Madhavam header
Browsing Category

News

ഗുരുവായൂരിലെ തുലാഭാര വിവാദം , തലയൂരാൻ കഴിയാതെ ദേവസ്വം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ വിവാദമായ തുലാഭാര കരാർ പുതിയ കരാറുകാരന് ഏല്പിച്ചു മണിക്കൂറുകൾക്കുള്ളിൽ പഴയ കരാറുകാരനെ തന്നെ ദേവസ്വം തിരിച്ചേല്പിച്ചു , ആദ്യമായാണ് ഇത്തരം നടപടി ഗുരുവായൂർ ക്ഷേത്രത്തിൽ അരങ്ങേറിയത് .ഒരു ലക്ഷം രൂപയുടെ

ഗുരുവായൂരിൽ തത്വകലശാഭിഷേകം ബുധനാഴ്ച, ക്ഷേത്രത്തിൽ ഉച്ചവരെ ദർശന നിയന്ത്രണം

ഗുരുവായൂർ : ഗുരുവായൂർ ഉത്സവത്തിന് മുന്നോടിയായുള്ള തത്വകലശാഭിഷേകം ബുധനാഴ്ച നടക്കും . പഞ്ചഭൂതഗണങ്ങളുൾപ്പെടെയുള്ള 25 പ്രകൃതി തത്വങ്ങളെ കലശത്തിലേയ്ക്ക് ആവാഹിച്ച ശേഷമാകും അഭിഷേകം. ഹോമ സംബാതം കലശത്തോടുകൂടിയെടുത്ത് ഭഗവാന് അഭിഷേകം ചെയ്യുന്ന

കേന്ദ്ര സർക്കാർ ജുഡീഷ്യറിയെ വരുതിയിലാക്കാൻ ശ്രമിക്കുന്നു
ടി.എൻ.പ്രതാപൻ എംപി

ചാവക്കാട്: കേന്ദ്ര സർക്കാർ ജുഡീഷ്യറിയെ പോലും വരുതിയിലാക്കാൻ ശ്രമിക്കുന്നുവെന്ന് ടി.എൻ.പ്രതാപൻ എംപി.അതിന്റെ ഉത്തമ ഉദാഹരണമാണ് അടുത്തിടെ ഉണ്ടായ മദ്രാസ് ഹൈക്കോടതി ജഡ്ജി വിക്ടോറിയ ഗൗരിയുടെ നിയമനം ഉൾപ്പെടെയുള്ള നിയമനങ്ങൾ.അയോദ്ധ്യ കേസിൽ വിധി

തിരുവത്ര മോഹനൻ രക്തസാക്ഷിത്വ ദിനാചരണം കെ.മുരളീധരൻ എം.പി ഉദ്‌ഘാടനം ചെയ്തു

ഗുരുവായൂർ : ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തിരുവത്ര മോഹനൻ രക്തസാക്ഷിത്വ ദിനാചരണം കെ.മുരളീധരൻ എം.പി ഉദ്‌ഘാടനം ചെയ്തു യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ അധ്യക്ഷത വഹിച്ചു.

മദ്രസയിൽ പീഡനം, അദ്ധ്യാപകന് 67 വർഷം കഠിന തടവ്.

കുന്നംകുളം : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മദ്രസയിലെ മുറിയിൽ വെച്ച് പ്രകൃതിവിരുദ്ധമായി ലൈംഗിക പീഡനം നടത്തിയ കേസിൽ മദ്രസ അദ്ധ്യാപകന് 67 വർഷം കഠിന തടവും 80,000 രൂപ പിഴയും. പാലക്കാട്‌ ചെർപ്പുളശേരി എളിയപ്പെറ്റ ചാണ്ടംകുഴി വീട്ടിൽ റഷീദിനെ ആണ്

ഇരിങ്ങാലക്കുടയിൽ പറമ്പിൽ പുല്ലിന് തീ പടർന്ന് വയോധികൻ വെന്ത് മരിച്ചു

ഇരിങ്ങാലക്കുട : പറമ്പിൽ പുല്ലിന് തീ പടർന്ന് വയോധികൻ വെന്ത് മരിച്ചു. ഇരിങ്ങാലക്കുട ഊരകം മണിമാടത്തിൽ സുബ്രൻ (75) ആണ് പൊള്ളലേറ്റ് വെന്ത് മരിച്ചത്. ഇന്ന് രാവിലെ പുല്ലൂരിൽ പള്ളിക്ക് പിൻവശത്തുള്ള സ്വകാര്യ വ്യക്തിയുടെ ഏക്കറോളമുള്ള തെങ്ങിൻ

ഹാർബർ എൻജിനിയറിംങ്ങ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

ചാവക്കാട് : തൃശൂർ ജില്ലയിലെ തീരദേശത്തെ ഏക ഹാർബർ എൻജിനിയറിംങ്ങ് സബ് ഡിവിഷൻ ഓഫീസ് നിർത്തലാക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച്‌ ഏങ്ങണ്ടിയൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി, മത്സ്യ തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മറ്റി, ഐ എൻ . ടി യു.സി. ചേറ്റുവ

ദേവസ്വം ജീവധനം വിഭാഗത്തിൽ നിന്നും വിരമിക്കുന്ന എൻ.വാസുദേവന് യാത്രയയപ്പ് നൽകി

ഗുരുവായൂർ: ദേവസ്വം ജീവധനം വിഭാഗത്തിൽ നിന്നും22വർഷത്തെ സേ വനം പൂർത്തിയാക്കി വിരമിക്കുന്ന എൻ.വാസുദേവന് ഗുരുവായൂർദേവസ്വം എംപ്ലോയീസ് ഒാർഗനൈസേഷൻ സമുചിതമായ യാത്രയയപ്പ് നൽകി. ശ്രീവത്സം അനക്സിൽ വെച്ച് നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ ഗുരുവായൂർ

ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയുടെ ഉഡായിപ്പിന് തടയിട്ട് ഉപഭോക്തൃ കോടതി

തൃശൂർ: അമേരിക്കൻ യാത്രക്കിടെ അസുഖം ബാധിച്ച് തുടർന്ന് സമർപ്പിക്കപ്പെട്ട ക്ളെയിം നിഷേധിക്കപ്പെട്ടതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.കൂർക്കഞ്ചേരി സോമിൽ റോഡിലുള്ള സതീഭവനിലെ മേൽവീട്ടിൽ സുകുമാരൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ

മണത്തല ശ്രീ വിശ്വനാഥക്ഷേത്രത്തിലെ മഹോത്സവം വർണ്ണാഭമായി.

ചാവക്കാട് : മണത്തല ശ്രീ വിശ്വനാഥക്ഷേത്രത്തിലെ മഹോത്സവം വർണ്ണാഭമായി . പുലർച്ചെ നാലിന് പള്ളിയുണർത്തലിനു ശേഷം നിർമ്മാല്യ ദർശനം, അഭിഷേകം, ഗണപതിഹോമം, ഉഷപൂജ, ശീവേലി എന്നിവയും തുടർന്ന് കലശാഭിഷേകവും ഉച്ചപൂ ജയും നടന്നു . വൈകിട്ട് മൂന്നിന് ശ്രീ