കേബിള്‍ ടി വി ഓപ്പറെറ്റേഴ്സ് അസോസിയേഷന്‍ ജില്ല സമ്മേളനം12,13 തിയ്യതികളില്‍

c o a ckd press

ചാവക്കാട് ; കേബിള്‍ ടി വി ഓപ്പറെറ്റേഴ്സ് അസോസിയേഷന്‍ ജില്ല സമ്മേളനം ജനുവരി 12 ,13 തിയ്യതികള്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത‍ സമ്മേളനത്തില്‍ അറിയിച്ചു .12 ന് ഗുരുവായൂര്‍ ശ്രീപതി ഇന്ദ്രപ്രസ്ഥം ഹോട്ടലില്‍ നടക്കുന്ന പ്രതി നിധി സമ്മേളനം സി ഒ എ സംസ്ഥാന പ്രസിഡന്‍റ് കെ വിജയകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്യും . ജില്ല പ്രസിഡന്‍റ് അമ്പലപ്പാട്ട് മണികണ്ഠന്‍ അധ്യക്ഷത വഹിക്കും .സംഘാടക സമിതി ചെയര്‍മാന്‍ സി എ ബൈജു , ജില്ല സെക്രട്ടറി പി ബി സുരേഷ് , ജയ പ്രകാശ്‌ , കെ രാജു മോഹന്‍ എന്നിവര്‍ സംസാരിക്കും .

. 13 ന് വൈകീട്ട് നാലിന് ചാവക്കാട് ഹൈസ്ക്കൂള്‍ ഗ്രൗണ്ടില്‍ ല്‍ നിന്നും സാസ്ക്കാരിക ഘോഷയാത്ര പുറപ്പെട്ട് അഞ്ചിന് ചാവക്കാട് നഗരസഭ ചത്വരത്തില്‍ സമാപിക്കും .തുടര്‍ന്നുള്ള പൊതുസമ്മേളനം സി എന്‍ ജയദേവന്‍ എം പി ഉദ്ഘാടനം ചെയ്യും . മാധ്യമ നിരൂപകന്‍ ഡോ.സെബാസ്റ്റ്യന്‍ പോള്‍ ഫ്ളവേഴ്സ് ചാനല്‍ എം.ഡി. ശ്രീകണ്ഠന്‍നായര്‍ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും . ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍ കെ അകബര്‍ അധ്യക്ഷത വഹിക്കും .വിവിധ കലാപരിപാടികളും ഉണ്ടാ കും . ജില്ലസമ്മേളനത്തിന്‍റെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ കവിയരങ്ങ് സെമിനാറുകള്‍ , കായിക മത്സരങ്ങള്‍ എന്നിവ ഇതിനകം നടത്തിയതായി ഭാരവാഹികള്‍ പറഞ്ഞു. ഇന്ന് വൈകീട്ട് ഗുരുവായുരില്‍ വിളംബരജാഥയും നടത്തി . ജില്ല പ്രസിഡന്‍റ് അമ്പലപ്പാട്ട് മണികണ്ഠന്‍ , സ്വാഗതസംഘം ചെയര്‍മാന്‍ സി.എ.ബൈജു , കണ്‍വീനര്‍ പി.എം.നാസര്‍. , ജില്ല കമ്മിറ്റിഅംഗം ആര്‍.എച്ച്.ഹാരിസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *

seven + eight =

Sponsors