Category Archives: Health

ഹൃദ്രോഗമുണ്ടോയെന്ന് വെറും മൂന്നു മിനിട്ടുകൊണ്ട് സ്വയം കണ്ടെത്താം

ഹൃദ്രോഗമുണ്ടായാല്‍, സൂക്ഷിച്ചില്ലെങ്കില്‍ ഒരാളുടെ മരണത്തിന് പോലും അത് കാരണമായേക്കും. 15 വയസുള്ള കൗമാരക്കാരന്‍ പോലും കുഴഞ്ഞുവീണ് മരിക്കുന്നത് ഹൃദ്രോഗം മൂലമാണ്. ജീവിതരീതിയില്‍ വന്ന മാറ്റങ്ങളം തെറ്റായ ഭക്ഷണശീലങ്ങളും വ്യായാമമില്ലായ്‌മയും വര്‍ദ്ധിച്ചുവരുന്ന മാനസിക പിരിമുറുക്കവുമാണ് പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതത്തിന്റെ കാരണങ്ങള്‍. നിങ്ങളുടെ ഹൃദയം പൂര്‍ണ ആരോഗ്യമുള്ളതാണോ? പലര്‍ക്കും തോന്നുന്ന സംശയമാണിത്. എന്നാല്‍ ഗര്‍ഭാവസ്ഥ മുതല്‍ ഒരാളുടെ മരണം വരെ നിര്‍ത്താതെ മിടിച്ചുകൊണ്ടിരിക്കുന്ന ഹൃദയത്തിന് രോഗബാധ ഉണ്ടായാല്‍ വളരെ വൈകിയാണ് പലരും അത് തിരിച്ചറിയുന്നത്. പലപ്പോഴും കുഴഞ്ഞുവീണുള്ള മരണത്തിന് കാരണം ഇതുതന്നെയാണ്. നിങ്ങളുടെ ഹൃദയം ആരോഗ്യമുള്ളതാണോയെന്ന് എങ്ങനെ സ്വയം തിരിച്ചറിയാം? വെറും മൂന്നു മിനിട്ട് കൊണ്ട് ഹൃദയാരോഗ്യം തിരിച്ചറിയുന്നതിനുള്ള ഒരു വഴി നിര്‍ദ്ദേശിക്കുകയാണ് ഇവിടെ… ഏത് പ്രായത്തിലുള്ളവര്‍ക്കും വളരെ ലളിതമായി സ്വയം ചെയ്തുനോക്കാവുന്ന ടെസ്റ്റാണിത്. അഞ്ച് മിനിട്ട് ഒരു ജോലിയും ചെയ്യാതെ വെറുതെ റിലാക്‌സ്‌ഡ് ആയി ഇരിക്കുക. അതിനുശേഷം നിങ്ങളുടെ പള്‍സ് ഒരു മിനിട്ടില്‍ എത്ര തവണ മിടിക്കുന്നുണ്ടെന്ന് സ്വയം പരിശോധിക്കുക. ഉദാഹരണത്തിന് അത് 72 ആണെന്ന് ഇരിക്കട്ടെ. അതിനുശേഷം, ഇരുന്ന് എഴുന്നേല്‍ക്കുന്ന തരത്തിലുള്ള വ്യായാമം 45 സെക്കന്‍ഡ് സമയം ചെയ്യുക. ഇതിനുശേഷം നിന്നുകൊണ്ട് നിങ്ങളുടെ പള്‍സ് പരിശോധിക്കുക. ഒരു മിനിട്ട് കൊണ്ട് പള്‍സ് എത്രയായി ഉയരുന്നുവെന്ന് കൃത്യമായി കണക്കാക്കുക. ഉദാഹരണത്തിന് അത് 118 ആണെന്ന് ഇരിക്കട്ടെ. അടുത്ത ഒരു മിനിട്ട് ഇരുന്ന് വിശ്രമിച്ചശേഷം വീണ്ടും പള്‍സ് പരിശോധിക്കുക. അത് ഒരു മിനിട്ടില്‍ 100 ആണെന്ന് ഇരിക്കട്ടെ. ഇനി ഇതുവരെ കിട്ടിയ മൂന്നു പള്‍സ് നിരക്കുകളും തമ്മില്‍ കൂട്ടുക. അതായത് 72+118+100. അപ്പോള്‍ ലഭിക്കുന്ന ഉത്തരം 290 ആണ്. ഇതില്‍നിന്ന് 200 കുറയ്‌ക്കുക. അപ്പോള്‍ ലഭിക്കുന്ന ഉത്തരത്തിനെ 10 കൊണ്ട് ഹരിക്കുക. ഇങ്ങനെ കിട്ടുന്ന സഖ്യ ഒന്നിനും അഞ്ചിനും ഇടയിലാണെങ്കില്‍ നിങ്ങളുടെ ഹൃദയം ഏറ്റവും ആരോഗ്യകരമായിരിക്കുന്നുവെന്ന് അനുമാനിക്കാം. ആറിനും പത്തിനും ഇടയിലാണെങ്കില്‍ നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം തൃപ്തികരമാണെന്ന് വിലയിരുത്താം. എന്നാല്‍ 11നും 15നും ഇടയിലാണെങ്കില്‍ നിങ്ങളുടെ ഹൃദയത്തിന് ആരോഗ്യകരമായ പ്രശ്‌നങ്ങളുണ്ടായി തുടങ്ങിയെന്ന് കണക്കാക്കാം. എന്നാല്‍ ഇത് 15ന് മുകളിലാണെങ്കില്‍, നിങ്ങളുടെ ഹൃദയത്തിന് സാരമായ ആരോഗ്യപ്രശ്‌നമുണ്ടെന്നും ഉടന്‍ ഒരു ഡോക്‌ടറെ കാണണമെന്നും ഉറപ്പിക്കാം.

