അര്‍ബന്‍ ബാങ്കിലെ നിയമന കൊള്ള , ഡി വൈ എഫ് ഐ മാര്‍ച്ച്‌ നടത്തി .

dyfi urban bank march

ഗുരുവായൂര്‍ : ഗുരുവായൂര്‍ അര്‍ബന്‍ ബാങ്കിലെ നിയമന കൊള്ളക്കെതിരെ ഡി വൈ എഫ് ഐ ബാങ്കിലേക്ക് മാര്‍ച്ച്‌ നടത്തി .സി പി എം ഏരിയ സെക്രട്ടറി എം കൃഷ്ണ ദാസ്‌ മാര്‍ച്ച്‌ ഉല്‍ഘാടനം ചെയ്തു . മേഖലയിലെ പ്രധാന ധനകാര്യ സ്ഥാപനമായ ബാങ്കിനെ കോഴയുടെ കേന്ദ്രമാക്കി മാറ്റിയെന്നു നേതാക്കള്‍ ആരോപിച്ചു . തൊഴില്‍ ഇല്ലാത്ത നിരവധി ചെറുപ്പക്കാരെ വഞ്ചിക്കുകയാണ് ബാങ്ക് ഭരണ സമിതി ചെയ്തതെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു . ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡന്‍റ് വി അനൂപ്‌ അധ്യക്ഷത വഹിച്ചു .ഡി വൈ എഫ് ഐ സംസ്ഥാന കമ്മറ്റി അംഗം കെ കെ മുബാറക്ക്‌ , ബ്ലോക്ക് സെക്രട്ടറി കെ വി വിവിധ് ,തുടങ്ങിയവര്‍ സംസാരിച്ചു .ഗുരുവായൂര്‍ ടെമ്പിള്‍ സി ഐ സുനില്‍ ദാസിന്‍റെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘം ബാങ്ക് ഗേറ്റിന് അകത്ത് നിലകൊണ്ടു സുരക്ഷ ഒരുക്കി .

Leave a Reply

Your email address will not be published. Required fields are marked *

five × four =

Sponsors