പശ്ചിമഘട്ടം കൈയേറി നിർമ്മിച്ച റിസോർട്ടുകൾ പൊളിക്കണം : പരിസ്ഥിതി പ്രവര്‍ത്തകര്‍ .

suguthakumari

തിരുവനന്തപുരം: പശ്ചിമഘട്ടം കൈയേറി നിർമ്മിച്ച റിസോർട്ടുകൾ അടക്കമുള്ള കെട്ടിടങ്ങളിൽ പൊളിക്കേണ്ടത് പൊളിക്കണമെന്ന് പരിസ്ഥതി പ്രവർത്തകർ. തൈക്കാട് ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ആവശ്യപ്പെട്ടത്. ചർച്ചക്കുശേഷം പുറത്തുവന്ന സുഗതകുമാരി പരിസ്ഥിതിക്ക് ദോഷകരമായ മേഖകളിലെ കെട്ടിടങ്ങൾ പെളിച്ചുനീക്കണെന്ന് യോഗത്തിൽ ആവശ്യപ്പെട്ടതായി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ദേവികുളം-ഉടുമ്പൻചേല താലൂക്കിലെ ഏലമലക്കാടുകൾ വനഭൂമിയാണെന്ന സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ് മൂലം നൽകിയിട്ടുണ്ട്. അതിൽനിന്ന ഒരിഞ്ചു ഭൂമിപോലും മറ്റ് ആവശ്യത്തിന് ഉപയോഗിക്കാനാവില്ല. മൂന്നാറിലെ തർക്ക ഭൂമികൾ വനനിയമത്തിന് കീഴിൽ കൊണ്ടവരണം. റവന്യു നിയങ്ങൾ ദുർബലമാണ്. ശക്തമായ വനനിയമങ്ങൾ മൂന്നാറിൽ നടപ്പാക്കണം. അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തണം.

ഭൂരഹിതരായ പാവപ്പെട്ടവർക്ക് പട്ടയം നൽകണം. മൂന്നാർ വികസനത്തിന് മാനേജ്മെൻറ് പ്ലാൻ തയാറാക്കണം. അനധികൃത കൈയേറ്റം ഒഴിപ്പിക്കണം. വ്യജപട്ടയങ്ങൾ നിർമ്മിച്ച് കൈയേറ്റം നടത്തുന്നന്നത് രാഷയ്ട്രീയ മത ശക്തികളുടെ പിൻബലത്തോടെയാണ്. കൈയേറ്റക്കാരും മതശക്തികളും രാഷ്ടീയക്കാരും പശ്ചിഘട്ടം കൈയേറുകയാണ്. അത് അവസാനിപ്പിക്കണം.  കൈയേറ്റത്തിന് കൂട്ടു നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കൈയേറ്റങ്ങൾ നിർദാക്ഷിണ്യം ഒഴിപ്പിക്കണമെന്ന് സുഗതകുമാരി ആവശ്യപ്പെട്ടു. അനധികൃതമായി കൈയ്യേറിയ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കാൻ പാടില്ലെന്നും ചർച്ചയിൽ പരിസ്ഥിതി പ്രവർത്തകർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ഇതിനിടെ   മൂന്നാറിലെ സർക്കാർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന വിവിധ മതങ്ങളുടെ ആരാധനാലയങ്ങൾക്ക് പട്ടയം നൽകണമെന്ന ആവശ്യവുമായി ക്രൈസ്തവ മതമേലധ്യക്ഷന്മാർ. ഇക്കാര്യം സംസ്ഥാന സർക്കാർ പരിഗണിക്കണമെന്നും  മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ മതമേലധ്യക്ഷന്മാർ ആവശ്യപ്പെട്ടു. അനധികൃത കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നത് മതവികാരങ്ങളെ ഹനിക്കുന്ന തരത്തിലാകരുത്. ഒഴിപ്പിക്കൽ നടപടികൾ സ്വീകരിക്കുമ്പോൾ ആവശ്യമായ ജാഗ്രത ഉദ്യോഗസ്ഥർ പുലർത്തണം.

കൈയ്യേറ്റങ്ങൾക്കു വേണ്ടി മതചിഹ്നങ്ങൾ ഉപയോഗിക്കുന്നതിനെ അനുകൂലിക്കുന്നില്ല. മൂന്നാറിലെ അനധികൃത കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന സർക്കാർ നടപടിയെ പിന്തുണക്കും. അതേസമയം, കുടിയേറ്റ കർഷകർക്ക് പട്ടയം നൽകുന്ന നടപടി വേഗത്തിലാക്കണമെന്നും മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ മതമേലധ്യക്ഷന്മാർ ആവശ്യപ്പെട്ടു.ആവശ്യങ്ങൾ പഠിച്ച ശേഷം നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതായി മതമേലധ്യക്ഷന്മാർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

18 − eight =

Sponsors