പകര്‍ച്ച പനി നിയന്ത്രണം : ഗുരുവായൂര്‍ നഗര സഭയില്‍ നാളെ യോഗം

ഗുരുവായൂര്‍ : പകര്‍ച്ചപ്പനി നിയന്ത്രണ വിധേയമാക്കുന്നതിനും, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതും വേണ്ടി രാഷ്ട്രീയ-സാമൂഹിക-സാംസ്ക്കാരിക സംഘടനകള്‍, എന്‍ എസ് എസ് , സ്റ്റുഡന്‍റ്സ് പോലീസ്, കുടുംബശ്രീ, അംഗന്‍വാടി ടീച്ചേഴ്സ്, സന്നദ്ധ സേവകര്‍, നഗരസഭ കണ്ടിജന്‍റ് വിഭാഗം ജീവനക്കാര്‍, സി എല്‍ ആര്‍ തൊഴിലാളികള്‍, എന്നിവരുടെ സംയുക്ത യോഗം നഗരസഭ നഗര സഭ നടത്തുന്നു . 27 ന് രാവിലെ 10 ന് ചെയര്‍മാന്‍റെ ചേംബറില്‍ ആണ് യോഗം വിളിച്ചിട്ടുള്ളത് .28, 29 തീയ്യതികളില്‍ നഗരസഭയുടെ 3 സോണലുകള്‍ കേന്ദ്രീകരിച്ച് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തുന്നതിന് തീരുമാനിച്ചു.

ഇവള്‍ മാലാഖ തന്നെ , അതിജീവിച്ചത് ആറു ഹൃദയ സ്തംഭനത്തെ

മുംബയ്: വെറും നാലുമാസം മാത്രം പ്രായമുള്ള കുഞ്ഞ് മുംബൈയിലെ ഡോക്‌ടർമാർക്ക് അത്‌ഭുത ശിശുവായി മാറി .ഹൃദയത്തിനുള്ള തകറാറു മൂലം ആറു തവണ ഹാർട്ട് അറ്റാക്ക് വന്ന വിദിഷ, 12 മണിക്കൂർ നീണ്ട ശ്രമകരമായ ശസ്‌ത്രക്രിയക്ക് ശേഷം ജീവിതത്തിലേക്ക് തിരികെ വരികയാണ്. കല്യാൺ സ്വദേശികളായ വിശാഖയുടെയും വിനോദിന്റെ മകളാണ് വെറും നാലുമാസം മാത്രം പ്രായമുള്ള വിദിഷ.

വെറും 45 ദിവസം പ്രായമുള്ളപ്പോഴാണ് പാൽ കുടിച്ച് കൊണ്ടിരിക്കെ ഛർദ്ദിച്ച വിദിഷ അബോധാവസ്ഥയിലായത്. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അവർ നിസഹായരായതിനാൽ കുഞ്ഞിനെ ബി.ജെ വാഡിയ ആശുപത്രിയിൽ എത്തിച്ചു. തുടർന്നുള്ള പരിശോധനയിലാണ് അവളുടെ ഹൃദയത്തിന് തകരാറുള്ളതായി വ്യക്തമായത്. ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ധമനികൾക്കായിരുന്നു തകരാർ. ഹൃദയത്തിന്റെ ഘടനയ്‌ക്കും അസ്വാഭാവികത ഉണ്ടായിരുന്നു. ശസ്‌ത്രിക്രിയ മാത്രമായിരുന്നു ജീവൻ നിലനിർത്താനുള്ള ഏക മാർഗം.

പന്ത്രണ്ട് മണിക്കൂർ നീണ്ടുനിൽക്കുന്ന ശസ്‌ത്രിക്രിയ, അതും അത്ര എളുപ്പമല്ലായിരുന്നു. രക്തത്തിൽ ഓക്‌സിജന്റെ അളവ് കുറയുകയും കാർബൺ ഡയോക്‌സൈഡിന്റെ അളവ് വർദ്ധിക്കുകയും ചെയ്‌തു. പിന്നീട് ഐ.സിയുവിലേക്ക് മാറ്റിയപ്പോൾ, ഹാർട്ട് അറ്റാക്കിന്റെ രൂപത്തിലാണ് വിധി പരീക്ഷിച്ചത്. ആറ് തവണയാണ് അറ്റാക്കുണ്ടായത്. എന്നാൽ അവൾ അതും അതിജീവിച്ചു. മാത്രമല്ല ദുർബലമായ ശ്വാസകോശവും അവൾക്ക് വെല്ലുവിളിയായിരുന്നു. ശ്വാസകോശത്തിന്റെ സ്ഥിരത കൈവരിക്കാൻ പ്രത്യേക വെന്റിലേറ്ററായിരുന്നു സജ്ജീകരിച്ചിരുന്നത്.

