ഗുരുവായൂരില്‍ ഭക്ഷ്യ വിഷബാധ , എട്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

gvr food poison

ഗുരുവായൂര്‍: ടൂറിസം വകുപ്പിന്റെ ‘ഉത്സവ് 2018’ ല്‍ കോല്‍ക്കളി അവതരിപ്പിക്കാനെത്തിയ സംഘത്തിന് ഭക്ഷ്യവിഷബാധ. കാസര്‍കോഡ് പയ്യന്നൂരില്‍ നിന്നും കോല്‍ക്കളി അവതരിപ്പിക്കാനെത്തിയ അഷ്ടമച്ചാല്‍ കോല്‍ക്കളി സംഘത്തിലെ ഗുരുക്കള്‍ അടക്കം എട്ട് പേര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ഇവരെ ദേവസ്വം മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ബസ് സ്റ്റാന്‍ഡിന് സമീപമുള്ള കനിഷ്‌ക ഹോട്ടലില്‍ നിന്ന് ഉച്ചക്ക് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധ ഏറ്റത് . kanishka തങ്ങള്‍ ചിക്കന്‍ ബിരിയാണി കഴിച്ചിരുന്നതായി കലാകാരന്മാര്‍ പറഞ്ഞു. വൈകീട്ടായിരുന്നു കലാപരിപാടി. അസ്വസ്ഥത അനുഭവപ്പെട്ട രണ്ടു പേരെ മാറ്റി നിര്‍ത്തിയാണ് പരിപാടി അവതരിപ്പച്ചത്. മറ്റുള്ളവര്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പയ്യന്നൂര്‍ സ്വദേശികളായ വടക്കേ വീട് സഹദേവന്റെ മകള്‍ അശ്വനി (18), പട്ട്യാല രാമചന്ദ്രന്റെ മകള്‍ രേവതി (18), ഉത്രാടം വീട്ടില്‍ മണിയുടെ മകള്‍ അശ്വതി (21), കുടുവന്‍ അവിനാശിന്റെ ഭാര്യ രാജി (45), തൊട്ടേന്‍പുരട്ട ഭരതന്റെ ഭാര്യ ശ്യാമള (52), ചോരന്‍വീട്ടില്‍ ബാബുവിന്റെ മകന്‍ വിഷ്ണു (20), പോയോട് അമ്പുവിന്റെ മകന്‍ രവീന്ദ്രന്‍ (49),കൊലക്കളി സംഘം ഗുരുക്കള്‍ തലക്കല്‍ സന്തോഷ് (40) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ ഭക്ഷണം കഴിച്ച ഹോട്ടല്‍ നേരത്തെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് അധികൃതര്‍ അടപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കുമരകത്ത് പരിപാടി അവതരിപ്പിച്ച ശേഷം ആണ് സംഘം ഗുരുവായൂരില്‍ എത്തിയത്

Leave a Reply

Your email address will not be published. Required fields are marked *

19 − 1 =

Sponsors