ഗ്യാലക്‌സി നോട്ട് 7 സീരിസിലെ വില്ലനായത് ബാറ്ററി

download (59)

ഗ്യാലക്‌സി നോട്ട് 7 സീരിസിലെ ഫോണുകള്‍ പൊട്ടിത്തെറിച്ചതിന് പിന്നിലെ കാരണം നിര്‍മാണത്തകരാറുള്ള ബാറ്ററിയെന്ന് കമ്പനി തന്നെ സമ്മതിച്ചു. കമ്പനി നടത്തിയ അന്വേഷണത്തില്‍ ഇത് വ്യക്തമായെന്നും കമ്പനി അറിയിച്ചു. ഫ്‌ലാഗ്ഷിപ്പ് മോഡല്‍ കൂടിയായിരുന്ന നോട്ട് 7 സീരിസിന്റെ നിര്‍മാണത്തകരാര്‍ സാംസങ്ങിന്റെ വിശ്വാസത്തിലും ലാഭത്തിലും വന്‍ ഇടിവാണ് ഉണ്ടാക്കിയിരിക്കുന്നത്.

കേടായ ഫോണുകള്‍ക്ക് പകരം പുതിയ ഫോണുകള്‍ കമ്പനി നല്‍കിയിരുന്നു. എന്നാല്‍ അതും പൊട്ടിത്തെറിക്കാന്‍ തുടങ്ങിയതോടെ ഈ മോഡലിന്റെ ഉപയോഗം പൂര്‍ണ്ണമായി കമ്പനി നിര്‍ത്തുകയായിരുന്നു. 25 ലക്ഷം ഫോണുകളാണ് കമ്പനി തിരിച്ച് വിളിച്ചത്.

700 ജീവനക്കാരെയാണ് ഫോണിന്റെ തകരാന്‍ കണ്ടുപിടിക്കാന്‍ കമ്പനി നിയോഗിച്ചത്. ഇവര്‍ മുപ്പതിനായിരം ബാറ്ററികളിലും രണ്ടുലക്ഷം ഫോണുകളിലും പരീക്ഷണം നടത്തി. ഈ പരിക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ബാറ്ററിയാണ് യഥാര്‍ത്ഥ വില്ലന്‍ എന്ന കമ്പനി സ്ഥിരീകരിച്ചത് ഇത്തരം തകരാറുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ കരുതലുകളും സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചിച്ചു .</p

Leave a Reply

Your email address will not be published. Required fields are marked *

eleven + 2 =

Sponsors