Category Archives: Entertainment

കൃഷ്ണന്‍റെയും , കൃഷ്ണയുടെയും സംവാദം : മോഹിനിയാട്ട രൂപത്തില്‍ പ്രിയ മനോജ് അവതരിപ്പിക്കുന്നു

ഗുരുവായൂര്‍: കൃഷ്ണനും, കൃഷ്ണയും (ദ്രൗപതി) ചേര്‍ന്നുള്ള സൗഹൃദ സംവാദം ഇതിവൃത്തമാക്കി പുതിയ കഥാവിശേഷവുമായി   പ്രസിദ്ധ പ്രവാസ നര്‍ത്തകി പ്രിയാമനോജ് മോഹിനിയാട്ടം അവതരിപ്പിക്കുന്നു. മനുഷ്യ ജീവിതത്തിലെ സുപ്രധാന മൂല്ല്യങ്ങളെ ഇതിവൃത്തമാക്കിയുള്ള ആശയത്തെ മുന്‍നിര്‍ത്തി 45-മിനിറ്റില്‍ ഉള്‍ കൊള്ളിച്ച നൃത്താവിഷ്ക്കരമാണ് നാളെ രാവിലെ 9ന് ഗുരുവായൂര്‍ ദേവസ്വം മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറുന്നത് . സ്വന്തമായ് ചിട്ടപ്പെടുത്തിയെടുത്ത മോഹിനിയാട്ട കലാരൂപ മാണ് ശ്രീകൃഷ്ണസന്നിധിയില്‍ താന്‍ അവതരിപ്പിക്കുന്ന തെന്ന് പ്രസിദ്ധ നര്‍ത്തകിയും, അബുദാബിയിലെ മോഡല്‍സ്ക്കൂള്‍ അദ്ധ്യാപികയു മായ പ്രിയാമനോജ് , വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു .

മഹാഭാരത കഥയില്‍ ഇതുവരെ ആരും അവതരിപ്പി ക്കാത്ത പുതിയ പ്രമേയവുമായിട്ടാണ് മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം തവനൂര്‍ സ്വദേശിനി പ്രിയാമനോജ് അരങ്ങിലെത്തുന്നത് . അസന്നിഗ്ദ ഘട്ടത്തിലെല്ലാം തന്നെ സഹായിക്കാനെ ത്തിയ ശ്രീ കൃഷ്ണനോട്, തന്‍റെ മക്കള്‍ മരിച്ചുകിടക്കുമ്പോള്‍ സഹായിക്കാനെത്താത്തത് എന്തേയെന്ന് ദ്രൗപതി ചോദ്യശരമുയര്‍ത്തുകയാണ് കഥയിലെ സുപ്രധാന ഭാഗം. മാത്രമല്ല, ആത്മീയ സൗന്ദര്യമാണ് ഏറ്റവും പ്രധാനമെന്ന് കുബ്ജയോട് ശ്രീകൃഷ്ണന്‍ പറഞ്ഞതും നര്‍ത്തകി നൃത്തരൂപത്തില്‍ ഓര്‍മ്മിപ്പിക്കു ന്നുണ്ട്.

മഹാഭാരതയുദ്ധത്തിന് കാരണക്കാരിയായത് താന്‍മൂലമെന്ന് വിശ്വസിക്കുന്ന ദ്രൗപതി ഇത് മുന്‍ജന്മ ശാപമാണോ, അതോ തന്‍റെ ചിന്തയാണോയെന്നുകൂടി കൃഷ്ണനോട് ചോദിക്കുന്നുണ്ട്, കഥയില്‍. യുദ്ധം അനിവാര്യമാണെന്നും, അതിന് നീ വെറുമൊരു കാരണക്കാരി മാത്രമെന്നും ദ്രൗപതിയോട് പറഞ്ഞ കൃഷ്ണനോട് ജനമനസ്സുകളില്‍ ജീവിക്കുന്ന ദ്രൗപതിയെപോലെ തന്നേയും ഒരു ഭക്തയായി സ്വീകരിക്കണ മെന്ന് നര്‍ത്തകി പറഞ്ഞ് കരയുമ്പോള്‍, ” ദ്രുപത സുകൃതപുത്രി മല്‍സഖി മാരുരോദ” (നീ കരയരുത്) എന്ന് കൃഷ്ണന്‍ പറയുന്നതോടെ ഈ പുത്തന്‍ പ്രമേയത്തിന് സമാപ്തി കുറിക്കും.

ഭരതനാട്യത്തിന് കലാമണ്ഡലം ഗണേഷ് ഒരുക്കിയ വരികള്‍ കോട്ടയം ജമനീഷ് ഭാഗവതരാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. അണിയറയില്‍ പ്രവര്‍ത്തിക്കുന്ന ജമനീഷ് ഭാഗവതര്‍, കിള്ളികുറിശ്ശിമംഗലം റാംമോഹന്‍, കല്ലേംകുളങ്ങര ഉണ്ണികൃഷ്ണന്‍, പാലക്കാട് സൂര്യനാരായണയ്യര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. അബുദാബിയില്‍ ഷിപ്പിങ്ങ് കമ്പനിയില്‍ ഉദ്യോഗസ്ഥനായ മനോജും, ഏകമകന്‍ മഹേഷുമൊത്ത് ദുബായില്‍ സ്ഥിര താമസമാക്കിയ പ്രിയാമനോജ്, മുഴുവന്‍ സമയവും ഇപ്പോള്‍ നൃത്തരംഗത്തും, ഒപ്പം എജുക്കേഷന്‍ ആര്‍ട്ട് വിഭാഗത്തിലും റിസര്‍ച്ച് നടത്തികൊണ്ടിരിക്കയാണ്.

 

നാടിന്റെ നന്മയൂറും പലഹാരങ്ങള്‍……..

കേരളത്തിന്റെ തനതു പലഹാരങ്ങള്‍ എന്നും ഗൃഹാതുരത്വം ഉണര്‍ത്തുന്നവയാണ്. സ്‌കൂള്‍ വിട്ടു വരുമ്പോഴേക്കും അമ്മൂമ്മ ഉണ്ടാക്കി വച്ചിരുന്ന അച്ചപ്പവും കൊഴക്കട്ടയുമെല്ലാം നിറമുള്ള ഓര്‍മകളാണ്… ഒരുപക്ഷേ സ്‌കൂള്‍ വിട്ടുള്ള പല ഓട്ടങ്ങളും ആ ഗൃഹാതുരത്വം ഉണര്‍ത്തുന്നവയാണ്. സ്‌കൂള്‍ വിട്ടു വരുമ്പോഴേക്കും അമ്മൂമ്മ ഉണ്ടാക്കി വച്ചിരുന്ന അച്ചപ്പവും കൊഴക്കട്ടയുമെല്ലാം നിറമുള്ള ഓര്‍മകളാണ്… ഒരുപക്ഷേ സ്‌കൂള്‍ വിട്ടുള്ള പല ഓട്ടങ്ങളും ആ പലഹാരങ്ങള്‍ക്കു വേണ്ടുയുള്ളതായിരുന്നില്ലേ………