നഗര സഭ ലൈബ്രറി വളപ്പിലെ ഓപ്പണ്‍ സ്ക്വയര്‍ ഉത്ഘാടനം 14 ന്

gvr chaiman press

ഗുരുവായൂര്‍ : നഗര സഭ ലൈബ്രറി വളപ്പില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഓപ്പണ്‍ സ്ക്വയര്‍ ഞായറാഴ്ച പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്ന് നഗര സഭ ചെയര്‍മാന്‍ വാര്‍ത്ത‍ സമ്മേളനത്തില്‍ അറിയിച്ചു . ഞായറാഴ്ച രാവിലെ 10 ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി രവീന്ദ്ര നാഥ് ഉല്‍ഘാടനം ചെയ്യും .ഗുരുവായൂര്‍ എം എല്‍ എ അധ്യക്ഷത വഹിക്കും .ചുറ്റുമതിലില്‍ മണ്‍മറഞ്ഞ സാഹിത്യ നായകന്മാരുടെ ചിത്രരചന നടത്തിയ ജെയ്സണ്‍ ഗുരുവയൂരിനെയും , സ്റ്റേജില്‍ ചിത്രകല നടത്തിയ കൌണ്‍സിലര്‍ കൂടിയായ ടി കെ സ്വരാജിനെയും ചടങ്ങില്‍ ആദരിക്കും . വൈസ് ചെയര്‍മാന്‍ കെ പി വിനോദ് വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ , വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ ആശംസ പ്രസംഗം നടത്തും . വാര്‍ത്ത‍ സമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ കെ പി വിനോദ് , നിര്‍മല കേരളന്‍ ,സുരേഷ് വാരിയര്‍ തുടങ്ങിയവരും പങ്കെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *

9 − 7 =

Sponsors