Category Archives: Movies

പദ്മാവതി സിനിമയുടെ റിലീസ് തടയണമെന്നാവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: പദ്മാവതി സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. മനോഹര്‍ ലാല്‍ എന്ന അഭിഭാഷകന്‍ ആണ് സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത് . ഈ സിനിമ ഇപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് പരിഗണനയിലാണെന്നും അതുകൊണ്ടു തന്നെ റീലീസ് സംബന്ധിച്ച കാര്യങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് തീരുമാനിക്കുമെന്നും സുപ്രീം കോടതി വിലയിരുത്തി.രജപുത്ര രാജ്ഞിയായ റാണി പദ്മാവതിയുടെ കഥ പറയുന്ന സിനിമ ഹൈന്ദവ സംസ്‌കാരത്തെ വൃണപ്പെടുത്തുന്നതാണെന്നായിരുന്നു കര്‍ണി സേനയുള്‍പ്പെടെയുള്ള രജപുത്ര സംഘടനകളുടെ വാദം.

സിനിമയുടെ ചിത്രീകരണസമയത്തുതന്നെ ഒരുപാട് പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ചിത്തോറിലെ റാണി പദ്മാവതിയും ഡല്‍ഹി സുല്‍ത്താനായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയരംഗങ്ങളുണ്ടെന്നും ഇത് തങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും പറഞ്ഞ് രജപുത്രകര്‍ണിസേന രംഗത്തെത്തി. ഇവര്‍ രാജസ്ഥാനിലെ സിനിമാ ചിത്രീകരണ സ്ഥലം ആക്രമിച്ചതോടെ ഷൂട്ടിങ് മഹാരാഷ്ട്രയിലെ കോലാപുരിലേക്കു മാറ്റി. ഇവിടെ ചിത്രീകരണത്തിനുള്ള ‘സെറ്റ്’ പൂര്‍ണമായി തീപിടിച്ച് നശിച്ചിരുന്നു. മാത്രമല്ല സംവിധായകനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇതിനൊടുവിലാണ് സിനിമാ സംവിധായകനായ സഞ്ജയ് ലീലാ ബന്‍സാലിയുടെയും നായികാ ദീപികാ പദുക്കോണിന്റെയും തല കൊയ്യുന്നവര്‍ക്ക് പത്ത് കോടി രൂപ പ്രതിഫലം നല്‍കുമെന്ന് ബിജെപി നേതാവ് പ്രസ്താവന ഇറക്കിയത്.

എന്നാല്‍, വാര്‍ത്താ വിതരണ മന്ത്രി സ്മൃതി ഇറാനി ചിത്രത്തിന് പൂര്‍ണ പിന്തുണ ഉറപ്പ് നല്‍കുകയായിരുന്നു. രാജ്യത്തെ നിയമ സംവിധാനങ്ങള്‍ പദ്മാവതിയുടെ റിലീസിന് ഒരു രീതിയിലുള്ള തടസങ്ങളും സൃഷ്ടിക്കില്ലെന്നും സ്മൃതി നിലപാട് വ്യക്തമാക്കിയികുന്നു. പക്ഷെ, സിനിമാ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ പദ്മാവതിക്ക് മധ്യപ്രദേശ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് രജ്പുത് വിഭാഗക്കാര്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് അപേക്ഷ നല്‍കിയതിനു പിന്നാലെയാണ് ചിത്രത്തിന് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്.

ചിത്രത്തിന് വിലക്കേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ് സര്‍ക്കാരുകള്‍ കേന്ദ്രത്തിന് കത്തയിച്ചിരുന്നു. റിലീസ് നീട്ടിവെച്ചാലും വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്യാതെ റീലീസ് അനുവദിക്കില്ലെന്ന യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ വ്യക്തമാക്കി. ഡിസംബര്‍ ഒന്നിനാണ് ചിത്രം റീലീസ് ചെയ്യാന്‍ നേരത്തെ തീരുമാനിച്ചിരുന്നത്. പ്രതിഷേധം ശക്തമാവുന്ന പശ്ചാത്തലത്തില്‍ ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യാനാവില്ലെന്ന് നിര്‍മ്മാതാക്കളായ വയാകോം മോഷന്‍ പിക്ചേര്‍സ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പ്രശ്നങ്ങളൊഴിവാക്കാന്‍ തങ്ങള്‍ സ്വമേധായ റീലീസ് മാറ്റിവയ്ക്കുകയാണെന്നായിരുന്നു നിര്‍മ്മാതാക്കളുടെ വിശദീകരണം.

