ആനതാവളത്തില്‍ പാപ്പാന് ആനയുടെ കുത്തേറ്റു , ബഹളം കേട്ട് മൂന്നാനകള്‍ പേടിച്ചോടി

gvr elephent

ഗുരുവായൂര്‍ : ഗുരുവായൂര്‍ ആന താവളത്തില്‍ പാപ്പാനെ ആന കുത്തി പരിക്കേല്‍പ്പിച്ചു . ബഹളം കേട്ട് മറ്റ് മൂന്നാനകള്‍ ഭയന്നോടി .ചെറിയ വിഷ്ണു എന്ന കൊമ്പനാണ്‌ രാവിലെ പാപ്പാന്‍ ഗുരുവായൂര്‍ സ്വദേശിയായ ഉണ്ണി 42 യെ കുത്തിയത് . രാവിലെ കൊമ്പന്‍റെ നട പൂട്ടാന്‍ ശ്രമിക്കുന്നതിനിടെ കുത്തുകയായിരുന്നു . തുടയിലാണ് കുത്തേറ്റത് , ഗുരുതരമായി പരിക്കേറ്റ ഉണ്ണിയെ തൃശൂര്‍ വെസ്റ്റ് ഫോര്‍ട്ട്‌ ഹൈ ടെക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ഉണ്ണിയെ വീണ്ടും കുത്തുന്നത് തടയാന്‍ മറ്റ് പാപ്പാന്മാര്‍ ആനയുടെ ശ്രദ്ധ തിരിക്കാന്‍ ഉണ്ടാക്കിയ ബഹളം കേട്ട് ആന താവളത്തില്‍ ഉണ്ടായിരുന്ന പേടി തൊണ്ടന്‍ എന്ന പേരുള്ള പീതാംബരനും , ബുള്ളറ്റ് റാണി എന്ന്‍ വിളിക്കുന്ന റാണിയും ,ഗോപീകണ്ണനു മാണ് ഓടിയത് .പീതംബാരനെ ഹരിദാസ്‌ നഗറില്‍ നിന്നും ,ബുള്ളറ്റ് റാണിയെ പേരകം പള്ളിയുടെ സമീപത്ത് വച്ചും ഗോപീ കണ്ണനെ ആനത്താവളത്തിന്‍റെ കിഴക്കെ പറമ്പില്‍ വച്ചും പാപ്പാന്മാര്‍ തളച്ചു . പീതംബാരനും ബുള്ളറ്റ് റാണിയും നിസാര കാര്യങ്ങള്‍ക്ക് വരെ പേടിച്ചോടുന്നവരാണ് . ആന കള്‍ പേടിച്ചോടിയെങ്കിലും മറ്റ് അപകടമോ നഷ നഷ്ടമോ ഉണ്ടാക്കിയില്ല .

Leave a Reply

Your email address will not be published. Required fields are marked *

3 + nine =

Sponsors