നിങ്ങളുടെ നക്ഷത്ര ഫലം ഡിസംബര്‍ 30 വരെ

astrolagy-image-1

ജിതേഷ് പണിക്കര്‍  ഗുരുവായൂര്‍—– മേടക്കൂറ് ( അശ്വതി , ഭരണി , കാര്‍ത്തിക കാല് ) ആരോഗ്യ  സ്ഥിതി  മെച്ചമാകുന്നതാണ് , ബന്ധുക്കളില്‍  നിന്നും  ഔദ്യോഗിക  രംഗത്ത് നിന്നും  പല വിധ ആനുകൂല്യങ്ങളും  വന്നു  ചേരും . പുതിയ  സംരഭങ്ങളുടെ  നേത്രുത്വ നിരയില്‍   എത്തി ചേരുന്നതിനുള്ള  അവസരങ്ങളും   ഉണ്ടാകുന്നതാണ് . ഇടവക്കൂറ് ( കാര്‍ത്തിക  മുക്കാല് , രോഹിണി , മകയിരം അര ) സ്വന്തമായി  എടുക്കുന്ന  തീരുമാനങ്ങള്‍  പലതും  നടപ്പിലാക്കാന്‍  സാധിക്കാതെ  വരും . സുഖാനുഭവങ്ങള്‍ ക്കുവേണ്ടി  പുതിയ  സുഹൃത്ത്  ബന്ധങ്ങള്‍  സ്ഥാപിച്ചെടുക്കാന്‍  വഴിയൊരുങ്ങി  കിട്ടും . കായിക  പരീക്ഷകളില്‍  ഏര്‍പ്പെട്ട്  വിജയിക്കുന്നതിനും  സാധിക്കുന്നതാണ് . മിഥുനക്കൂറ് ( മകയിരം  അര , തിരുവാതിര , പുണര്‍തം  മുക്കാല്‍ ) ശമിചെന്നു  കരുതിയിരിക്കുന്ന  വാത  വ്യാധികള്‍  പൊടുന്നനെ വര്‍ദ്ധിക്കുവാന്‍  ഇടയാക്കും .സഹോദരങ്ങള്‍  തമ്മില്‍  ഭൂസ്വത്തുക്കള്‍  കൈമാറാന്‍  അവസരമുണ്ടാകുന്നതാണ് . ബാങ്കിംഗ്  മേഖലയില്‍  ഉധ്യോഗത്തിനുള്ള  അവസരവും വന്നു ചേരുന്നതാണ് കര്‍ക്കിടക്കൂറ്(  പുണര്‍തം  കാല് , പൂയം , ആയില്യം ) വാദ്യോപകരണങ്ങള്‍  പഠിക്കുവാന്‍  അവസരങ്ങള്‍  വന്നു  ചേരും . പ്രതീക്ഷിക്കുന്നതുപോലെ  വസ്തുവും  വാഹനവും  വില്‍ക്കുന്നതിനു  വഴി  തെളിഞ്ഞ്  കിട്ടും . വിനോദ സഞ്ചാരങ്ങള്‍ക്കും  ഇടയക്കുന്നതാണ് . തൊഴില്‍  രംഗം  പുഷ്ടി പ്പെടുകയും  ചെയ്യും . ചിങ്ങ ക്കൂറ് ( മകം , പൂരം , ഉത്രം കാല് ) ആരോഗ്യ സ്ഥിതി  താരതമേന്യ  മെച്ചപ്പെട്ടു കൊണ്ടിരിക്കും . ഭൂമിയും  വീടും  വാങ്ങാന്‍  ആഗ്രഹിക്കുന്നവര്‍ക്ക്  പെട്ടെന്ന് അവസരങ്ങള്‍  വന്നു  ചേരും . സേനാ  വിഭാഗങ്ങളില്‍  ജോലിക്ക്  പരിശ്രമിക്കുന്ന വര്‍ക്ക്  അനുകൂലാവസരങ്ങള്‍ കിട്ടുന്നതാണ് . കന്നി ക്കൂറ് ( ഉത്രം , മുക്കാല് , അത്തം , ചിത്തിര  അര ) കലാകായിക വിനോദങ്ങളില്‍  ഏര്‍പ്പെടുന്നതിനും  കൂടുതല്‍ സഞ്ചരിക്കുന്നതിനുള്ള അവസരങ്ങള്‍ വന്നുചേ രുന്നതാണ് . വാത  വായു  സംബന്ധ മായുള്ള   അസുഖങ്ങളാല്‍  വിഷമിക്കേണ്ടതായി  വരും . സാമ്പത്തിക നേട്ടങ്ങള്‍  പല വഴികളില്‍  കൂടി  വന്നു ചേരുന്നതാണ് . തുലാക്കൂറ് ( ചിത്തിര  അര , ചോതി , വിശാഖം മുക്കാല്‍ ) സ്ത്രീകളില്‍  ഗര്‍ഭാശയ സംബന്ധമായ  അസുഖങ്ങള്‍  