. ചെറിയ സംഗതികൾ പോലും അതിസൂക്ഷ്മമായി വിലയിരുത്തിയാണ് ഇന്നത്തെ ദൗത്യത്തിന് ഒരുങ്ങിയത്. മിഷൻ റെഡിനസ് റിവ്യൂ കമ്മിറ്റി, ലോഞ്ചിംഗ് ഓതറൈസേഷൻ ബോർഡ് എന്നിവയുടെ ഫുൾ കോറം ചേർന്നാണ് ഒരുക്കങ്ങൾ വിലയിരുത്തിയത്. ഇന്ന് രാവിലെ 9.28 നാണ് വിക്ഷേപണം നിശ്ചയിച്ചിരുന്നത്. ബഹിരാകാശമാലിന്യം വന്നിടിക്കാനുള്ള നേരിയ സാദ്ധ്യതകൂടി കണക്കിലെടുത്താണ് ഒരു മിനിട്ട് നീട്ടി 9.29 ആക്കിയത്. റോക്കറ്റിൽ ഉപഗ്രഹം ഘടിപ്പിച്ചിരുന്ന നാലാം ഘട്ടത്തിന്റെ താപകവചം വിടരാതിരുന്നത് മൂലമാണ് കഴിഞ്ഞ തവണ വിക്ഷേപണം പരാജയപ്പെട്ടത്

Leave a Reply

Your email address will not be published. Required fields are marked *

eleven − 10 =

Sponsors