കുഞ്ഞിന്റെ ജീവൻ നിലനിർത്താനായുള്ള ചികിത്സയ്‌ക്ക് ആവശ്യമായ അഞ്ചു ലക്ഷത്തോളം രൂപ ആശുപത്രിയിലുണ്ടായിരുന്ന രോഗികളും കൂട്ടിരുപ്പുകാരും ജീവനക്കാരും ചേർന്നാണ് സമാഹരിച്ച് നൽകിയത്. എല്ലാ ദുർഘടങ്ങളും മറികടന്ന്, വിധിയെ തോൽപ്പിച്ച് പുഞ്ചിരിയോടെ ആശുപത്രി വിടാൻ തയ്യാറെടുക്കുകയാണ് വിദിഷയിപ്പോൾ.

ജീവ യുടെ ആഭിമുഖ്യത്തിലുള്ള ആരോഗ്യ രക്ഷ വാരം മെയ്‌ 14 മുതല്‍ 21 വരെ .

ഗുരുവായൂര്‍ : ജീവ ഗുരുവായൂരിന്‍റെ നേതൃത്വത്തില്‍ സംഘടിപിക്കുന്ന ആരോഗ്യ രക്ഷ വാരത്തോടനുബന്ധിച്ചു നടക്കുന്ന ആരോഗ്യ രക്ഷ സെമിനാര്‍ ഇന്റര്‍നാഷണല്‍ നേച്ച റോപതി ഓര്‍ഗനൈസേഷന്‍ സൌത്ത് ഇന്ത്യ പ്രസിഡന്റ് ഫ്രാങ്കിലിന്‍ ഹെര്‍ബെര്‍ട്ട് ദാസ്‌ ഉദ്ഘാടനംചെയ്യു മെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു . മെയ്‌ 14 മുതല്‍ 21 വരെ നഗര സഭ ലൈബ്രറി ഹാളില്‍ ആണ് ആരോഗ്യ രക്ഷവാരം സംഘടിപ്പിക്കുനത് . 14 ന് വൈകീട്ട് വിളംബര ജാഥയും സോവനീര്‍ പ്രകാശനവും,15 ന് ജീവ വൃക്ഷ തൈ നടല്‍ എന്നിവ ഉണ്ടാകും . 16 ന് രാവിലെ 51 തരം പ്രകൃതി പാനീയങ്ങള്‍ ഉണ്ടാക്കുന്നതിനായി പഠിപ്പിക്കുന്ന പ്രകൃതി പാനീയ പഠന കളരി നഗര സഭ ചെയര്‍മാന്‍ പ്രൊഫ : പി കെ ശാന്തകുമാരി ഉദ്ഘാടനംചെയ്യും . 16ന് നടക്കുന്ന ആരോഗ്യ രക്ഷ സെമിനാറില്‍ നഗര സഭ വൈസ് ചെയര്‍മാന്‍ കെ പി വിനോദ് , പ്രതിപക്ഷ നേതാവ് ആന്‍റോ തോമസ്‌ എന്നിവര്‍ പങ്കെടുക്കും . സന്ധി വാതം എന്താണ് പ്രതി വിധി എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറിന് ഡോ സി വി കൃഷ്ണ കുമാര്‍ അസ്ഥി രോഗ വിദഗ്ദന്‍ ,ഡോ കെ .കൃഷ്ണ ദാസ്‌ ആയുര്‍വേദം , ഡോ ജെന്നി കളത്തില്‍ , ഡോ :സി ബി വത്സലന്‍ ഹോമിയോ ,ഡോ കെ .വിഭാസ് ,ഡോ ജേധന കല്യാണ്‍ ,ഡോ പി എ രാധാകൃഷ്ണന്‍ പ്രകൃതി ചികിത്സകന്‍ എന്നിവര്‍ നേതൃത്വം നല്‍കും. സെമിനാറില്‍ സൗജന്യ രക്ത പരിശോധനയും ഉണ്ടാകും . സമാപന സമ്മേളനം കെ വി അബ്ദ്ദുല്‍ ഖാദര്‍ എം എല്‍ എ ഉദ്ഘാടനംചെയ്യും . ചടങ്ങില്‍ പ്രകൃതി കര്‍ഷകന്‍ പി പി ബാബുരാജ് മൈസൂര്‍ അനുഭവം പങ്കുവയ്ക്കും . ഡോ : പി ഐ രാധാകൃഷ്ണന്‍ , രവി ചങ്കത്ത് ,വി എം ഹുസൈന്‍ ,കെ കെ ശ്രീനിവാസന്‍ ,പി ഐ സൈമണ്‍ മാസ്റ്റര്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു .

