Category Archives: My Cat

ഗുരുവായൂര്‍ ചാമുണ്ഡാശ്വരി ക്ഷേത്രത്തില്‍ തിരുവാതിര മഹോത്സവം ജനുവരി ഒന്നിന്

ഗുരുവായൂര്‍ : ഗുരുവായൂര്‍ ചാമുണ്ഡാശ്വരി ക്ഷേത്രത്തില്‍ ജനുവരി ഒന്നിന് തിരുവാതിര മഹോത്സവം ആഘോഷിക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ വാര്‍ത്ത‍ സമ്മേളനത്തില്‍ അറിയിച്ചു . ക്ഷേത്ര സന്നിധിയിലെ തിരുവാതിര മണ്ഡപത്തില്‍ സന്ധ്യാ വന്ദനം , അക്ഷര ശ്ലോക സദസ് , തിരുവാതിരകളികള്‍, കൈകൊട്ടികളികള്‍ , സംഘ നൃത്തങ്ങള്‍ , തിരുവാതിര പാട്ടു മത്സരം , ദശ പുഷ്പം ചൂടല്‍ , മുക്കുറ്റി ചാന്ത് ചാര്‍ത്തല്‍ , പാതിരാപൂ ചൂടല്‍ , തളിര്‍ വെറ്റില മുറുക്കല്‍ , തിരുവാതിര ഊഞ്ഞാലാട്ടം എന്നിവ യില്‍ ആയിരത്തോളം വനിതകള്‍ പങ്കെടുക്കും . രാത്രി നല്‍കുന്ന അത്താഴ വിരുന്നില്‍ ഉപ്പു മാവ് , പുഴുക്ക് , വറുത്തുപ്പേരി ,കൂവ പായസം , പഴം എന്നിവ അടങ്ങിയ തിരുവാതിര ഭക്ഷണം വിളമ്പും . വാര്‍ത്ത‍ സമ്മേളനത്തില്‍ ജി കെ രാമകൃഷ്ണന്‍ , അഡ്വ മുള്ളത്ത് വേണുഗോപാല്‍ , ചെറുപറമ്പില്‍ ഉണ്ണികൃഷ്ണന്‍ , കെ സുകുമാരന്‍ ,ഇ കൃഷ്ണദാസ്‌ , വിജയന്‍ , മാതൃസമിതി പ്രസിഡന്റ് മൂന്നിനി ശാന്ത ,സെക്രട്ടറി മഠത്തില്‍ പത്മാവതി എന്നിവര്‍ പങ്കെടുത്തു

പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വംബോര്‍ഡ് ഏറ്റെടുത്തത് ഡിവിഷന്‍ ബഞ്ച് ശരിവച്ചു

ഗുരുവായൂര്‍ : ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്ര ഭരണം മലബാര്‍ ദേവസ്വംബോര്‍ഡി ന് തന്നെ .ക്ഷേത്രം മലബാര്‍ ദേവസ്വംബോര്‍ഡ് ഏറ്റെടുത്തതിനെതിരെ ക്ഷേത്രം ഭരണ സമിതി നല്‍കിയ ഹര്‍ജി തള്ളികൊണ്ട് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു . മലബാര്‍ ദേവസ്വംബോര്‍ഡ് ഏറ്റെടുത്തത് കോടതി ശരിവച്ചു. ഭരണ സമിതി നടത്തിയ അഴിമതികള്‍ അക്കമിട്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അഫിഡവിറ്റ് സമര്‍പ്പിച്ചിരുന്നത് . അതെല്ലാം കോടതി ഉത്തമ വിശ്വാസത്തില്‍ എടുക്കുകയായിരുന്നു . ക്ഷേത്രം മലബാര്‍ ദേവസ്വംബോര്‍ഡ് ഏറ്റെടുത്തതിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ ശശികല ടീച്ചറെ പോലുള്ള ഉയര്‍ന്ന നേതാക്കളെ രംഗത്ത് ഇറക്കി സമര പാതയില്‍ ആയിരുന്നു .