നടന്‍ ശ്രീനാഥി ന്‍റെ മരണം കൊലപാതകമെന്ന് സഹോദരന്‍

കൊച്ചി: ഹോട്ടല്‍ മുറിയില്‍ 2010ല്‍ മരിച്ച നിലയില്‍ കാണപ്പെട്ട നടന്‍ ശ്രീനാഥിന്റെ മരണത്തില്‍ ദുരൂഹതയെന്ന് സഹോദരന്‍ സത്യനാഥ്. ആത്മഹത്യ ചെയ്തതാണെന്ന് ആരോപിക്കുമ്പോഴും അദ്ദേഹത്തിന്റെ ശരീരത്തിലെ മുറിവുകളാണ് സംശയത്തിന് കാരണമാകുന്നത്. എട്ടു ചതവുകളും ആറു മുറിവുകളും ശരീരത്തിലുണ്ടായിരുന്നു. ചതവുകളെല്ലാം നീല നിറം കലര്‍ന്നവയായിരുന്നു. ശ്രീനാഥിന്റേത് കൊലപാതകമാണെന്നും സഹോദരന്‍ വിശ്വസിക്കുന്നു.

ഞരമ്പ് മുറിച്ച് ജീവനൊടുക്കിയ ഒരാളുടെ ശരീരത്തില്‍ എങ്ങനെ ഇത്രയും മുറിവുകളും ചതവും ഉണ്ടായി. പുനരന്വേഷണം ആവശ്യപ്പെട്ട് ശ്രീനാഥിന്റെ ഭാര്യ ലത നാളെ മുഖ്യമന്ത്രിക്ക് പരാതി നല്‍കും.

ശിക്കാര്‍ എന്ന സിനിമയില്‍ റോള്‍ ഉണ്ടെന്നറിഞ്ഞാണ് ശ്രീനാഥ് കൊച്ചിയിലെത്തിയത്. എന്നാല്‍ ഏപ്രില്‍ 23ന് കോതമംഗലം മരിയ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഈ കേസിന്റെ ഫയല്‍ കോതമംഗലം പോലീസ് സ്‌റ്റേഷനില്‍ നിന്ന് കാണാതായതും ദുരൂഹതയ്ക്ക് കാരണമായി. ശ്രീനാഥിന്റെ ബാഗും രണ്ടു മൊബൈല്‍ ഫോണും കാണാതായിരുന്നു. സംസ്‌കാരത്തിന് സിനിമയില്‍ നിന്നും ശിക്കാറിന്റെ സെറ്റില്‍ നിന്നു പോലും ഒരാളും എത്തിയില്ല.

ശ്രീ നാഥിന്റെ മരണം സാധാരണ മരണമോ , ആത്മഹത്യയോ അല്ലെന്നും ,അതൊരു കൊലപാതകം ആണെന്നും അന്തരിച്ച നടന്‍ തിലകന്‍ അന്ന് പ്രസംഗിച്ചത് ഇപ്പോള്‍ സമൂഹ മാധ്യ മങ്ങളില്‍ വൈറല്‍ ആകുകയാണ് .

നാടിന്റെ നന്മയൂറും പലഹാരങ്ങള്‍……..

കേരളത്തിന്റെ തനതു പലഹാരങ്ങള്‍ എന്നും ഗൃഹാതുരത്വം ഉണര്‍ത്തുന്നവയാണ്. സ്‌കൂള്‍ വിട്ടു വരുമ്പോഴേക്കും അമ്മൂമ്മ ഉണ്ടാക്കി വച്ചിരുന്ന അച്ചപ്പവും കൊഴക്കട്ടയുമെല്ലാം നിറമുള്ള ഓര്‍മകളാണ്… ഒരുപക്ഷേ സ്‌കൂള്‍ വിട്ടുള്ള പല ഓട്ടങ്ങളും ആ ഗൃഹാതുരത്വം ഉണര്‍ത്തുന്നവയാണ്. സ്‌കൂള്‍ വിട്ടു വരുമ്പോഴേക്കും അമ്മൂമ്മ ഉണ്ടാക്കി വച്ചിരുന്ന അച്ചപ്പവും കൊഴക്കട്ടയുമെല്ലാം നിറമുള്ള ഓര്‍മകളാണ്… ഒരുപക്ഷേ സ്‌കൂള്‍ വിട്ടുള്ള പല ഓട്ടങ്ങളും ആ പലഹാരങ്ങള്‍ക്കു വേണ്ടുയുള്ളതായിരുന്നില്ലേ………