Category Archives: Music

ഗുരുവായൂര്‍ ചെമ്പൈ സംഗീതോല്‍സവത്തില്‍ എസ് മഹതിയുടെ കച്ചേരി

ഗുരുവായൂര്‍ : ചെമ്പൈ സംഗീതോല്‍സവത്തില്‍ വൈകീട്ട് 6 മുതല്‍ നടന്ന പ്രത്യേക കച്ചേരിയില്‍ എസ് മഹതിയുടെ സംഗീതാര്‍ച്ചനക്ക് ശ്രോതാക്കള്‍ ഏറെ .കല്യാണി രാഗത്തില്‍ സ്വാതിതിരുനാള്‍ കൃതിയായ പങ്കജലോചന…… ,രാഗമാലികയില്‍ കനക ദാസര്‍ കൃതിയായ ബാരോ കൃഷ്ണയ്യ…. തുടങ്ങിയവ സംഗീത പ്രേമികളെ ഏറെ ആകര്‍ഷിച്ചു . മൈസൂര്‍ എച്ച് എന്‍ ഭാസ്കര്‍ വയലിന്‍ , ഡല്‍ഹി സായിറാം മൃദംഗം , അനിരുദ്ധ് ആശ്രയ ഗഞ്ചിറ കലാമണ്ഡലം ഷൈജു മുഖര്‍ ശംഖ് എന്നിവര്‍ പക്കമേളത്തില്‍ പിന്തുണ നല്‍കി . തുടര്‍ന്ന്‍ മഹാദേവ ശങ്കര നാരായണന്‍റെ കച്ചേരിക്ക്‌ വിവി ശ്രീനിവാസറാവു വയലിന്‍ ,ആലപ്പുഴ ജി ചന്ദ്ര ശേഖരന്‍നായര്‍ മൃദംഗം , ഹരിപ്പാട് എസ് ആര്‍ ശേഖര്‍ ഘടം , പറവൂര്‍ ഗോപകുമാര്‍ മുഖര്‍ ശംഖ്‌ എന്നിവര്‍ പക്കമേള മൊരുക്കി . രാത്രി 8 മുതല്‍ തിരുവനന്തപുരം വി ശിവ കുമാറിന്‍റെ ഹാര്‍മോണിയം കച്ചേരി ശ്രോതാക്കളെ സംഗീത ത്തിന്‍റെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി . പക്കമേള ത്തിന് മാഞ്ഞൂര്‍ രഞ്ചിത്ത് വയലിന്‍ ,തൃശൂര്‍ ജയറാം മൃദംഗം , ആലപ്പുഴ ജി മനോഹരന്‍ ഘടം എന്നിവര്‍ അണിനിരന്നു

ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവം നവംബര്‍ 16ന് തുടങ്ങും

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്സവ ത്തോടനുബന്ധിച്ച് നടക്കുന്ന ചെമ്പൈ സംഗീതോത്സവം നവംബര്‍ 16 മുതല്‍ നവംബര്‍ 30 വരെ നടക്കും സംഗീതോത്സവത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള അപേക്ഷ ഫോറം ജൂലൈ 15 മുതല്‍ ദേവസ്വം ആഫീസില്‍ നിന്ന് ലഭിക്കും .നേരിട്ട് വരാന്‍ സാധിക്കാത്തവര്‍ക്ക് ദേവസ്വത്തിന്‍റെ സൈറ്റില്‍ നിന്നും അപേക്ഷ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ് . പൂരിപ്പിച്ച അപേക്ഷ ആഗസ്റ്റ്‌ 10 വരെ സ്വീകരിക്കും .

നാടിന്റെ നന്മയൂറും പലഹാരങ്ങള്‍……..

കേരളത്തിന്റെ തനതു പലഹാരങ്ങള്‍ എന്നും ഗൃഹാതുരത്വം ഉണര്‍ത്തുന്നവയാണ്. സ്‌കൂള്‍ വിട്ടു വരുമ്പോഴേക്കും അമ്മൂമ്മ ഉണ്ടാക്കി വച്ചിരുന്ന അച്ചപ്പവും കൊഴക്കട്ടയുമെല്ലാം നിറമുള്ള ഓര്‍മകളാണ്… ഒരുപക്ഷേ സ്‌കൂള്‍ വിട്ടുള്ള പല ഓട്ടങ്ങളും ആ ഗൃഹാതുരത്വം ഉണര്‍ത്തുന്നവയാണ്. സ്‌കൂള്‍ വിട്ടു വരുമ്പോഴേക്കും അമ്മൂമ്മ ഉണ്ടാക്കി വച്ചിരുന്ന അച്ചപ്പവും കൊഴക്കട്ടയുമെല്ലാം നിറമുള്ള ഓര്‍മകളാണ്… ഒരുപക്ഷേ സ്‌കൂള്‍ വിട്ടുള്ള പല ഓട്ടങ്ങളും ആ പലഹാരങ്ങള്‍ക്കു വേണ്ടുയുള്ളതായിരുന്നില്ലേ………