ഇമാന്റെ ഭാരം കുറഞ്ഞെന്ന വാർത്ത വ്യാജമെന്ന് സഹോദരി; ആരോപണങ്ങൾ ‌നിഷേധിച്ചു ഡോക്ടര്‍മാര്‍

മുംബൈ : ലോകത്തിലെ ഏറ്റവും ഭാരമേരിയ വനിത ഇമാൻ അഹമ്മദിന്റെ ആരോഗ്യ നിലയിൽ യാതൊരു മാറ്റവുമില്ലെന്നും ഡോക്‌ടർമാർ എല്ലാവരെയും വി‌ഡ്‌ഢികളാക്കുകയാണെന്നും ആരോപണം ഉന്നയിച്ച് ഇമാന്റെ സഹോദരി സയ്‌മ സലിം രംഗത്ത്. മുംബയ് സെയ്ഫി ആശുപത്രിയിലെ ‌ഡോ.മുഫാസൽ ലക്‌ഡാവാല നുണപറയുകയാണ്. ഇമാന്റെ മാറ്റങ്ങളെ കുറിച്ച് ശരിയായ വിവരങ്ങൾ അയാൾ തരുന്നില്ല. ഇമാന് ഒരു തരി പോലും മാറ്റം വന്നിട്ടില്ലെന്നും അവർ പറയുന്നു.

അതേസമയം ആരോപണങ്ങൾ ‌ഡോക്‌ടർ നിഷേധിച്ചു. ഇമാൻ ആരോഗ്യവതിയായി ഇരിക്കുന്നു. അവരുടെ നാഡീവ്യൂഹത്തിന്റെ അവസ്ഥകൾ മനസിലാക്കാൻ സി.ടി സ്‌കാൻ ചെയ്യാൻ ഒരുങ്ങുകയാണെന്നും സാമ്പത്തിക കാരണങ്ങൾ മൂലം സഹോദരിയെ തിരികെ ഈജിപ്‌തിലേക്ക് കൊണ്ടു പോവാൻ താൽപര്യമില്ലാത്തതിനാലാണ് അവർ ഇത്തരം ബഹളം സൃഷ്‌ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാർഡിൽ നിന്നും സി.ടി സ്‌കാനിനായി പുറത്തുവരുന്ന ഇമാനെ കാണുന്നവർക്ക് യാഥാർത്ഥ്യം മനസിലാവുമെന്നും ഡോക്‌ടർ വ്യക്തമാക്കി.അഞ്ഞൂറു കിലോയിൽ അധികം ഭാരമുണ്ടായിരുന്ന ഇമാൻ സെയ്‌ഫി ആശുപത്രിയിൽ ശസ്‌ത്രക്രിയക്ക് വിധേയയായ ശേഷം 250 ഓളം കിലോ കുറച്ചിരുന്നു. ഇത് അത്‌ഭുതകരമായ മാറ്റമാണെന്നും ഇത്ര പെട്ടെന്നൊരു മാറ്രം പ്രതീക്ഷിച്ചിരുന്നില്ലെന്നും ഡോക്‌ടർമാർ അറിയിച്ചിരുന്നു.

ഇതുമൂലം ഇമാന്റെ ഹൃദയം, വൃക്കകൾ, ശ്വാസകോശം എന്നിവയുടെ പ്രവർത്തനം മെച്ചപ്പെട്ടിട്ടുണ്ട്.’ഒരു വെല്ലുവിളി എന്നതിന് അപ്പുറം ഇമാന്റെ അവസ്ഥ മനുഷ്യത്വത്തിന്റെ പേരിലാണ് ഏറ്റെടുത്തത്. നിസഹായായി അവർ മരിക്കുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഇപ്പോൾ അവർക്ക് ജീവിക്കാൻ ഒരു അവസരം കൂടി നമ്മൾ കൊടുക്കുകയാണെന്നാണ് ഞങ്ങൾ കരുതുന്നത്. മൂന്ന് നാല് ആഴ്‌ചയ്‌ക്കുള്ളിൽ വീണ്ടും ഇമാന്റെ ഭാരം തൂക്കും. അത് 200 കിലോഗ്രാമിന് താഴെ ആയിരിക്കുമെന്നാണ് കരുതുന്നത്. അവർ ഒരു പോരാളിയാണ്. ഇതിന് വേണ്ടി പോരാടാനുള്ള ഒരു മനസ് അവർക്ക് ഉണ്ട്.”- ഡോക്‌ടർ പറഞ്ഞു.

