മൂന്നുകിലോ കഞ്ചാവുമായി യുവാവിനെ ചാവക്കാട് പോലിസ് പിടികൂടി

ganja

ചാവക്കാട്: മൂന്നുകിലോ കഞ്ചാവുമായി യുവാവിനെ ചാവക്കാട് പോലിസ് പിടികൂടി . രാവിലെ 11ന് സ്വകാര്യ ബസില്‍ വന്നിറങ്ങിയ ത്യശൂര്‍ പുത്തൂര്‍ സ്വദേശി വടക്കന്‍ വീട്ടില്‍ ഡേവിസ് എന്ന ഡേവിഡ് 43നെ ആണ് ചാവക്കാട് ബസ് സ്റ്റാന്റില്‍ നിന്നും ഇന്‍സ്‌പെക്ടര്‍ കെ ജി സുരേഷ്, എസ് ഐ രാധാക്യഷ്ണന്‍ എന്നിവരുടെ നേത്യത്വത്തില്‍ പോലിസ് സംഘം അറസ്റ്റുചെയ്തത് . ത്യശൂര്‍ റൂറല്‍ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ നിര്‍ദേശപ്രകാരമാണ് അറസ്റ്റ് . 2012 ല്‍ മലപുറം സ്വദേശിയുടെ 4 കോടിയുടെ ഹവാല പണം തലക്കടിച്ചു കവര്‍ന്ന കേസില്‍ ബാഗ്‌ളൂര്‍ പോലീസ് പിടിയിലായിരുന്നു ഡേവീസ്. കുന്ദംകുളം, ഒല്ലൂര്‍, പീച്ചി, സ്‌റ്റേഷനുകളില്‍ കഞ്ചാവു കേസുകളില്‍ പ്രതിയിട്ടുള്ളതായി പോലീസ് പറയുന്നു. ചൂണ്ടല്‍ സ്വദേശിയായ സുനില്‍ തന്റെ പക്കല്‍ നിന്നും 18 000 രൂപ കടഠ വാങ്ങിയതായും പലതവണ തിരിച്ചു ചോദിച്ചപ്പോള്‍ കിട്ടാതെ വന്നപ്പോള്‍ കഴിഞ്ഞ ദിവസമാണ് കഞ്ചാവ് നല്‍കിയതെന്ന് പറയുന്നു. ചാവക്കാട് എത്തിയാല്‍ സുനില്‍ നല്‍കിയ ഫോണ്‍ നമ്പറില്‍ വിളിച്ചാല്‍ ആള്‍ വരുമെന്നും പൊതി നല്‍കിയാല്‍ 24 000 രൂപ തരുമെന്നും തരാനുള്ള 18 000 രൂപയും 2000 രൂപ കൂടുതലും എടുത്ത് കഴിച്ചുള്ള 4000 രൂപ ബാങ്ക് സുനില്‍ന്റെ പേരിലുള്ള ബാങ്ക് എകൗണ്ടില്‍ നിക്ഷേപിക്കാനുമാണ് പറഞ്ഞതെന്ന് പറയുന്നു. എന്നാല്‍ പോലീസ് ഇത് വിശ്വസിച്ചിട്ടില്ല. കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്. ഒന്നര ലക്ഷം രൂപ മൊത്തമായി എടുക്കുമ്പോള്‍ ലഭിക്കുന്ന കഞ്ചാവ് ചെറുകിടകച്ചവടം നടത്തിയാല്‍ വന്‍ തുക ലാഭം ഉണ്ടാക്കാന്‍ കഴിയും. കണ്ടാണശേരി സി ഐ ഇ ബാലക്യഷ്ണന്റെ സാനിധ്യത്തിലാണ്പിടിച്ചെടുത്ത കഞ്ചാവ് തൂക്കം രേഖപ്പെടുത്തിയത്. എ എസ് ഐ അനില്‍ മാത്യു, സാബുരാജ്, സ്‌പെഷല്‍ സ്‌കോഡ് സീനിയര്‍ സി പി ഒ മാരായ രാഗേഷ്, സുദേവ്, സി പി ഒ മാരായ ശ്രീനാഥ്. ശിവകുമാര്‍, എന്നിവരും അറസ്റ്റുചെയ്ത സംഘത്തിലുണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

five × 3 =

Sponsors