Madhavam header
Above Pot

ഗുരുവായൂർ ദേവസ്വം വാർഷിക ലേലം സെപ്റ്റംബർ 26 മുതൽ

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം വാർഷിക ലേലം സെപ്റ്റംബർ 26 മുതൽ ക്ഷേത്രം
തെക്കേനട ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ രാവിലെ 10 മുതൽ 5 മണി വരെ നടക്കും.

ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ചതും കേടുപാടുള്ളതുമായ സാധനങ്ങൾ, വിളക്കുകൾ ,ചെമ്പ് പാത്രങ്ങൾ, ഇലക്ട്രിക് ഉപകരണങ്ങൾ, ഫർണീച്ചറുകൾ, പട്ടുകുടകൾ , ആലവട്ടം, മറ്റു പല വക സാധന സാമഗ്രികൾ എന്നിവ ലേലത്തിലൂടെ സ്വന്തമാക്കാം. സ്റ്റോക്ക് തീരുന്നതുവരെ തുടർ ദിവസങ്ങളിലും ലേലം തുടരും. കൂടുതൽ വിവരങ്ങൾക്ക് 0487-2556335 Extn 231/230/236 എന്ന നമ്പറിൽ ഓഫീസ് പ്രവൃത്തി സമയത്ത് വിളിക്കാം

Astrologer

.

Vadasheri Footer