നിരാഹാരം അനുഷ്ടിച്ചിരുന്ന അനില്‍ അക്കര എം എല്‍ എ യെ പോലിസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലാക്കി

celibrity

മുതുവറ (തൃശ്ശൂര്‍) ; ആരോഗ്യ നില മോശ മായതിനെ തുടര്‍ന്ന് നിരാഹാരം അനുഷ്ടിച്ചിരുന്ന അനില്‍ അക്കര എം എല്‍ എ യെ പോലിസ് അറസ്റ്റ് ചെയ്തു മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി . അനില്‍ അക്കരയുടെ രക്ത സമ്മര്‍ദം അപകടകരമായ നിലയിലേക്ക് താഴ്ന്നിരുന്നു . ഗുരുവായൂര്‍ എ സി പി യുടെ നേതൃത്വത്തില്‍ കനത്ത പോലിസ് സന്നാഹത്തോടെയാണ് അനില്‍ അക്കരയെ അറസ്റ്റ് ചെയ്തത് . പോലിസ് അറസ്റ്റ് ചെയ്തതോടെ അക്കര നടത്തി വന്നിരുന്ന സമരം താല്‍ക്കാലികമായി നിറുത്തി വെക്കുകയാണെന്ന് ജില്ല കോണ്‍ഗ്രസ് അധ്യക്ഷന്‍ ടി എന്‍ പ്രതാപന്‍ പ്രഖ്യാപിച്ചു . പി എ മാധവന്‍ , ജോസഫ് ചാലിശ്ശേരി,രവി ചിറ്റല പ്പി ള്ളി തുടങ്ങിയ നേതാക്കളും പ്രവര്‍ത്തകരുടെ വന്‍ നിരയും സമര പന്തലില്‍ ഉണ്ടായിരുന്നു .

ഒരു നോട്ടിസ് പോലും നല്‍കാതെ അടാട്ട് ഫാര്‍മേഴ്സ് ബാങ്ക് പിരിച്ചു വിട്ടതില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞ 12 ന് വൈകീട്ടു ആണ് അനില്‍ അക്കര നിരാഹാരം തുടങ്ങിയത് .പോലിസ് എം എല്‍ എ യെ അറസ്റ്റ് ചെയ്ത് ആശുപത്രി യില്‍ പ്രവേശി പ്പിച്ചതിനു തൊട്ടു പിറകെ കലക്ടറുടെ പ്രതിനിധി തഹസില്‍ദാര്‍ ബാങ്ക് സസ്പെന്‍റ് ചെയ്ത അറിയിപ്പ് അനില്‍ അക്കരയ്ക്കു കൈമാറി തുടര്‍ന്ന് താന്‍ നിരാഹാരം നിറുത്തുന്നതായി അനില്‍ അക്കര പ്രഖ്യാപിച്ചു . ബാങ്ക് ഭരണ സമിതി ഹൈക്കോതിയില്‍ നല്‍കിയിട്ടുള്ള കേസില്‍ കക്ഷി ചേരാനും അദ്ദേഹം തീരുമാനിച്ചു . നിയമത്തെ തെറ്റായി വ്യാഖ്യാനിച്ച് തടസങ്ങള്‍ സൃഷ്ടിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണ മെന്ന് ആവശ്യ പ്പെട്ടാണ് എം എല്‍ എ കേസില്‍ കക്ഷി ചേരുന്നത് . കേസ് ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും .

Leave a Reply

Your email address will not be published. Required fields are marked *

2 × one =

Sponsors