ആയുര്‍വ്വേദത്തിലെ അത്ഭുതമായി ക്ഷേത്രായൂര്‍ പഞ്ചകര്‍മ ചികിത്സാ കേന്ദ്രം

ഗുരുവായൂര്‍ : ആയുര്‍വ്വേദ ചികിത്സയില്‍ അത്ഭുതം കാണിച്ച് കൊണ്ട് ഡോ കൃഷണ ദാസും, ക്ഷേത്രായൂര്‍ എന്ന പഞ്ച കര്‍മ ചികിത്സ കേന്ദ്രവും നിരവധി പേരെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരുന്നു .വര്‍ഷങ്ങള്‍ക്ക് മുന്പ് കമ്പ വാതം (പാര്‍ക്കിസണ്‍)എന്ന അസുഖം ബാധിച്ച മുളയം സ്വദേശി രാജേന്ദ്രന്‍ രണ്ടു മാസത്തെ കിടത്തി ചികിത്സ കൊണ്ട് അസുഖം മാറി പൂര്‍ണ ആരോഗ്യത്തോടെ ജീവിക്കുന്നു .ഫര്‍ണിച്ചര്‍ തൊഴിലാളി യായിരുന്ന രാജേന്ദ്രന്‍ തൊഴില്‍ ചെയ്യാന്‍ കഴിയാതെയും സ്വന്തമായി ഭക്ഷണം വാരി കഴിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഡോക്ടറുടെ അടുത്ത് ചികിത്സയ്ക്ക് എത്തിയത് .

ഒരാഴ്ചത്തെ ചികിത്സ യെ തുടര്‍ന്ന് ഭക്ഷണം സ്വന്തമായി കഴിക്കാവുന്ന നിലയിലായി കഴിഞ്ഞു . തുടര്‍ ചികിത്സയില്‍ പൂര്‍ണ ആരോഗ്യം വീണ്ടെടുത്താണ് രണ്ടു മാസത്തെ ചികിത്സക്കൊടുവില്‍ ക്ഷേത്രായൂരില്‍ നിന്നും രാജേന്ദ്രന്‍ മടങ്ങിയത് . നിര്‍ദന കുടുംബംഗ മായ രാജേന്ദ്രന്‍റെ ചികിത്സ ചിലവുകള്‍ ഡോ :കൃഷ്ണ ദാസ്‌ ഏറ്റെടുത്തു വെന്ന് രാജേന്ദ്രന്‍ നന്ദിയോടെ സ്മരിക്കുന്നു .രാജേന്ദ്ര നെപ്പോലെ അനവധി പേരാണ് ആയുര്‍വേദ ത്തിന്‍റെ ശുദ്ധതയും ഡോക്ടറുടെ കൈ പുണ്യ വും കൊണ്ട് തുടര്‍ ജീവിതം നയിക്കുന്നത് .

വിട്ടു മാറാത്ത ആസ്തമ അലര്‍ജി ,സന്ധി വാതം ,കൈകാല്‍ തരിപ്പ് ,വേദന തുടങ്ങി യ വാത രോഗങ്ങള്‍ ,പ്രമേഹം ,അമിത വണ്ണം ,വിളര്‍ച്ച ,ആര്‍ത്തവ ക്രമ ക്കേടുകള്‍ ,സ്ത്രീ രോഗങ്ങള്‍ ,പ്രസവാനന്തര ചികിത്സ ,ബാല രോഗങ്ങള്‍ , മൂലക്കുരു ,സോറിയാസിസ് തുടങ്ങിയ ത്വക്ക് രോഗങ്ങള്‍ ,മുടി വട്ടത്തില്‍ കൊഴിച്ചല്‍ ,അകാല നര തുടങ്ങിയ രോഗങ്ങള്‍ക്ക് എടപ്പാളിലെയും , ഗുരുവായുരിലെയും ക്ഷേത്രായൂരില്‍ ചികില്‍സ നല്‍കുന്നുണ്ട് . അഭ്യാങ്കം(ഉഴിച്ചില്‍ ) പിഴിച്ചില്‍ , ശിരോ ധാര , പിച്ചു തുടങ്ങിയ ചികിത്സ വിധികള്‍ വിദഗ്ദരായ ഡോക്ടര്‍ മാരുടെ മേല്‍ നോട്ടത്തില്‍ ഇവിടെ ചെയ്തു വരുന്നു.

ചികിത്സാ വിധികള്‍

അഭ്യംഗം

എണ്ണതേച്ചു കുളി ജരാനരകളെ തടഞ്ഞു യവ്വനം നിലനിര്ത്തുവാനും ശരീരപുഷ്ടിക്കും നിദ്ര സുഖത്തിനും കണ്ണിനു കുളിര്‍മ്മക്കും വാത ശമനത്തിനുംത്വക്ക് രോഗങ്ങള്‍ ബാധിക്കാതെ തൊലിയുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും വളരെയേറെ നല്ലതാണ്. അഭ്യംഗം എന്നാല്‍ സര്‍വ്വാഗം തൈലം തേക്കലാണ്

_MG_4330 edited (1) സസ്യവിധി

ഊര്‍ദ്ധ്യാംഗ രോഗങ്ങളില്‍ സസ്യത്തെ പോലെ ഫലപ്രദവും പ്രശസ്തവും മായ ശോധന ചികിത്സ വേറെയില്ല. സന്നി, അപ്രതന്ത്രകം,പക്ഷവാതം ,മുതലായ ഭയങ്കരരോഗങ്ങളില്‍ പോലും സസ്യം അത്ഭുതാവഹമായ ഫലം ചെയ്യുന്നു.