കണ്ണന്താനത്തിന് സംഭവിച്ചത് രാഷ്ട്രീയ അപചയം : അച്യുതാനന്ദന്‍

തിരുവനന്തപുരം: കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന് സംഭവിച്ചത് രാഷ്ട്രീയ അപചയമെന്ന് ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ് അച്യുതാന്ദൻ. ഇടത് സഹയാത്രികൻ ഫാഷിസത്തിെൻറ ചട്ടുകമാകാൻ പാടില്ലായിരുന്നു. സൗകര്യങ്ങൾ തേടി ഫാഷിസ്റ്റ് കൂടാരത്തിൽ ചേക്കേറുന്നത് രാഷ്ട്രീയ ജീർണതയാണ്. കണ്ണന്താനത്തിെൻറ കേന്ദ്രമന്ത്രിസ്ഥാനത്തിൽ അഭിനന്ദിക്കത്തക്കതായി ഒന്നുമില്ലെന്നും വി.എസ് പറഞ്ഞു. കണ്ണന്താനത്തിെൻറ പ്രവർത്തി സ്ഥാനാർഥി നിർണയത്തിൽ കൂടുതൽ ജാഗ്രത വേണമെന്ന് തിരിച്ചറിവ്  ഇടതുപക്ഷത്തിന് നൽകുന്നതായും വി.എസ് കൂട്ടിച്ചേർത്തു. നേരത്തെ കണ്ണന്താനത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. കണ്ണന്താനത്തിെൻറ മന്ത്രിസ്ഥാനം കേരളത്തിനുള്ള ഒാണ സമ്മാനമാണെന്നും പിണറായി ഫേസ്ബുക്കിൽ കുറിച്ചിരുന്നു. പിണറായിയുമായി നല്ല ബന്ധമാണ് നിലവിലുള്ളതെന്ന്  മന്ത്രിയായ ശേഷം ആദ്യമായി കേരളത്തിലെത്തിയ കണ്ണന്താനവും പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വി.എസ് കണ്ണന്താനത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുള്ള പരോക്ഷ മറുപടി കൂടിയാണ് വി.എസിെൻറ പ്രസ്താവന. അതേ സമയം, വി.എസിന് വയസായെന്നായിരുന്ന പ്രസ്താവനയോടുള്ള കണ്ണന്താനത്തിെൻറ മറുപടി.

വൃദ്ധയുടെ എല്ലൊടിഞ്ഞ കേസ് , ദേവസ്വം ഓഫീസില്‍ സംഘര്‍ഷാവസ്ഥ യും , യൂണിയന്‍ കാരുടെ വെല്ലു വിളിയും

