ഗുരുവായൂരില്‍ വാഹനത്തിനു ഇഷ്ട നമ്പര്‍ ലഭിക്കാന്‍ റെക്കോര്‍ഡ് തുക 5.35 ലക്ഷം

gvr fortuner fancy number

ഗുരുവായൂര്‍:പുതിയ വാഹനത്തിന് ഇഷ്ട നമ്പര്‍ ലഭിക്കാന്‍ ഉടമ നല്‍കിയത്5.35 ലക്ഷം രൂപ. കെ.എല്‍.46 ആര്‍-1 എന്ന നമ്പറാണ് മത്സരലേലത്തില്‍ ഉടമ നേടിയത്. ഒരുമനയൂര്‍ വട്ടേക്കാട് രായംമരയ്ക്കാര്‍ നാലകത്ത് മുഹമ്മദ് ഷെരീഫാണ് തന്റെ ഫോര്‍ച്യൂണര്‍ കാറിന് ഇഷ്ടനമ്പര്‍ സ്വന്തമാക്കിയത്.ചൊവ്വാഴ്ച രാവിലെ ഗുരുവായൂര്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസിലായിരുന്നു ലേലം. വാടാനപ്പള്ളിയിലെ പ്രവാസി മലയാളിയുടെ ഗ്രൂപ്പ് അടക്കം ഈ നമ്പര്‍ സ്വന്തമാക്കാനായി രംഗത്ത് ഉണ്ടായിരുന്നു . അവരെയെല്ലാം മറികടന്നാണ് ഖത്തറില്‍ ബിസിനസ് ചെയ്യുന്ന മുഹമ്മദ് ഷെരീഫ് ഇഷ്ട നമ്പര്‍ സ്വന്തമാക്കിയത് ഇതിന് മുന്പ് നാലര ലക്ഷം രൂപയാണ് ഗുരുവായൂര്‍ ആര്‍ ടി ഒ ഓഫീസില്‍ നിന്ന്‍ ഇഷ്ട നമ്പര്‍ കൂടിയ തുകക്ക് ലേല ത്തില്‍ പോയത് .

Leave a Reply

Your email address will not be published. Required fields are marked *

15 + 9 =

Sponsors