തേന്‍ കെണി : മുന്‍ മന്ത്രി ശശീന്ദ്ര നെതിരെ കോടതി കേസ് എടുത്തു .

AK-Saseendran-384x253

തിരുവനന്തപുരം: ഫോൺ കെണിയുമായി ബന്ധപ്പെട്ട് മാദ്ധ്യമ പ്രവർത്തക നൽകിയ പരാതിയിൽ മുൻ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രനെതിരെ തിരുവനന്തപുരം സി.ജെ.എം കോടതി സ്വമേധയാ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ജൂലായ് 28ന് ശശീന്ദ്രൻ കോടതിയിൽ നേരിട്ട് ഹാജരാവണം.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ, ലൈംഗിക പീഡനം തടയുന്ന വകുപ്പായ 354(എ), 354(ബി), സ്ത്രീത്വത്തെ അപമാനിച്ചതിന് 509 വകുപ്പു കൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. 354(എ) വകുപ്പ് പ്രകാരം കുറ്റം തെളിഞ്ഞാൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ കിട്ടാം.

മന്ത്രി പദവിയിൽ ഉണ്ടായിരുപ്പോൾ ശശീന്ദ്രൻ തന്നെ നിരന്തരം ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയെന്നും അശ്ലീല ചുവയോടെ സംസാരിച്ചെന്നുമാണ് ലേഖികയുടെ പരാതി. പരാതിക്കാരിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

അതേസമയം, കേസെടുത്തത് സ്വാഭാവികമാണെന്ന് ശശീന്ദ്രൻ പ്രതികരിച്ചു. കേസെടുക്കുന്പോൾ നിയമനടപടികൾ ഉണ്ടാവും. അതിനാൽ കോടതിയിൽ ഹാജരാവേണ്ടി വരുമെന്നും അദ്ദേഹം കോഴിക്കോട് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

eight − six =

Sponsors