ഗുരുവായൂര്‍ : ഗുരുവായൂര്‍ ദേവസ്വം ഓഫീസില്‍ സംഘര്‍ഷാവസ്ഥ . ദര്‍ശനത്തിന് എത്തിയ വൃദ്ധയുടെ കാലൊടിഞ്ഞ സംഭവത്തില്‍ രണ്ട് പേരേ ദേവസ്വം സസ്പെന്ഡ് ചെയ്യാന്‍ എടുത്ത തീരുമാനം നിമിഷങ്ങള്‍ക്കകം മരവിപ്പിച്ചതില്‍ പ്രതിഷേധിച്ച് ബന്ധുക്കളും ,ഹിന്ദു ഐക്യ വേദി പ്രവര്‍ത്തകരും അഡ്മിനിസ്ട്രാറ്ററു ടെ മുറിയില്‍ കുത്തിയിരുന്ന് നാമജപം നടത്തി . dev aneesh ഇരുപത്തഞ്ചോളം പേര്‍ അടങ്ങുന്ന സംഘം നാമ ജപം നടത്തുന്നതറിഞ്ഞു എത്തിയ സിപിഎം യൂണിയനില്‍ പെട്ട ജീവനക്കാര്‍ ജോലി ഉപേക്ഷിച്ച് ഓഫീസിനു പുറത്ത് നാമ ജപക്കാരെ നേരിടാന്‍ എത്തി . സംഭവം അറിഞ്ഞ് എത്തിയ ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് അനീഷ് മാസ്റ്ററുമായി യൂണിയനില്‍ പെട്ടവര്‍ വാക്ക് തര്‍ക്കത്തില്‍ ആകുകയും പരസ്പര വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തു . വിഷയം കയ്യാങ്കളിയിലേക്ക് നീങ്ങുമെന്ന്‍ കണ്ട ഗുരുവായൂര്‍ ടെമ്പിള്‍ സ്റ്റേഷന്‍ സി ഐ സുനില്‍ ദാസിന്‍റെ നേത്രുത്വത്തിലുള്ള പോലിസ് രംഗം ശാന്തമാക്കി . dev arrest ജീവനക്കാര്‍ക്കെതിരെയുള്ള നടപടി അടുത്ത 3 ന് ചേരുന്ന ഭരണ സമിതി യോഗത്തില്‍ തീരുമാനിക്കു മെന്ന് അകത്ത് നാമ ജപം നടത്തിയ ബന്ധുക്കളെ അഡ്മിനിസ്ട്രാറ്റര്‍ അറിയിച്ചു വെങ്കിലും പിരിഞ്ഞ് പോകാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് പോലിസ് അറസ്റ്റ് ചെയ്ത് മാറ്റി . എല്ലോടിഞ്ഞു കിടക്കുന്ന വൃദ്ധയുടെ മകന്‍ സുധീര്‍ , മകള്‍ ബേബി ,ബേബി യുടെ മകള്‍ ബിന്ദു ,ബിന്ദു വിന്‍റെ കുട്ടി ദേവികയയും മറ്റു ബന്ധുക്കളെയും , പ്രസാദ്‌ കാക്കശ്ശേരി , വിജേഷ് ,സോമന്‍ തിരുനല്ലൂര്‍ ,വി എം മഹേഷ്‌ ,അഡ്വ നിവേദിത എന്നിവര്‍ അടക്കമുള്ള ഹിന്ദു ഐക്യ വേദി നേതാക്കളെയും പ്രവര്‍ത്തകരെയും പോലിസ് അറസ്റ്റ് ചെയ്ത് നീക്കി . .ക്ഷേത്ര നടയില്‍ നിന്ന്‍ പ്രാര്‍ത്ഥിച്ച് നാമജപത്തോടെയാണ് ദേവസ്വം ഓഫീസി ലേക്ക് ഇവര്‍ എത്തിയത് .ഈ മാസം വിര മിക്കുന്ന സിപിഎം യൂണിയന്‍ പ്രസിഡന്റ് വി മുരളീധരന്‍ ,സെക്രട്ടറി സി രാജന്‍ ,വൈസ് പ്രസിഡന്റ് സി പി ശ്രീധരന്‍ എന്നിവരുടെ നേത്രുത്വത്തില്‍ വനിതകള്‍ അടക്കം അന്‍പതോളം പേരാണ് അഡ്മിനിസ്ട്രാറ്ററുടെ ഓഫീസിന് മുന്നില്‍ നാമ ജപക്കാരെ നേരിടാന്‍ എത്തിയത് .പോലീസിന്റെ വീഴച്ചയാണ് ഇതെന്ന് ഇടതുപക്ഷ യൂണിയന്‍ ആരോപിച്ചു . എന്നാല്‍ ദേവസ്വം സെക്യുരിറ്റി ഇവരെ തടയാതിരുന്നത്‌ കൊണ്ടാണ് തങ്ങള്‍ ഇടപെടാതിരുന്നതെന്ന്‍ പോലിസ് പറഞ്ഞു .ഇരയുടെ കൂടെ യാണെന്ന് പറഞ്ഞ് വേട്ടക്കാരനെ സഹായിക്കുന്ന നിലപാട് ആണ് സി പി എം യൂണിയന്‍ എടുത്തിരിക്കുന്നതെന്ന് ഒരു വിഭാഗം ജീവനക്കാര്‍ ആരോപിച്ചു . ജൂലൈ 20 ന് വ്യാഴാഴ്‌ചയാണ് ദര്‍ശനത്തിന് എത്തിയ എരമംഗലം സ്വദേശി കുഞ്ഞു ലക്ഷ്മി അമ്മയുടെ എല്ലോടിഞ്ഞത് . ഇടതുപക്ഷ യൂണിയന്‍ ഇടപെട്ട് തിങ്കളാഴ്ച എം എല്‍ എ അബ്ദുള്‍ഖാദര്‍ വൃദ്ധയെ സന്ദര്‍ശിച്ചതിന് ശേഷമാണ് വിഷയം ചൂട് പിടിക്കുന്നത്‌ .കാവല്‍ക്കാരന്‍ ക്കാരനെ സസ്പെന്‍ഡ് ചെയ്യുന്ന കൂട്ടത്തില്‍ പരാതി പറയാന്‍ ദേവസ്വം ആഫീസില്‍ എത്തിയ വൃദ്ധയുടെ ബന്ധുക്കളോ ട് അപമര്യാദയായി പെരുമാറി എന്ന പരാതിയില്‍ ദേവസ്വം ഇന്ഷൂറന്‍സ് ഉദ്യോഗസ്ഥ ജയശ്രീയെയും ഭരണ സമിതി സസ്പന്ഡ് ചെയ്തു . ഇ തോടെ തങ്ങളുടെ യൂണിയനില്‍ പെട്ട ജയശ്രീയെ രക്ഷിക്കാന്‍ സി പി എം യൂണിയന്‍ അരയും തലയും മുറുക്കി ഇറങ്ങുകയായിരുന്നു .

