ഗുരുവായൂരില്‍ ഇ എം എസ് സ്ക്വയര്‍ ഉല്‍ഘാടനം ചെയ്തു .

ems squre

ഗുരുവായൂര്‍ : നഗര സഭ ലൈബ്രറി വളപ്പില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഇ എം എസ് സ്ക്വയര്‍ നഗര സഭ ചെയര്‍മാന്‍ പ്രൊഫ പി കെ ശാന്തകുമാരി പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു . വൈസ് ചെയര്‍മാന്‍ ചടങ്ങില്‍ കെ പി വിനോദ് അധ്യക്ഷത വഹിച്ചു .വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ നിര്‍മല കേരളന്‍ , സുരേഷ് വാരിയര്‍ , എം രതി ,അഡ്വ : ആര്‍ വി മജീദ്‌ ,വിവിധ കക്ഷി നേതാക്കളായ എം കൃഷ്ണ ദാസ്‌ , അഡ്വ മുഹമ്മദ്‌ ബഷീര്‍ ,എം മോഹന്‍ ദാസ്‌ , ഗുരുവായൂര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് ടി എന്‍ മുരളി തുടങ്ങിയവര്‍ സംസാരിച്ചു .ചുറ്റുമതിലില്‍ മണ്‍മറഞ്ഞ സാഹിത്യ നായകന്മാരുടെ ചിത്രരചന നടത്തിയ ജെയ്സണ്‍ ഗുരുവയൂരിനെയും , സ്റ്റേജില്‍ ചിത്രകല നടത്തിയ കൌണ്‍സിലര്‍ കൂടിയായ ടി കെ സ്വരാജിനെയും ചടങ്ങില്‍ ആദരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

seven + 16 =

Sponsors