_MG_4361edited (1) ധാര

ഇന്ത്യയില്‍ മറ്റെങ്ങും നടപ്പില്ലാത്തവയും കേരളത്തില്‍ പുരാത്തനകാലം മുതല്‍ക്കേ ഭംഗിയായി നടത്തി വളരെ ഫലം കണ്ടവയുമായ പല ചികിത്സാ സമ്പ്രദായങ്ങളുണ്ടെന്ന് പ്രസിദ്ധമാണല്ലോ.അവയില്‍ അതിപ്രധാനമാണ് ധാര. ധാര ശിരസ്സില്‍ചെയുമ്പോള്‍ മുര്‍ദ്ധ ധാര എന്നും ദേഹം ഒട്ടാകെ ചെയുമ്പോള്‍ സര്‍വ്വാംഗ ധാര എന്നും ശരീരത്തിലെ ഒരു പ്രത്യേക ഭാഗത്ത് ചെയുമ്പോള്‍ ഏകാംഗ ധാരയെന്നും പറയുന്നു. ദോഷകോപം നോക്കി അതാതു രോഗങ്ങള്‍ക്കു വേണ്ട വിധം സംസ്ക്കരിച്ച ദ്രവ്യങ്ങളെ കൊണ്ടു നേരാംവണ്ണം ചെയ്യുന്ന ധാര ഏതു രോഗത്തിനും അത്ഭുതാവഹമായ ഫലം ചെയ്യുന്നു _MG_4246 edited (3) നവരകിഴി

വാത രോഗങ്ങളിലും മറ്റും മുക്കിപിഴിച്ചില്‍ ചെയ്തു സ്നിഗ്ദ്ധത വരുത്തിയ ശേഷം ചെയ്യുന്ന ഒരു പ്രധാന സ്വേദോപചാമെന്ന നിലക്കും പിഴിച്ചിലിന്നു വേണ്ടുന്ന പാത്തി തുടങ്ങിയ ഉപകരണങ്ങളെല്ലാം കുറെയേറെ ആവശ്യമുള്ളതുകൊണ്ടും നവരകിഴിയെ കു‌ടി ഇവിടെ പറയുന്നു.ആയാമവാതങ്ങള്‍ , പക്ഷവധം, അപബാഹു , തുടങ്ങിയ കൃച്ച്രസാദ്ധ്യങ്ങളായ വാത രോഗങ്ങളിലും ഗുമ്മന്‍,ശുല തുടങ്ങിയ മറ്റു രോഗങ്ങളിലും പിഴിച്ചില്‍ കഴിച്ചതിന്നു ശേഷം ചെയുന്ന നവര കിഴി വളരെ ഫലപ്രദമാണ്

_MG_4383edited (1)

താരന്‍ മാറാന്‍ എണ്ണകള്‍

താരന്‍ എന്നത് മിക്കവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ്. നിരവധി പരീക്ഷങ്ങള്‍ എല്ലാവരും ഇതിനായി ചെയ്യാറുണ്ട്. താരന്‍ മാറാന്‍ ചില എണ്ണകള്‍ ഉണ്ട്. ഇവ എന്തൊക്കെയാണെന്ന് നോക്കാം..

* ചെറുനാരങ്ങ എണ്ണ – താരന് പ്രതിവിധിയായി ഉപയോഗിക്കാവുന്ന ഒന്നാണ് ചെറുനാരങ്ങ എണ്ണ. സൂര്യപ്രകാശത്തില്‍ മുടിയെ സംരക്ഷിക്കുന്നതിനും ചെറുനാരങ്ങ എണ്ണ സഹായിക്കുന്നു.

* തേയില എണ്ണ – താരനില്‍ നിന്ന് മുടിയെയും തലയെയും സംരക്ഷിക്കാന്‍ സഹായിക്കുന്ന ഒന്നാണ് തേയില എണ്ണ. അര്‍ദ്ധരാത്രിയില്‍ താരനെ പ്രതിരോധിക്കാന്‍ തേയില എണ്ണ സഹായിക്കുന്നു.

* തുളസി എണ്ണ – താരനെ അകറ്റാന്‍ ഫലപ്രദമായ മറ്റൊരു മാര്‍ഗ്ഗമാണ് തുളസി എണ്ണ.

* മുനി എണ്ണ – താരനെ അകറ്റാവുന്ന ഒന്നാണ് മുനി എണ്ണ. കഷണ്ടിയ്ക്കും ഒരു പ്രതിവിധിയാണ് മുനി എണ്ണ.

മുതിര തിന്നാല്‍ കുതിര ശക്തി ??