പഞ്ചവടിയില്‍ വാവ് ബലി പിതൃതര്‍പ്പണ ചടങ്ങുകള്‍ 23 ന്

ചാവക്കാട്   പഞ്ചവടി  ശ്രീ ശങ്കര നാരായണ ക്ഷേത്രത്തിലെ  കര്‍ക്കിടക  വാവ്  ബലി  ചടങ്ങുകള്‍  23  ന്  ഞായറാഴ്ച  നടക്കുമെന്ന്    ക്ഷേത്രം  ഭാരവാഹികള്‍  വാര്‍ത്ത‍  സമ്മേളനത്തില്‍  അറിയിച്ചു . പുലര്‍ച്ചെ  3  മണി മുതല്‍  പിതൃ  തര്‍പ്പണ  ചടങ്ങുകള്‍ക്ക് ക്ഷേത്രം  മേല്‍ശാന്തി , സിബില്‍  ശാന്തി ,ഷൈന്‍  ശാന്തി  എന്നിവരുടെ നേത്രുത്വ ത്തില്‍ പതിനഞ്ചംഗ  കാര്‍മികളാണ്  തര്‍പ്പണ  ചടങ്ങുകള്‍  നടത്തുക .  പിതൃ  തര്‍പ്പണം  നടത്താന്‍     പതിനായിരത്തില്‍  പരം  പേര്‍  ഇത്തവണ  എത്തുമെന്നാണ്  സംഘാടകര്‍  പ്രതീക്ഷിക്കുന്നത് .  ക്ഷേത്രത്തില്‍  എത്തുന്ന  ഭക്തരുടെ വിലപിടിപ്പുള്ള  വസ്തുക്കള്‍  സൂക്ഷിക്കുന്നതിന്  ആല്‍ത്ത റ  ചോയ്സിന്റെ  സൗജന്യ  ക്ലോക്ക് റൂം  സൗകര്യവും , ക്ഷേത്ര കമ്മ റ്റി  വക  സൗജന്യ  ചുക്ക്  കാപ്പി  വിതരണവും ഉണ്ടാകുമെന്ന്  ഭാരവാഹികള്‍  അറിയിച്ചു . ക്ഷേത്ര കമ്മറ്റി  പ്രസിഡന്റ്  വാക്കയില്‍  വിശ്വനാഥന്‍ , സെക്രട്ടറി  കൊങ്കണ്ടത്ത്  വിശ്വംഭരന്‍ , രക്ഷാധികാരി  ടി എ  അര്‍ജുനന്‍ സ്വാമി  എന്നിവര്‍  വാര്‍ത്ത‍  സമ്മേളനത്തില്‍  പങ്കെടുത്തു .        

അരുണാചല്‍ പ്രദേശില്‍ ഉരുള്‍പൊട്ടല്‍ : 14 പേര്‍ കൊല്ലപ്പെട്ടു .

ഇറ്റനഗര്‍: അരുണാചല്‍പ്രദേശില്‍ ശക്തമായ ഉരുള്‍പ്പൊട്ടല്‍. അരുണാചല്‍പ്രദേശിലെ പാപും പാരേ ജില്ലയിലാണ് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായത്. ഉരുള്‍പ്പൊട്ടലില്‍ 14 പേരെ കാണാതാവുകയും ചെയ്തു. കാണാതായവര്‍ ജീവനോടെയുണ്ടാകാനുള്ള സാധ്യത കുറവാണെന്നും രക്ഷപ്രവര്‍ത്തനം തുടരുകയാണെന്നും അഡീഷനല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ജലാഷ് പെര്‍ടിന്‍ പറഞ്ഞു.

