എല്‍ത്തുരുത്ത് സെന്റ്‌ അലോഷ്യസ് കോളജില്‍ ദിദ്വിന അന്താരാഷ്ട്ര കോണ്‍ഫ റന്‍സിന് തുടക്കമായി

INTERNATIONAL CONFERENCE AT ST ALOYSIUS COLLEGE

തൃശൂര്‍: എല്‍ത്തുരുത്ത് സെന്‍റ ്. അലോഷ്യസ് കോളജില്‍ ദിദ്വിന അന്താരാഷ്ട്ര കോണ്‍ഫ റന്‍സിന് തുടക്കമായി. ‘ഇമേജസ് ഓഫ് സെല്‍ഫ് ആന്‍റ ് ദി അദേര്‍സ്; എക്സ്പ്ലോറിങ് ഐഡന്‍റിറ്റി ആന്‍റ ് ആള്‍ട്ടെറിറ്റി’ എന്ന വിഷയത്തിലാണ് കോണ്‍ഫറന്‍സ്. കോളജ് ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ആഭിമുഖ്യത്തില്‍ സെന്‍റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് വേള്‍ഡ് റിലീജിയന്‍സ് ബംഗ്ലൂരുവിന്‍റേയും ഗ്ലോബ് എത്തിക്സ് ഡോട്ട് നെറ്റിന്‍റേയും സഹകരണത്തോടെയാണ് ദ്വിദിന കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. ഫ്ളോറിഡ അറ്റ്ലാന്‍റിക് യൂനിവേഴ്സിറ്റിയിലെ പ്രഫസര്‍ ഡോണ്‍ ആദംസ് ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തി. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഫാ. ബാബു പോള്‍ അധ്യക്ഷത വഹിച്ചു. ജേര്‍ണല്‍ ഓഫ് ധര്‍മ ചീഫ് എഡിറ്റര്‍ ഡോ. ഫാ. ജോസ് നന്ദിക്കര, കോളജിലെ ഇംഗ്ലീഷ് വകുപ്പു മേധാവി ഡോ. സി തോമസ് ജോണ്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. ബെറ്റ്സി പോള്‍ സംസാരിച്ചു. തുടര്‍ന്ന് കോളജ് ഓഡിറ്റോറിയത്തില്‍ ചിത്രകാരി നിരഞ്ജന വര്‍മ്മ ‘പാത്തി’ എന്ന പെര്‍ഫോമന്‍സ് പെയിന്‍റിങ് അവതരിപ്പിച്ചു. കലാകാരിയെ അസിസ്റ്റന്‍റ ് പ്രഫ. സൂസന്‍ ജോഷി പരിചയപ്പെടുത്തി. തുടര്‍ന്ന് നിരവധി പേപ്പര്‍ അവതരണങ്ങള്‍ നടന്നു. രണ്ടാം ദിവസമായ ശനിയാഴ്ച എം ജി യൂനിവാഴ്സിറ്റി സ്കൂള്‍ ഓഫ് ലെറ്റേര്‍സ് ഡയറക്ടര്‍ ഡോ. കെ എം കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. അസോസിയേറ്റ് പ്രഫ. ഡോ. ടി കെ പയസ്, അസിസ്റ്റന്‍റ ് പ്രഫ. ജെയ്സന്‍ ജോസ് സംസാരിക്കും. തുടര്‍ന്ന് വിദ്യാര്‍ഥികളായ ജോണ്‍ ജെ കണ്ണമ്പുഴ, അശ്വിന്‍ സതീഷ് നായര്‍ എന്നിവര്‍ സംഗീതാവതരണം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

4 × 3 =

Sponsors