അംബാസഡ‌ർ കാർ ബ്രാൻഡ് ഫ്രാന്‍സിലെ പ്യൂജിയറ്റ്‌ കാര്‍ കമ്പനിക്ക് വിറ്റു

ambassador car

കൊൽക്കത്ത: പതീറ്റാണ്ടുകള്‍ ഇന്ത്യന്‍ നിരത്തിലെ രാജാവായി വാണ അംബാസഡ‌ർ കാർ ബ്രാൻഡ്, നിർമാതാക്കളായ ഹിന്ദുസ്ഥാൻ മോട്ടോഴ്സ് 80 കോടി രൂപയ്ക്ക് ഫ്രാൻസിലെ കാർ നിർമാണ കന്പനിയായ പ്യൂജിയറ്റിന് വിറ്റു. മൂന്ന് വർഷം മുന്പ് ഹിന്ദുസ്ഥാൻ മോട്ടോഴ്സ് അംബാഡർ കാറിന്റെ നിർമാണം അവസാനിപ്പിച്ചിരുന്നു. അതേസമയം, പ്യൂജിയറ്റ് അംബാസഡറിനെ വാങ്ങിയെങ്കിലും ഇന്ത്യയിൽ അവർ തങ്ങളുടെ കാറിന് ഈ ബ്രാൻഡ് ഉപയോഗിക്കുമോയെന്ന് വ്യക്തമല്ല. വെള്ളിയാഴ്‌ചയാണ് സി.കെ.ബിർള ഗ്രൂപ്പും പീജിയറ്റും തമ്മിൽ അന്തിമ ധാരണയിലെത്തിയത്. കന്പനിയുടെ ബാദ്ധ്യതകളും ജീവനക്കാരുടെ കുടിശികയും ഉടൻ തന്നെ തീർക്കുമെന്ന് സി.കെ.ബിർള ഗ്രൂപ്പ് അറിയിച്ചു.1960-70കളിൽ ഇന്ത്യൻ നിരത്തുകളിൽ എത്തിയ അംബാസഡർ കാർ വെറുമൊരു കാർ മാത്രമായിരുന്നില്ല, മറിച്ച് ഇന്ത്യയുടെ നഗരജീവിതത്തിന്റെ അവിഭാജ്യഘടകം കൂടിയായിരുന്നു അത്. 1980 വരെ അംബാസഡർ തന്റെ ഈ മേധാവിത്തം തുടർന്നെങ്കിലും മാരുതി 800 കാറുകളുടെ വരവോടെ അംബാസഡറിന് പിന്മാറേണ്ടി വന്നു. പിന്നീട് വന്ന മുൻനിര കാറുകളോട് മത്സരിക്കാനാവാതെയും വന്നതോടെ  2014ൽ അംബാസഡർ ഇന്ത്യൻ നിരത്തുകളിൽ നിന്ന് പൂർണമായും തുടച്ചു നീക്കപ്പെട്ടു. 1980കളിൽ 24,000 യൂണിറ്റ് ആയിരുന്നത് 2013-14ൽ 2500 യൂണിറ്റായി കുറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

twenty + nine =

Sponsors