ലാപ്ടാപ് ഗ്രാമത്തില്‍ മൂന്നു വീടുകള്‍ ഉരുള്‍പൊട്ടലില്‍ തകര്‍ന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലയില്‍ നാല് ദിവസമായി കനത്ത മഴ പെയ്യുകയാണ്. അരുണാചലിലെ ഉരുള്‍പൊട്ടലിന്റെ വാര്‍ത്ത ദു:ഖമുണ്ടാക്കുന്നതാണ്. ദുരന്തത്തില്‍ അനുശോചനമറിയിക്കുന്നതായി മുഖ്യമന്ത്രി പേമ ഖണ്ഡു ട്വിറ്ററില്‍ കുറിച്ചു. അഞ്ച് മൃതദേഹങ്ങള്‍ കണ്ടെടുത്തു മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ സര്‍ക്കാര്‍ പ്രഖ്യാപിച്ചു .

ഏഷ്യന്‍ അത്ലറ്റിക് മേള ആറു മുതല്‍ ഒഡിഷയിലെ കലിംഗയില്‍

ഭുവനേശ്വര്‍: സ്വന്തം നാട്ടില്‍ നടക്കുന്ന 22ാമത് ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം നേടാന്‍ കച്ച മുറുക്കി ഇന്ത്യ . ഒഡിഷയിലെ കലിംഗ സ്റ്റേഡിയത്തില്‍ ആറുമുതല്‍ആണ് ഏഷ്യന്‍ അത്ലറ്റിക്സ് ആരംഭിക്കുന്നത് . 2015-ല്‍ ചൈനയിലെ വുഹാനില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക്സില്‍ ചൈനയ്ക്കും ഖത്തറിനും പിന്നില്‍ മൂന്നാംസ്ഥാനത്തായിരുന്നു ഇന്ത്യ. ഇക്കുറി സ്വന്തം നാട്ടില്‍ ഇന്ത്യ ഇറങ്ങുന്നത് കൂടുതല്‍ കരുത്തോടെ.

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് റെക്കോഡിനെക്കാള്‍ മികച്ച പ്രകടനം നടത്തിയ അഞ്ചുപേര്‍ ഇന്ത്യന്‍ ടീമിലുണ്ട്. ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനിറങ്ങുന്ന 95 അംഗ ഇന്ത്യന്‍ ടീമില്‍ 13 പേര്‍ ദേശീയ റെക്കോഡിന് ഉടമകളാണ്. ഇതില്‍ അഞ്ചുപേരുടെ മികച്ച പ്രകടനം നിലവിലെ ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ റെക്കോഡിനേക്കാള്‍ മികച്ചത്. ജാവലിന്‍ ത്രോയില്‍ ഇന്ത്യന്‍ ടീം നായകന്‍ നീരജ് ചോപ്ര, ഡിസ്‌കസ് ത്രോയില്‍ വികാസ് ഗൗഡ, വനിതകളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ദ്യുതി ചന്ദ്, 800 മീറ്ററില്‍ ടിന്റു ലൂക്ക, അന്നുറാണി (ജാവലിന്‍ ത്രോ) എന്നിവരാണ് വ്യക്തിഗത ഇനങ്ങളില്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ റെക്കോഡിനെക്കാള്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ളവര്‍. ഇതിനുപുറമേ പുരുഷന്മാരുടെ 4ഃ400 മീറ്റര്‍ റിലേയില്‍ ഇന്ത്യന്‍ ടീമിന്റെ ദേശീയ റെക്കോഡും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ റെക്കോഡിനെക്കാള്‍ മികച്ചതാണ്.