മുതിര പോഷകങ്ങളുടെ കലവറയാണ് . ഇതിന് കാരണങ്ങളും ഏറെയാണ്. അറിയാം മുതിരയുടെ ഗുണങ്ങള്‍…..

  • ഉയര്‍ന്ന അളവില്‍ അയേണ്‍, കാല്‍സ്യം, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് തീരെ അടങ്ങിയിട്ടില്ലാത്ത മുതിരയില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്.
  • കഴിച്ചു കഴിഞ്ഞാല്‍ ദഹിക്കാനായി ഏറെ നേരം വേണ്ടി വരുമെന്നത് കൊണ്ടു തന്നെ വിശപ്പറിയാത്തതിനാല്‍ അമിതവണ്ണമുളളവര്‍ക്കും പ്രമേഹരോഗികള്‍ക്കും ഇടവേളകളില്‍ മുതിര കൊണ്ട് തയ്യാറാക്കിയ ആഹാരം കഴിക്കാം
  • ധാരാളം ആന്റി ഓക്‌സിഡന്റ് അടങ്ങിയതിനാല്‍ പ്രായത്തെ ചെറുക്കാനും മുതിര കഴിക്കുന്നത് സഹായിക്കും.
  • കൊളസ്‌ട്രോളിനെ ചെറുക്കാന്‍ സഹായിക്കും.
  • തണുപ്പുളള കാലാവസ്ഥയില്‍ ശരീരത്തിന്റെ ഊഷ്മാവ് നിലനിര്‍ത്താന്‍ മുതിര സഹായിക്കും. ശരീരത്തിനകത്ത് ഊഷ്മാവ് വര്‍ധിക്കാന്‍ കാരണമാകുമെന്നതിനാല്‍ ചൂടുകാലത്ത് മുതിര ഒഴിവാക്കുന്നതാണ് നല്ലത്.
  • ധാരാളമായി കാല്‍സ്യം, ഫോസ്ഫറസ്, അയേണ്‍, അമിനോ ആസിഡ് എന്നിവ അടങ്ങിയിട്ടുളളതിനാല്‍ പുരുഷന്മാരിലെ സ്‌പേം കൗണ്ട് വര്‍ധിക്കാനും മുതിര സഹായിക്കും. സ്ത്രീകളില്‍ ആര്‍ത്തവപ്രശ്‌നങ്ങള്‍ പരിഹരിക്കാനും ആര്‍ത്തവകാലത്തുണ്ടാകുന്ന ബ്ലീഡിങ് കാരണമുളള ഹീമോഗ്ലോബിന്റെ കൗണ്ട് കുറയുന്നത് പരിഹരിക്കാനും മുതിര കഴിക്കുന്നത് സഹായിക്കും.
  • ധാരാളം നാര് അടങ്ങിയിട്ടുളളതിനാല്‍ മലബന്ധം പരിഹരിക്കാനും മുതിര സഹായിക്കും.
  • മുതിരയിട്ട് തിളപ്പിച്ച വെള്ളം കഴിക്കുന്നത് പനി നിയന്ത്രിക്കാന്‍ സഹായിക്കും.
  • ഗര്‍ഭിണികളും, ടിബി രോഗികളും, ശരീരഭാരം തീരെ കുറവുളളവരും മുതിര അധികം കഴിക്കരുത്.

ബീഹാറിലെ കുഞ്ഞുങ്ങള്‍ കൂട്ടമായി മരിക്കാന്‍ കാരണം ലിച്ചി പഴങ്ങള്‍

ബീഹാറിലെ മുസഫര്‍പൂരില്‍ കുഞ്ഞുങ്ങള്‍ കൂട്ടമായി മരിക്കാനുണ്ടായ കാരണം ലിച്ചി പഴങ്ങള്‍ കഴിച്ചതാണെന്ന് ഗവേഷകര്‍ കണ്ടെത്തി. മുസഫര്‍പൂരില്‍ ആയിരത്തിലധികം കുഞ്ഞുങ്ങളാണ് 1994 മുതല്‍ 2014 വരെയുള്ള വര്‍ഷങ്ങളിലായി മരണപ്പെട്ടത്. വര്‍ഷങ്ങളായി ഗവേഷണങ്ങള്‍ തുടരുന്നതിനിടയിലാണ് ലിച്ചി പഴമാണ് കൂട്ടമരണത്തിനു കാരണമെന്ന് കണ്ടെത്തിയത്. ഇന്തോ അമേരിക്കന്‍ ശാത്രജ്ഞരുടെ സംയുക്ത സംഘം വര്‍ഷങ്ങള്‍ നീണ്ട പഠനത്തിനൊടുവിലാണ് ലിച്ചി പഴം എങ്ങിനെയാണ് മരണകാരണമാകുന്നത് എന്ന കണ്ടെത്തല്‍ നടത്തിയത്.

