Category Archives: Auto

ഗുരുവായൂരില്‍ വാഹനത്തിനു ഇഷ്ട നമ്പര്‍ ലഭിക്കാന്‍ റെക്കോര്‍ഡ് തുക 5.35 ലക്ഷം

ഗുരുവായൂര്‍:പുതിയ വാഹനത്തിന് ഇഷ്ട നമ്പര്‍ ലഭിക്കാന്‍ ഉടമ നല്‍കിയത്5.35 ലക്ഷം രൂപ. കെ.എല്‍.46 ആര്‍-1 എന്ന നമ്പറാണ് മത്സരലേലത്തില്‍ ഉടമ നേടിയത്. ഒരുമനയൂര്‍ വട്ടേക്കാട് രായംമരയ്ക്കാര്‍ നാലകത്ത് മുഹമ്മദ് ഷെരീഫാണ് തന്റെ ഫോര്‍ച്യൂണര്‍ കാറിന് ഇഷ്ടനമ്പര്‍ സ്വന്തമാക്കിയത്.ചൊവ്വാഴ്ച രാവിലെ ഗുരുവായൂര്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസിലായിരുന്നു ലേലം. വാടാനപ്പള്ളിയിലെ പ്രവാസി മലയാളിയുടെ ഗ്രൂപ്പ് അടക്കം ഈ നമ്പര്‍ സ്വന്തമാക്കാനായി രംഗത്ത് ഉണ്ടായിരുന്നു . അവരെയെല്ലാം മറികടന്നാണ് ഖത്തറില്‍ ബിസിനസ് ചെയ്യുന്ന മുഹമ്മദ് ഷെരീഫ് ഇഷ്ട നമ്പര്‍ സ്വന്തമാക്കിയത് ഇതിന് മുന്പ് നാലര ലക്ഷം രൂപയാണ് ഗുരുവായൂര്‍ ആര്‍ ടി ഒ ഓഫീസില്‍ നിന്ന്‍ ഇഷ്ട നമ്പര്‍ കൂടിയ തുകക്ക് ലേല ത്തില്‍ പോയത് .

അംബാസഡ‌ർ കാർ ബ്രാൻഡ് ഫ്രാന്‍സിലെ പ്യൂജിയറ്റ്‌ കാര്‍ കമ്പനിക്ക് വിറ്റു

കൊൽക്കത്ത: പതീറ്റാണ്ടുകള്‍ ഇന്ത്യന്‍ നിരത്തിലെ രാജാവായി വാണ അംബാസഡ‌ർ കാർ ബ്രാൻഡ്, നിർമാതാക്കളായ ഹിന്ദുസ്ഥാൻ മോട്ടോഴ്സ് 80 കോടി രൂപയ്ക്ക് ഫ്രാൻസിലെ കാർ നിർമാണ കന്പനിയായ പ്യൂജിയറ്റിന് വിറ്റു. മൂന്ന് വർഷം മുന്പ് ഹിന്ദുസ്ഥാൻ മോട്ടോഴ്സ് അംബാഡർ കാറിന്റെ നിർമാണം അവസാനിപ്പിച്ചിരുന്നു. അതേസമയം, പ്യൂജിയറ്റ് അംബാസഡറിനെ വാങ്ങിയെങ്കിലും ഇന്ത്യയിൽ അവർ തങ്ങളുടെ കാറിന് ഈ ബ്രാൻഡ് ഉപയോഗിക്കുമോയെന്ന് വ്യക്തമല്ല. വെള്ളിയാഴ്‌ചയാണ് സി.കെ.ബിർള ഗ്രൂപ്പും പീജിയറ്റും തമ്മിൽ അന്തിമ ധാരണയിലെത്തിയത്. കന്പനിയുടെ ബാദ്ധ്യതകളും ജീവനക്കാരുടെ കുടിശികയും ഉടൻ തന്നെ തീർക്കുമെന്ന് സി.കെ.ബിർള ഗ്രൂപ്പ് അറിയിച്ചു.1960-70കളിൽ ഇന്ത്യൻ നിരത്തുകളിൽ എത്തിയ അംബാസഡർ കാർ വെറുമൊരു കാർ മാത്രമായിരുന്നില്ല, മറിച്ച് ഇന്ത്യയുടെ നഗരജീവിതത്തിന്റെ അവിഭാജ്യഘടകം കൂടിയായിരുന്നു അത്. 1980 വരെ അംബാസഡർ തന്റെ ഈ മേധാവിത്തം തുടർന്നെങ്കിലും മാരുതി 800 കാറുകളുടെ വരവോടെ അംബാസഡറിന് പിന്മാറേണ്ടി വന്നു. പിന്നീട് വന്ന മുൻനിര കാറുകളോട് മത്സരിക്കാനാവാതെയും വന്നതോടെ  2014ൽ അംബാസഡർ ഇന്ത്യൻ നിരത്തുകളിൽ നിന്ന് പൂർണമായും തുടച്ചു നീക്കപ്പെട്ടു. 1980കളിൽ 24,000 യൂണിറ്റ് ആയിരുന്നത് 2013-14ൽ 2500 യൂണിറ്റായി കുറഞ്ഞു.

മാരുതി സുസുക്കി റിറ്റ്സ് വിട പറയുന്നു.

രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി കോംപാക്ട് ഹാച്ച്ബാക്ക് വാഹനമായ റിറ്റ്സിന്റെ നിര്‍മാണം പൂര്‍ണമായും അവസാനിപ്പിച്ചേക്കും. SIAM (സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ച്ചേഴ്‌സ്) കണക്കു പ്രകാരം കഴിഞ്ഞ രണ്ടു മാസമായി ഒരു റിറ്റ്സ് മോഡല്‍ പോലും കമ്പനി ഉല്‍പ്പാദിച്ചിട്ടില്ല….അടുത്തിടെ പുറത്തിറങ്ങാനിരിക്കുന്ന കോംപാക്ട് ക്രോസ് ഓവര്‍ ഇഗ്നീസിനെ റിറ്റ്സിന് പകരമായാകും കമ്പനി പുറത്തിറക്കുക. ആഗസ്തില്‍ 3035, സപ്തംബറില്‍ 2515

നാടിന്റെ നന്മയൂറും പലഹാരങ്ങള്‍……..

കേരളത്തിന്റെ തനതു പലഹാരങ്ങള്‍ എന്നും ഗൃഹാതുരത്വം ഉണര്‍ത്തുന്നവയാണ്. സ്‌കൂള്‍ വിട്ടു വരുമ്പോഴേക്കും അമ്മൂമ്മ ഉണ്ടാക്കി വച്ചിരുന്ന അച്ചപ്പവും കൊഴക്കട്ടയുമെല്ലാം നിറമുള്ള ഓര്‍മകളാണ്… ഒരുപക്ഷേ സ്‌കൂള്‍ വിട്ടുള്ള പല ഓട്ടങ്ങളും ആ ഗൃഹാതുരത്വം ഉണര്‍ത്തുന്നവയാണ്. സ്‌കൂള്‍ വിട്ടു വരുമ്പോഴേക്കും അമ്മൂമ്മ ഉണ്ടാക്കി വച്ചിരുന്ന അച്ചപ്പവും കൊഴക്കട്ടയുമെല്ലാം നിറമുള്ള ഓര്‍മകളാണ്… ഒരുപക്ഷേ സ്‌കൂള്‍ വിട്ടുള്ള പല ഓട്ടങ്ങളും ആ പലഹാരങ്ങള്‍ക്കു വേണ്ടുയുള്ളതായിരുന്നില്ലേ………