ജാവലിന്‍ ത്രോയില്‍ ജപ്പാന്റെ യുകിഫോമി മുറകാമിയുടെ പേരിലാണ് നിലവിലെ ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് റെക്കോഡ്. 2011-ല്‍ സ്ഥാപിച്ച 83.27 മീറ്റര്‍. എന്നാല്‍, നീരജ് ചോപ്ര അണ്ടര്‍-20 ലോകചാമ്പ്യന്‍ഷിപ്പില്‍ 86.48 മീറ്റര്‍ എറിഞ്ഞ് ജൂനിയര്‍തലത്തില്‍ റെക്കോഡിട്ടിട്ടുണ്ട്. സീസണില്‍ 85.63 മീറ്ററാണ് ഇന്ത്യന്‍ നായകന്റെ മികച്ച ദൂരം. പട്യാല ഫെഡറേഷന്‍ കപ്പിലായിരുന്നു ഈ നേട്ടം. ജാവലിനില്‍ മത്സരിക്കുന്ന മറ്റൊരു ഇന്ത്യന്‍ താരമായ ദേവീന്ദറിന്റെ കരിയറിലെ മികച്ച നേട്ടവും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനെക്കാള്‍ മികച്ചത് (84.57 മീറ്റര്‍). ഇരുവരും ലണ്ടനില്‍ നടക്കുന്ന ലോകചാമ്പ്യന്‍ഷിപ്പിന് യോഗ്യതനേടിയിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം ബെംഗളൂരുവില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍പ്രീ മൂന്നാംപാദത്തില്‍ 3 മിനിറ്റ് 00.91 സെക്കന്‍ഡില്‍ ഓടിയെത്തിയ 4ഃ400 റിലേ സംഘത്തിന്റെ പേരിലാണ് ദേശീയ റെക്കോഡ്. എഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ കഴിഞ്ഞതവണ 3 മിനിറ്റ് 02.50 സെക്കന്‍ഡില്‍ ഓടിയെത്തിയ ഖത്തര്‍ ടീമിന്റെ പേരിലാണ് റെക്കോഡ്.

വനിതകളുടെ 100 മീറ്ററില്‍ ഇന്ത്യന്‍ താരം ദ്യുതി ചന്ദിന്റെ ദേശീയ റെക്കോഡും ഉസ്ബെക്കിസ്താന്റെ ല്യൂബോവ് പെറെപെലോവ 2003-ല്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്ഥാപിച്ച റെക്കോഡും ഒരേസമയമാണ്, 11.24 സെക്കന്‍ഡ്. 11.30 സെക്കന്‍ഡാണ് ദ്യുതിയുടെ സീസണിലെ മികച്ച സമയം.800 മീറ്ററില്‍ മലയാളി താരം ടിന്റു ലൂക്ക 2010-ല്‍ ഒരു മിനിറ്റ് 59.17 സെക്കന്‍ഡില്‍ ഓടിയെത്തി ദേശീയ റെക്കോഡിട്ടു. 1998-ല്‍ ചൈനയുടെ ഷാങ് ജിയാന്‍ രണ്ട് മിനിറ്റ് 01.16 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തതാണ് ചാമ്പ്യന്‍ഷിപ്പിലെ മികച്ച പ്രകടനം. സീസണില്‍ രണ്ട് മിനിറ്റ് 03.59 സെക്കന്‍ഡാണ് ടിന്റുവിന്റെ മികച്ച സമയം.

ഡിസ്‌കസ് ത്രോയില്‍ കഴിഞ്ഞതവണ വെള്ളിനേടിയ വികാസിന്റെ കരിയറിലെ മികച്ച ദൂരം 66.28 മീറ്ററാണ്. 2007-ല്‍ ഇറാന്റെ എഹ്സാന്‍ ഹദാദ്ദി പിന്നിട്ട 65.38 മീറ്ററാണ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ റെക്കോഡ്. കഴിഞ്ഞതവണ 62.03 മീറ്റര്‍ എറിഞ്ഞാണ് വികാസ് വെള്ളി നേടിയത്. സീസണില്‍ 62.35 മീറ്ററാണ് ഇന്ത്യന്‍ താരത്തിന്റെ മികച്ച പ്രകടനം.ജാവലിന്‍ ത്രോയില്‍ അന്നുറാണി പട്യാല ഫെഡറേഷന്‍കപ്പില്‍ 61.86 മീറ്റര്‍ ദൂരം പിന്നിട്ടാണ് പുതിയ ദേശീയ റെക്കോഡിട്ടത്. ഇതുവഴി ലോകചാമ്പ്യന്‍ഷിപ്പിനും യോഗ്യതനേടി. 61.33 മീറ്റര്‍ എറിഞ്ഞ ചൈനയുടെ ലിയു ഷിയാങ്ങിന്റെ പേരിലാണ് ചാമ്പ്യന്‍ഷിപ്പ് റെക്കോഡ്. കഴിഞ്ഞ മീറ്റിലായിരുന്നു ചൈനീസ് താരത്തിന്റെ റെക്കോഡ് പ്രകടനം. ഈ ഇനത്തില്‍ 66.47 മീറ്റര്‍ എറിഞ്ഞ് ഷിയാങ് ഏഷ്യന്‍ റെക്കോഡിട്ടിട്ടുണ്ട്.