നിമിത്തം  ശസ്ത്രക്രിയകള്‍ ചെയ്യേണ്ടി  വരും . ഭരണ രംഗത്ത്  പ്രവര്‍ത്തിക്കുന്നവര്‍ക്ക്  കൂടുതല്‍  അനുമോദനങ്ങളും  അധികാരങ്ങളും  ലഭ്യമാകുന്നതാണ് . ഔദ്യോഗിക മായി  വിദേശ യാത്രകളും  ഉണ്ടാകുന്നതാണ് . വൃശ്ചിക ക്കൂറ് (  വിശാഖം കാല് , അനിഴം , തൃക്കേട്ട ) ശിര സംബന്ധമായും  കാലിനും  അസുഖങ്ങള്‍ ബാധിച്ച് വിഷമിക്കും . സുഹൃദ് ബന്ധു ജന  സഹകരണങ്ങള്‍  പെട്ടെന്ന്  നഷ്ടമാകാന്‍  ഇടയാകും . ഔദ്യോഗിക  രംഗത്ത്  മാറ്റ ങ്ങളും  നിയമനടപടികളും  അനുഭവിക്കും . അപ്രതീക്ഷിതമായ ധനാനുഭവവും  ഉണ്ടാകുന്നതാണ് . ധനു ക്കൂറ്( മൂലം , പൂരാടം , ഉത്രാടം  കാല് ) പൊതു പ്രവര്‍ത്തകര്‍ക്ക്  സമൂഹത്തില്‍  നിന്നും  പിന്മാറേണ്ട അവസ്ഥ  ഉണ്ടാകും . വിദേശത്ത്  കഴിയുന്നവര്‍ക്ക്  ജോലി  നഷ്ടത്തിനുള്ള  അവസ്ഥ  ഉണ്ടാകും . വിശ്വസിച്ചു  കഴിയുന്ന  സ്നേഹബന്ധ ങ്ങള്‍  പെട്ടെന്ന്  നഷ്ടമാകും . മക രക്കൂറ്     (ഉ  ത്രാടം  കാല് , തിരുവോണം , അവിട്ടം  അര ) തൊട്ട തെല്ലാം  പോന്നകുന്ന  കാലഘട്ടമാണ് , ആധ്യാത്മിക  പരിപാടികളില്‍  ആത്മാര്‍ത്ഥ തയോടെ  പങ്കെടുക്കും . മാധ്യമങ്ങളില്‍  ശോഭിക്കും . പ്രശസ്തരുടെ വിരുന്നു  സല്‍ക്കാരങ്ങളില്‍  പങ്ക് കൊളളും . ഗൃഹ  നിര്‍മാണ പ്രവര്‍ത്തനം  അവസാന ഘട്ടത്തിലെത്തും . വിദേശത്ത്‌  ജോലി  ലഭിക്കുവാന്‍  സാധ്യതയുണ്ട് . അസ്ഥാനത്തുള്ള  വാക്കുകള്‍  ശത്രുക്കളെ  സൃഷ്ടിക്കും . കുംഭ ക്കൂ റ്( അവിട്ടം അര , ചതയം , പൂരോരുട്ടാതി മുക്കാല് ) ശിരോരോഗങ്ങള്‍  ശരീരത്തിനു അവശതയും  അലസതയും  അനുഭവിക്കുന്നതാണ്‌ . സംഗീത- കലാ വിദ്യാലയങ്ങള്‍  ആസ്വദിക്കുന്നതിനും  അഭ്യസിക്കുന്നതിനും  അവസരങ്ങള്‍  വന്നു  ചേരും  വിദ്യാഭ്യാസ യോഗ്യതക്കുപരി യുള്ള  ജീവിത  മാര്‍ഗങ്ങള്‍   കൈവരിക്കുന്നതാണ് . മീന ക്കൂറ് ( പൂരോരുട്ടതി  കാല് , ഉത്രട്ടാതി , രേവതി ) ശസ്ത്രക്രിയയിലൂടെ  രോഗ ശമന മുണ്ടാക്കാന്‍  സാധിക്കുന്നതാണ് .ജൗളി  വ്യാപാര  രംഗത്ത്  നില്‍ക്കുന്നവര്‍ക്ക്  കൂടുതല്‍  നേട്ടങ്ങള്‍  ഉണ്ടാകും . വിവാഹ ബന്ധത്തില്‍  കൂടി വലിയ  നേട്ടങ്ങള്‍ ക്ക്  വഴിയോരുങ്ങിക്കിട്ടും . ആരോഗ്യസ്ഥിതി  മെച്ചമാകും panikkar   ജിതേഷ്  പണിക്കര്‍ ,ഗുരുവായൂര്‍ , ഫോണ്‍ ,9847098395  

Leave a Reply

Your email address will not be published. Required fields are marked *

seventeen + nineteen =

Sponsors