ചാവക്കാട് കൊമ്പന്‍ ഗണേശന്‍ കുഴഞ്ഞു വീണു

koban ganeshan

ചാവക്കാട് : അസുഖം മൂലം ചാവക്കാട് കൊമ്പന്‍ കുഴഞ്ഞു വീണു . കുമളി സ്വദേശി ഇമാനുവല്‍ ശോഭയുടെ ഉടമസ്ഥതയിലുള്ള ഗണേശ ന്‍ എന്ന കൊമ്പനാണ് വാര്‍ധക്യസഹചമായ അസുഖവും വാതവും ബാധിച്ച് ഇരട്ടപ്പുഴ കണ്ണംമൂട്ടില്‍ ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കുഴഞ്ഞു വീണത് . ആനക്ക് 65 വയസോളം പ്രായമുള്ളതായി പറയുന്നു. കുന്ദംകുളം സ്വദേശി ബൈജുഎന്നയാള്‍ ആണ് ഈ കൊമ്പനെ ഏക്കത്തിനെടുത്തിട്ടുള്ളത്. അസുഖം മൂലം മാസങ്ങളായി എഴുന്നുള്ളിപ്പിനു കൊണ്ടുപോകാറില്ലന്ന് പറയുന്നു. ഇടതു കാലിലെ നഖത്തോടു ചേര്‍ന്ന് ഉണ്ടായ പഴുപ്പ് വലുതായതിനാല്‍ ആയൂര്‍വേദ ചികില്‍സക്കാണ് മണത്തലയിലെ ആയൂര്‍വേദ ആശുപത്രിയില്‍ ഒരു മാസം മുമ്പ് ആനയെ കൊണ്ടുവന്നത്. രണ്ടാഴ്ചത്തെ ആയൂര്‍വേദ ചികില്‍സക്കു ശേഷം മുറിവ് കുറെ ഉണങ്ങിയതിനാല്‍ ആനയെ കൊണ്ടുപോകുകയായിരുന്നു. വാത അസുഖം ആനക്ക് വലിയ ക്ഷീണത്തിനു കാരണമായി . രണ്ടാഴ്ച മുമ്പാണ് ഇരട്ടപ്പുഴയില്‍ ആനയെ തളച്ചത് മണ്ണുത്തി വെറ്റിനറി കോളേജിലെ ഡോക്ടര്‍ രാജീവിന്‍റെ നിര്‍ദേശപ്രകാരം മണത്തല വെറ്റിനറി ഡോക്ടര്‍ രഞ്ജിത്ത് ജോണാണ് ആനയെ ചികില്‍സിക്കുന്നത്. തണുപ്പും മഞ്ഞും ആനക്ക് ക്ഷീണം വര്‍ദ്ധിപ്പിച്ചു. തളര്‍ന്നു വീഴുന്ന ആന വെയില്‍ ചൂടായാല്‍ എണീറ്റു നില്‍ക്കും. രാത്രി സമയങ്ങളില്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം ആനക്കു ചുറ്റും തീ കത്തിച്ചു ചൂടുകൊള്ളിച്ചിച്ചിരുന്നു. കഴിഞ്ഞ ദിവസം ആന വീണ്ടും ക്ഷീണിതനായി ഡോക്ടര്‍ 20 കുപ്പി ഗ്ളൂക്കോസും കാല്‍സ്യം വൈറ്റമിന്‍ മരുന്നുകളും ഇഞ്ചക്ക്ഷനുകളും നല്‍കി. . ആനയെ കൊണ്ടു പോകണമെങ്കില്‍ ആരോഗ്യ സ്ഥിതിയില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരേണ്ടിവരുമെന്നും കൂടുതല്‍ മരുന്നുകള്‍ നല്‍കേണ്ടിവരുമെന്നും ഡോ രഞ്ജിത്ത് ജോണ്‍ പറഞ്ഞു. ഇതിന് പുറമേ എരണ്ട കെട്ടും ഉണ്ട് . ഇത് ആണ് ആനയെ കൂടുതല്‍ ക്ഷീണിതനാക്കുന്നത്. അതെ സമയം ആനയെ ഏക്കത്തിനെടുത്തയാള്‍ കാര്യമായി ശ്രദ്ധചൊലുത്തുന്നില്ലന്ന് നാട്ടുകാര്‍ ആരോപിച്ചു. ശ്രീനിയെന്ന പാപ്പാനാണ് മണത്തലയില്‍ ഉള്ളപ്പോള്‍ ആനയെ പരിചരിച്ചിരുന്നത്. പുതിയ പാപ്പാന്‍ ത്യത്താല സ്വദേശി ഉണ്ണി മൂന്നാഴ്ച മുന്നമാണ് എത്തിയത്. ഇതിനിടെ ആദ്യത്തെ പാപ്പാന്‍ ശ്രീനി ആരോടും പറയാതെ സ്ഥലം വിട്ടു. പുതിയ പാപ്പാന്‍ ഉണ്ണിയാണ് ആനയെ ആയൂര്‍വേദ ചികില്‍സകഴിഞ്ഞു കെട്ടഴിച്ച് ഇരട്ടപ്പുഴയിലേക്ക് കൊണ്ടുവന്നത്. ആനക്ക് ഉണ്ണിമാത്രമാണ് പപ്പാനായി ഉള്ളത്. സഹായത്തിനു നാട്ടുകാരും. ആനക്ക് ആവശ്യമായ പട്ടയും മറ്റും കിട്ടുന്നുണ്ട്. മരുന്നു വാങ്ങുന്നതിനും മറ്റും ഉണ്ണി തന്നെ പോകണം. കൊമ്പനെ നല്ലപോലെ ശ്രദ്ധിച്ചു നോക്കാന്‍ ആഴ്ചകള്‍ക്ക് മുമ്പ് എത്തിയ ഉണ്ണിമാത്രമായി. ആനയുടെ വിവരമറിഞ്ഞ് ത്യശൂരില്‍ നിന്ന് ഫോറസ്റ്റുകാരും ചാവക്കാട് പോലീസും എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

five + fourteen =

Sponsors