നടിയ്ക്ക് നേരെയുള്ള ആക്രമണം , കേസ് സി ബി ഐ യ്ക്ക് വിടണം: പി ടി തോമസ്‌ എം എല്‍ എ

കൊച്ചി: യുവ നടിയ്ക്ക് നേരെയുണ്ടായ ലൈംഗീക ആക്രമണ കേസിന്‍റെ അന്വേഷണം സിബിഐ യ്ക്ക് വിടണമെന്ന ആവശ്യവുമായി പി.ടി തോമസ് എംഎല്‍എ രംഗത്ത്. കേസിന്റെ അനേവഷണം ശരിയായ ദിശയിലല്ലെന്നും പിടി തോമസ് എറണാകുളം പ്രസ് ക്ലബില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ തുറന്നടിച്ചു.

അതേസമയം നേരത്തെ കേസില്‍ പറഞ്ഞുകേട്ട സ്ത്രീയെക്കുറിച്ച് ഇതുവരെ അന്വേഷണം നടത്താത്തത് ദുരൂഹമാണെന്നും എംഎല്‍എ പറഞ്ഞു. ട്രെയിനില്‍ യാത്രയില്‍ ഒരു സ്ത്രീ എസി കമ്പാര്‍ട്ട് മെന്റില്‍ ഇരുന്ന് ഫോണില്‍ നടിയെ ആക്രമിച്ച കേസിനെക്കുറിച്ച് സംസാരിക്കുകയും, എല്ലാം ശരിയാക്കാമെന്ന് മുഖ്യമന്ത്രി വാക്കു നല്‍കിയിട്ടുണ്ടെന്നും സ്ത്രീ സംസാരിക്കുന്നത് ഒരു യുവാവ് കേട്ടിരുന്നു. ഇക്കാര്യം പോലീസിന് മൊഴി നല്‍കുകയും ചെയ്തു.

എന്നാല്‍ പിന്നീട് സ്ത്രീയെക്കുറിച്ചുള്ള അന്വേഷണം മുക്കിയെന്നും. രണ്ടു തവണ ആലുവ പോലീസുമായി ഇക്കാര്യം സംബന്ധിച്ച് ബന്ധപ്പെട്ടപ്പോള്‍ പിന്നീട് അറിയിക്കാമെന്നാണ് പറഞ്ഞിരുന്നതെന്നും എംഎല്‍എ പറഞ്ഞു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് താന്‍ കത്ത് നല്‍കിയെങ്കിലും ഇതുവരെ മറുപടി കിട്ടിയിട്ടില്ലെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

സ്ത്രീ സുരക്ഷ മുദ്രാവാക്യമായി ഉയര്‍ത്തി അധികാരത്തില്‍ വന്ന സര്‍ക്കാര്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടപടി ഒന്നുമാകുന്നില്ലെന്നും വിമര്‍ശിച്ചു. താര സംഘടനയായ അമ്മയുടെ വാര്‍ത്ത സമ്മേളനത്തിനെതിരെയും പിടി തോമസ് ആഞ്ഞടിച്ചു. കേസില്‍ താന്‍ ആരെയും സംശയിക്കുന്നില്ലെന്നും ആരുടെയും പേര് പറഞ്ഞിട്ടില്ലെന്നും എംഎല്‍എ കുട്ടിച്ചേര്‍ത്തു

കയ്യേറ്റ ഭൂമി തിരിച്ച് പിടിക്കാന്‍ ശ്രമിച്ച ശ്രീറാം വെങ്കട്ട രാമനെ ഒടുവില്‍ സര്‍ക്കാര്‍ തെറിപ്പിച്ചു .

