ഹൃദ്രോഗമുണ്ടോയെന്ന് വെറും മൂന്നു മിനിട്ടുകൊണ്ട് സ്വയം കണ്ടെത്താം

heart

ഹൃദ്രോഗമുണ്ടായാല്‍, സൂക്ഷിച്ചില്ലെങ്കില്‍ ഒരാളുടെ മരണത്തിന് പോലും അത് കാരണമായേക്കും. 15 വയസുള്ള കൗമാരക്കാരന്‍ പോലും കുഴഞ്ഞുവീണ് മരിക്കുന്നത് ഹൃദ്രോഗം മൂലമാണ്. ജീവിതരീതിയില്‍ വന്ന മാറ്റങ്ങളം തെറ്റായ ഭക്ഷണശീലങ്ങളും വ്യായാമമില്ലായ്‌മയും വര്‍ദ്ധിച്ചുവരുന്ന മാനസിക പിരിമുറുക്കവുമാണ് പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതത്തിന്റെ കാരണങ്ങള്‍. നിങ്ങളുടെ ഹൃദയം പൂര്‍ണ ആരോഗ്യമുള്ളതാണോ? പലര്‍ക്കും തോന്നുന്ന സംശയമാണിത്. എന്നാല്‍ ഗര്‍ഭാവസ്ഥ മുതല്‍ ഒരാളുടെ മരണം വരെ നിര്‍ത്താതെ മിടിച്ചുകൊണ്ടിരിക്കുന്ന ഹൃദയത്തിന് രോഗബാധ ഉണ്ടായാല്‍ വളരെ വൈകിയാണ് പലരും അത് തിരിച്ചറിയുന്നത്. പലപ്പോഴും കുഴഞ്ഞുവീണുള്ള മരണത്തിന് കാരണം ഇതുതന്നെയാണ്. നിങ്ങളുടെ ഹൃദയം ആരോഗ്യമുള്ളതാണോയെന്ന് എങ്ങനെ സ്വയം തിരിച്ചറിയാം? വെറും മൂന്നു മിനിട്ട് കൊണ്ട് ഹൃദയാരോഗ്യം തിരിച്ചറിയുന്നതിനുള്ള ഒരു വഴി നിര്‍ദ്ദേശിക്കുകയാണ് ഇവിടെ… ഏത് പ്രായത്തിലുള്ളവര്‍ക്കും വളരെ ലളിതമായി സ്വയം ചെയ്തുനോക്കാവുന്ന ടെസ്റ്റാണിത്. അഞ്ച് മിനിട്ട് ഒരു ജോലിയും ചെയ്യാതെ വെറുതെ റിലാക്‌സ്‌ഡ് ആയി ഇരിക്കുക. അതിനുശേഷം നിങ്ങളുടെ പള്‍സ് ഒരു മിനിട്ടില്‍ എത്ര തവണ മിടിക്കുന്നുണ്ടെന്ന് സ്വയം പരിശോധിക്കുക. ഉദാഹരണത്തിന് അത് 72 ആണെന്ന് ഇരിക്കട്ടെ. അതിനുശേഷം, ഇരുന്ന് എഴുന്നേല്‍ക്കുന്ന തരത്തിലുള്ള വ്യായാമം 45 സെക്കന്‍ഡ് സമയം ചെയ്യുക. ഇതിനുശേഷം നിന്നുകൊണ്ട് നിങ്ങളുടെ പള്‍സ് പരിശോധിക്കുക. ഒരു മിനിട്ട് കൊണ്ട് പള്‍സ് എത്രയായി ഉയരുന്നുവെന്ന് കൃത്യമായി കണക്കാക്കുക. ഉദാഹരണത്തിന് അത് 118 ആണെന്ന് ഇരിക്കട്ടെ. അടുത്ത ഒരു മിനിട്ട് ഇരുന്ന് വിശ്രമിച്ചശേഷം വീണ്ടും പള്‍സ് പരിശോധിക്കുക. അത് ഒരു മിനിട്ടില്‍ 100 ആണെന്ന് ഇരിക്കട്ടെ. ഇനി ഇതുവരെ കിട്ടിയ മൂന്നു പള്‍സ് നിരക്കുകളും തമ്മില്‍ കൂട്ടുക. അതായത് 72+118+100. അപ്പോള്‍ ലഭിക്കുന്ന ഉത്തരം 290 ആണ്. ഇതില്‍നിന്ന് 200 കുറയ്‌ക്കുക. അപ്പോള്‍ ലഭിക്കുന്ന ഉത്തരത്തിനെ 10 കൊണ്ട് ഹരിക്കുക. ഇങ്ങനെ കിട്ടുന്ന സഖ്യ ഒന്നിനും അഞ്ചിനും ഇടയിലാണെങ്കില്‍ നിങ്ങളുടെ ഹൃദയം ഏറ്റവും ആരോഗ്യകരമായിരിക്കുന്നുവെന്ന് അനുമാനിക്കാം. ആറിനും പത്തിനും ഇടയിലാണെങ്കില്‍ നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം തൃപ്തികരമാണെന്ന് വിലയിരുത്താം. എന്നാല്‍ 11നും 15നും ഇടയിലാണെങ്കില്‍ നിങ്ങളുടെ ഹൃദയത്തിന് ആരോഗ്യകരമായ പ്രശ്‌നങ്ങളുണ്ടായി തുടങ്ങിയെന്ന് കണക്കാക്കാം. എന്നാല്‍ ഇത് 15ന് മുകളിലാണെങ്കില്‍, നിങ്ങളുടെ ഹൃദയത്തിന് സാരമായ ആരോഗ്യപ്രശ്‌നമുണ്ടെന്നും ഉടന്‍ ഒരു ഡോക്‌ടറെ കാണണമെന്നും ഉറപ്പിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

20 − fifteen =

Sponsors