ഗുരുവായൂര്‍ ചെമ്പൈ സംഗീതോല്‍സവത്തില്‍ എസ് മഹതിയുടെ കച്ചേരി

chembi s mahathi

ഗുരുവായൂര്‍ : ചെമ്പൈ സംഗീതോല്‍സവത്തില്‍ വൈകീട്ട് 6 മുതല്‍ നടന്ന പ്രത്യേക കച്ചേരിയില്‍ എസ് മഹതിയുടെ സംഗീതാര്‍ച്ചനക്ക് ശ്രോതാക്കള്‍ ഏറെ .കല്യാണി രാഗത്തില്‍ സ്വാതിതിരുനാള്‍ കൃതിയായ പങ്കജലോചന…… ,രാഗമാലികയില്‍ കനക ദാസര്‍ കൃതിയായ ബാരോ കൃഷ്ണയ്യ…. തുടങ്ങിയവ സംഗീത പ്രേമികളെ ഏറെ ആകര്‍ഷിച്ചു . മൈസൂര്‍ എച്ച് എന്‍ ഭാസ്കര്‍ വയലിന്‍ , ഡല്‍ഹി സായിറാം മൃദംഗം , അനിരുദ്ധ് ആശ്രയ ഗഞ്ചിറ കലാമണ്ഡലം ഷൈജു മുഖര്‍ ശംഖ് എന്നിവര്‍ പക്കമേളത്തില്‍ പിന്തുണ നല്‍കി . തുടര്‍ന്ന്‍ മഹാദേവ ശങ്കര നാരായണന്‍റെ കച്ചേരിക്ക്‌ വിവി ശ്രീനിവാസറാവു വയലിന്‍ ,ആലപ്പുഴ ജി ചന്ദ്ര ശേഖരന്‍നായര്‍ മൃദംഗം , ഹരിപ്പാട് എസ് ആര്‍ ശേഖര്‍ ഘടം , പറവൂര്‍ ഗോപകുമാര്‍ മുഖര്‍ ശംഖ്‌ എന്നിവര്‍ പക്കമേള മൊരുക്കി . രാത്രി 8 മുതല്‍ തിരുവനന്തപുരം വി ശിവ കുമാറിന്‍റെ ഹാര്‍മോണിയം കച്ചേരി ശ്രോതാക്കളെ സംഗീത ത്തിന്‍റെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി . പക്കമേള ത്തിന് മാഞ്ഞൂര്‍ രഞ്ചിത്ത് വയലിന്‍ ,തൃശൂര്‍ ജയറാം മൃദംഗം , ആലപ്പുഴ ജി മനോഹരന്‍ ഘടം എന്നിവര്‍ അണിനിരന്നു

Leave a Reply

Your email address will not be published. Required fields are marked *

18 − thirteen =

Sponsors