തിരുവനന്തപുരം: മൂന്നാർ കൈയേറ്റം ഒഴിപ്പിക്കൽ സംബന്ധിച്ച സി.പി.ഐയുമായുള്ള തർക്കം തുടരുന്നതിനിടെ ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കട്ടരാമനെ തത്‌സ്ഥാനത്ത് നിന്ന് മന്ത്രിസഭായോഗം മാറ്റി. എംപ്ളോയ്‌മെന്റ് എക്‌സ്ചേഞ്ച് ഡയറക്ടറായാണ് ശ്രീറാമിന് പുതിയ നിമയനം നൽകിയിരിക്കുന്നത്. മാനന്തവാടി സബ് കളക്ടർക്കാണ് ദേവികുളത്തിന്റേയും ചുമതല.

സി.പി.ഐയുടെ എതിർപ്പ് മറികടന്ന് മുഖ്യമന്ത്രി യോഗം വിളിച്ചതും റവന്യൂമന്ത്രി അതിൽ നിന്ന് വിട്ടുനിന്നതും ഇരുപാർട്ടികളും തമ്മിലുള്ള അകൽച്ച രൂക്ഷമാക്കിയിരിക്കുന്നതിനിടെയാണ് സർക്കാരിന്റെ പുതിയ നടപടി. കൈവശക്കാരനായ വി. വി. ജോർജിൽ നിന്ന് ഭൂമി ഒഴിപ്പിക്കാൻ ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കട്ടരാമൻ നടപടി സ്വീകരിച്ചതിനെ തുടർന്ന് മൂന്നാറിലെ സി.പി.എം, കോൺഗ്രസ്, സി.പി.ഐ, ലീഗ് നേതാക്കൾ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് സമർപ്പിക്കുകയും തുടർന്ന് സർവകക്ഷിയോഗം വിളിക്കുകയും ചെയ്തിരുന്നു.

.

നിവേദനത്തിന്റെ അടിസ്ഥാനത്തിൽ യോഗം വിളിക്കേണ്ടതില്ലെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ ആദ്യമേ നിലപാടെടുത്തിരുന്നു. എന്നാൽ ഇത് അവഗണിച്ച് യോഗം ചേർന്നു. സർവകക്ഷി യോഗത്തിൽ സി.പി.എം എം.എൽ.എ എസ്. രാജേന്ദ്രൻ ശ്രീറാമിനെ നിശിതമായി വിമർശിക്കുകയും ചെയ്തിരുന്നു

മുകേഷും , ഗണേഷും തന്‍റെ പ്രതിച്ഛായ മോശമാക്കി : ഇന്നസന്‍റ്

തൃശൂർ: എം എല്‍ എ മാരായ മുകേഷും , ഗണേശനും തന്‍റെ പ്രതിച്ഛായ മോശമാക്കിയെന്നു ഇന്നസെന്റ് . താരസംഘടനയായ അമ്മയുടെ ജനറൽ ബോഡിയ്‌ക്ക് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവര്‍ത്തകരോട് രൂക്ഷമായാണ് മുകേഷും ഗണേഷും പ്രതികരിച്ചത് . തൃശൂരിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വാർത്താ സമ്മേളനത്തിൽ ഇരുവരും നടത്തിയ പെരുമാറ്റം മോശമായിപ്പോയെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താ സമ്മേളനത്തിനിടെ താരങ്ങളുടെ പെരുമാറ്റം കണ്ട് അന്തം വിട്ടു പോയെന്നും ഇന്നസെന്റ് പറഞ്ഞു. വാർത്താ സമ്മേളനത്തിനിടെ മാദ്ധ്യമപ്രവർത്തകരെ കൂകിവിളിച്ച താരങ്ങളുടെ പെരുമാറ്റം വളരെ മോശമായിപ്പോയെന്നും അതിന് താൻ മാപ്പു ചോദിക്കുന്നതായും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജനറൽ ബോഡി യോഗത്തിന് പിന്നാലെ നടന്ന വാർത്താ സമ്മേളത്തിനിടെ മുകേഷും ഗണേഷും വളരെ രൂക്ഷമായിട്ട് മാദ്ധ്യമ പ്രവർത്തകരോട് സംസാരിച്ചതിന് പിന്നാലെ ജനപ്രതിനിധികൾ കൂടിയായ ഇരുവർക്കുമെതിരെ കടുത്ത വിമർശനങ്ങളാണ് സമൂഹത്തിന്റെ നാനാതലത്തിൽ നിന്നും ഉയർന്ന് വന്നത്.