2013ല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 390 കൂട്ടികളെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. ഇതില്‍ 122 കുട്ടികള്‍ മരണപ്പെട്ടിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെയേറെ കുറയുന്നതാണ് മരണത്തിലേക്ക് വഴിവെച്ചത്. 70 ശതമാനത്തിലേറെ ജനങ്ങള്‍ ദാരിദ്ര്യ രേഖക്കു താഴെയുള്ള ബീഹാറില്‍ പല കുടുംബങ്ങളിലും അത്താഴം വിളമ്പാറില്ല. ലിച്ചിപ്പഴം പാകമാകുന്ന കാലത്ത് കുട്ടികള്‍ വെറും വയറ്റില്‍ ലിച്ചി കഴിക്കുന്നതോടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെയധികം കുറയും. പകല്‍ മുഴുവന്‍ ലിച്ചി തോട്ടങ്ങളില്‍ അലഞ്ഞു നടന്ന് പഴം കഴിക്കുന്ന കൂട്ടികള്‍ രാത്രി അത്താഴവും കഴിക്കാറില്ല. ഇതോടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞ് മരണത്തിന് കീഴടങ്ങുന്നുവെന്നാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയത്.

ദരിദ്ര കുടുംബത്തിലെ കുട്ടികളാണ് ഇത്തതരത്തില്‍ മരിച്ചവരെല്ലാം. കുട്ടികളിലെ കൂട്ട മരണത്തിന് കാരണം മസ്തിഷ്‌ക ജ്വരമാണെന്നും, ലിച്ചിപ്പഴത്തില്‍ മാത്രമുണ്ടാകുന്ന വൈറസ് ബാധയാണെന്നും നേരത്തെ സംശയിക്കപ്പെട്ടിരുന്നുവെങ്കിലും പുതിയ കണ്ടെത്തല്‍ അവയെ നിരാകരിക്കുകയാണ്. വെറും വയറ്റില്‍ ഒരിക്കലും ലിച്ചി പഴങ്ങള്‍ കഴിക്കരുതെന്നാണ് പുതിയ കണ്ടെത്തലിലൂടെ വ്യക്തമായിട്ടുള്ളത്

പുതിനയുടെ ഗുണങ്ങള്‍ അറിയാം

പുതിനച്ചപ്പ് ഇട്ടു തയ്യാറാക്കുന്ന രസവും സാമ്പാറും നമുക്കു സുപരിചിതമാണ്. നെയ്‌ച്ചോറ്, ബിരിയാണി തുടങ്ങിയ നമ്മുടെ ഇഷ്ട ഭോജ്യങ്ങളിലെല്ലാം ഭംഗിയോടെ വെക്കുന്ന പുതിനയിലകള്‍, രുചി മാത്രമല്ല മതിമറന്നു ഭക്ഷണം കഴിക്കുന്നതിനും നമ്മെ സഹായിക്കുന്നു. വേനല്‍കാലത്തു ദാഹശമനിയായി പുതിനയിലയിട്ടു തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കാം. പുതിന പൂക്കുന്ന സമയത്ത് ഇല വാട്ടിയെടുക്കുമ്പോള്‍ കിട്ടുന്ന തൈലത്തില്‍ മെന്‍ന്തോള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കഫ, വാതരോഗങ്ങള്‍ ശമിപ്പിക്കുവാന്‍ പുതിനയ്ക്കു കഴിയും. പുതിനയിട്ടു തിളപ്പിച്ച വെള്ളം ചെറുചൂടോടെ കുടിക്കുന്നതു പനിയും, അജീര്‍ണ്ണവും മാറാന്‍ നല്ലതാണ്.

പുതിനയ്ക്കു ഭക്ഷ്യവിഷബാധ ഇല്ലാതാക്കുവാന്‍ കഴിയും.ദഹന ശക്തിയെ വര്‍ദ്ധിപ്പിക്കുകയും ശരീരത്തിന്റെ ആഗീരണശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പുതിനയില പിഴിഞ്ഞെടുത്ത നീര് 5 മില്ലി കഴിച്ചാല്‍ വയറുവേദന, ഛര്‍ദ്ദി, അതിസാരം, ദഹനക്കുറവ് എന്നീ അസുഖങ്ങള്‍ മാറും. പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് ആവി പിടിച്ചാല്‍ പനി, മൂക്കടപ്പ്, ജലദോഷം എന്നിവ മാറിക്കിട്ടും. പുതിനയില നീരുകൊണ്ടുണ്ടാക്കിയ വിവിധ ഓയിന്റ്‌മെന്റുകള്‍ വേദനഹരമായി ഉപയോഗിക്കുന്നുണ്ട്. കരാട്ടോണിന്‍, മിന്റ്, കാത്സ്യം, പൊട്ടാസ്യം എന്നീ ഘടകങ്ങള്‍ പുതിനയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. വയറുസംബന്ധമായ എല്ലാ അസുഖങ്ങള്‍ക്കും കണ്ണടച്ചു പ്രയോഗിക്കാവുന്ന ഔഷധമാണു പുതിന. മൂത്രത്തെ ഒഴിപ്പിച്ചുകളയാനും ഗര്‍ഭാശയ രോഗങ്ങള്‍ ശമിപ്പിക്കുന്നതുമാണ്.