ദിവസം 3 ജി.ബി ഡാറ്റയുമായി ബി.എസ്​.എൻ.എൽ

bsnl

ന്യൂഡൽഹി: റിലയൻസ് ജിയോയുടെ ‘ധൻ ധനാ ധൻ’ ഒാഫറിന് കനത്ത വെല്ലുവിളി ഉയർത്താൻ ട്രിപിൾ എയ്സ് പ്ലാനുമായി ബി.എസ്.എൻ.എൽ. പുതിയ പ്ലാൻ പ്രകാരം 333 രൂപ നൽകുന്നവർക്ക് ദിവസവും 3 ജി.ബി ഡാറ്റയാണ് ലഭിക്കുക. ഇത്തരത്തിൽ മൂന്ന് മാസത്തേക്ക് 270 ജി.ബി ഡാറ്റയും ലഭിക്കും. 309 രൂപക്ക് മൂന്ന് മാസത്തേക്ക് ദിവസവും 1 ജി.ബി 4 ജി ഡാറ്റയും സൗജന്യ കോളുകളുമായി ജിയോ നൽകിയിരുന്നത്.

ഇതിനൊടൊപ്പം തന്നെ മറ്റ് രണ്ട് പ്ലാനുകളും ബി.എസ്.എൻ.എൽ അവതരിപ്പിച്ചിട്ടുണ്ട്. 385 രൂപക്ക് ദിവസവും രണ്ട് ജി.ബി ഡാറ്റയൂം 3,000 മിനുട്ട് ബി.എസ്.എൻ.എൽ ടു ബി.എസ്.എൻ.എൽ കോളുകളും 1,200 മിനിറ്റ് മറ്റ് നെറ്റ്വർക്ക് കോളുകളുമാണ് ലഭിക്കുന്നതാണ് ഇതിലൊരു പ്ലാൻ. 349 രൂപക്ക് ദിവസവും രണ്ട് ജി.ബി ഡാറ്റയും അൺലിമിറ്റഡ് ലോക്കൽ കോളുകളും നൽകുന്ന മറ്റൊരു പ്ലാനും ബി.എസ്.എൻ.എൽ അവതരിപ്പിച്ചിട്ടുണ്ട്.

റിലയൻസ് ജിയോയുടെ വരവോട് കൂടി കടുത്ത മൽസരമാണ് ടെലികോം മേഖലയിൽ നില നിൽക്കുന്നത്. ജിയോയുടെ വരവ് മറ്റ് മൊബൈൽ സേവനദാതാക്കൾക്ക് വൻ തിരിച്ചടി നൽകിയെങ്കിലും ബി.എസ്.എൻ.എല്ലിന് രണ്ട് ലക്ഷം കണക്ഷനുകൾ കേരളമുൾപ്പടെയുള്ള സർക്കിളുകളിൽ നിന്ന് അധികമായി ലഭിച്ചിരുന്നു. പുതിയ ഒാഫർ കൂടുതൽ കണക്ഷൻ ലഭിക്കാൻ കാരണമാവുമെന്ന പ്രതീക്ഷയിലാണ് ബി.എസ്.എൻ.എൽ.

Leave a Reply

Your email address will not be published. Required fields are marked *

ten + 9 =

Sponsors