ടൂട്ടി ഫ്രൂട്ടി കേക്ക് തയ്യാറാക്കാം

cake-03-1480753993

ടൂട്ടി ഫ്രൂട്ടി ബ്രഡ് നമ്മളെല്ലാവരും കഴിച്ചിട്ടുണ്ടാകും. പലപ്പോഴും പലരുടേയും ഇഷ്ടഭക്ഷണത്തില്‍ ഒന്നായിരിക്കും ഇതെന്നതാണ് സത്യം. പ്രത്യേകിച്ച് കുട്ടികള്‍ക്ക്. എങ്കില്‍ ടൂട്ടി ഫ്രൂട്ടി കൊണ്ട് അവര്‍ക്കിഷ്ടപ്പെട്ട കേക്ക് ഉണ്ടാക്കിയാലോ? ഉണ്ടാക്കാന്‍ എളുപ്പമാണെന്നതും സ്വാദിഷ്ഠമേറിയതാണ് എന്നതുമാണ് ഇതിനെ പ്രായഭേദമന്യേ എല്ലാവര്‍ക്കും പ്രിയപ്പെട്ടതാക്കുന്നത്. എങ്ങനെ രുചികരമായ ടൂട്ടിഫ്രൂട്ടി കേക്ക് തയ്യാറാക്കാം എന്ന് നോക്കാം. ചേരുവകള്‍ പാല്‍- 1 കപ്പ് ടൂട്ടി ഫ്രൂട്ടി- അരക്കപ്പ് കോണ്ഫഌര്‍- കാല്‍കപ്പ് സണ്‍ഫഌവര്‍ ഓയില്‍- അരക്കപ്പ് പഞ്ചസാര പൊടിച്ചത്-1 കപ്പ് ഗോതമ്പ് മാവ്- 1 കപ്പ് ഉപ്പ്- കാല്‍ ടീസ്പൂണ്‍ വാനില എസ്സന്‍സ്-1 ടീസ്പൂണ്‍ ബേക്കിംഗ് സോഡ- 1 ടീസ്പൂണ്‍ തയ്യാറാക്കുന്ന വിധം ഗോതമ്പ് മാവും കോണ്‍ഫഌവറും ബേക്കിംഗ് സോഡയും ഉപ്പും ചേര്‍ത്തിളക്കി അതിലേക്ക് പൊടിച്ച പഞ്ചസാര ചേര്‍ക്കുക. ടൂട്ടിഫ്രൂട്ടിയില്‍ ഒരു സ്പൂണ്‍ ഗോതമ്പ് മാവ് ചേര്‍ത്ത് മാറ്റി വെയ്ക്കുക. പൊടിച്ച പഞ്ചസാരയും ചേര്‍ത്ത് മാറ്റി വെച്ച മിശ്രിതത്തിലേക്ക് പാലും എണ്ണയും വാനില എസ്സന്‍സും ചേര്‍ത്ത് ഇളക്കാം. ഇതിലേക്ക് ടൂട്ടി ഫ്രൂട്ടി ചേര്‍ക്കാം. ഇത് വെണ്ണയൊഴിച്ച ബേക്കിംഗ് ട്രേയിലേക്ക് മാറ്റി ബേക്ക് ചെയ്യാം. കുക്കറിലും ഓവനിലും ബേക്ക് ചെയ്യാം. കുക്കറില്‍ ഒരു മണിക്കൂറും ഓവനില്‍ 180 ഡിഗ്രി സെല്‍ഷ്യസില്‍ 50 മിനിട്ടും ബേക്ക് ചെയ്യുക. സ്വാദിഷ്ഠമായ ടൂട്ടിഫ്രൂട്ടി കേക്ക് റെഡി.

Leave a Reply

Your email address will not be published. Required fields are marked *

nineteen − nine =

Sponsors